അർജന്റീനക്കാരൻ ആറ്റിലില്ല; പിന്നെവിടെയെന്ന ചോദ്യവുമായി പൊലീസ്: നാട്ടു വിട്ടിരിക്കാമെന്ന സംശയത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും; 48 മണിക്കൂർ ആറ്റിൽ തിരഞ്ഞിട്ടും ആളെ കണ്ടെത്താനായില്ല; ഡിനു മടങ്ങിവരുമോ..?
സ്വന്തം ലേഖകൻ കോട്ടയം: അർജന്റീനയുടെ തോൽവിയിൽ മനം നൊന്ത് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് വീട് വിട്ട മെസിയുടെ ആരാധകൻ ആറ്റിൽചാടിയിട്ടില്ലെന്ന് ഉറപ്പിച്ച് പൊലീസ്. ഇയാൾക്കായി മീനച്ചിലാറ്റിൽ നടത്തുന്ന തിരച്ചിൽ 48 മണിക്കൂർ പിന്നിട്ടിട്ടും ആറ്റിൽ നിന്നും തെളിവുകളൊന്നും ലഭിക്കാതെ വന്നതോടെയാണ് പൊലീസ് അന്വേഷണം മറ്റൊരു ദിശയിലേയ്ക്കു മാറ്റുന്നത്. അയർക്കുന്നം അമയന്നൂർ കൊറ്റത്തിൽ ചാണ്ടിയുടെ മകൻ ഡിനു(30)വിനെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നര മുതൽ വീട്ടിൽ നിന്നും കാണാതായത്. ഇയാളുടെ മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പും ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസ് ഡിനു ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നത്. […]