മലയാളത്തിന്റെ മാതു തിരിച്ചെത്തുന്നു

മലയാളത്തിന്റെ മാതു തിരിച്ചെത്തുന്നു

അജയ് തുണ്ടത്തിൽ

രാജീവ് നാഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അനിയൻകുഞ്ഞും തന്നാലായത് ‘ എന്ന ചിത്രത്തിലൂടെ നടി മാതു തിരിച്ചെത്തുന്നു. വിനു എബ്രഹാം തിരക്കഥയും സംഭാഷണവും രചിക്കുന്ന ചിത്രം അമേരിക്കയിൽ ചിത്രീകരണം പുരോഗമിക്കുന്നു.

പാലായിൽ ലോക്കൽ രാഷ്ട്രീയം കളിച്ച് അടിച്ചു പൊളിച്ച് ജീവിച്ചിരുന്ന അനിയൻകുഞ്ഞ്, ഒരു ഘട്ടത്തിൽ അമേരിക്കയിലുള്ള സഹോദരിമാരുടെയടുത്ത് എത്തുകയും അവിടെ ഒരു സംഭവത്തിൽ യാദൃശ്ചികമായി ഇടപെടുന്നതിലൂടെ അയാളുടെ ജീവിതത്തിലും സ്വാഭാവത്തിലുമുണ്ടാകുന്ന പരിവർത്തനത്തിന്റെ കഥയാണ് ചിത്രം പ്രതിപാദിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

രഞ്ചിപണിക്കർ, നന്ദു, സുരാജ് വെഞ്ഞാറമൂട്, മേജർ കിഷോർ, അഭിരാമി, ഗീത, മാതു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം അമേരിക്കൻ അഭിനേതാക്കളും അഭിനയിക്കുന്നുണ്ട്. കഥ, സംവിധാനം -രാജീവ് നാഥ്, നിർമ്മാണം – സലീൽ ശങ്കരൻ,

ഛായാഗ്രഹണം – അഴകപ്പൻ, ആഷിഷ് (അമേരിക്ക), തിരക്കഥ, സംഭാഷണം – വിനു എബ്രഹാം, അസ്സോ. ഡയറക്ടർ – ലിനു ആന്റണി, ഗാനരചന – കാവാലം നാരായണപ്പണിക്കർ, ജോയ് തമലം, സംഗീതം – എം.ജയചന്ദ്രൻ , റോണി റാഫേൽ , ആലാപനം – മംമ്ത മോഹൻദാസ്, പ്രൊ.കൺട്രോളർ- ബാദുഷ, കല – മഹേഷ്, കോസ്റ്റ്വും – ഇന്ദ്രൻസ് ജയൻ, ചമയം – ബിനു കരുമം, പി ആർ ഓ – അജയ് തുണ്ടത്തിൽ, സ്റ്റിൽസ് – അജി മസ്‌കറ്റ്.