ജെസ്നയെ കണ്ടെത്താൻ കഴിയാത്ത നിരാശയോടെ ഡി.വൈ.എസ്.പി ചന്ദ്രശേഖരപിള്ള മടങ്ങുന്നു

ജെസ്നയെ കണ്ടെത്താൻ കഴിയാത്ത നിരാശയോടെ ഡി.വൈ.എസ്.പി ചന്ദ്രശേഖരപിള്ള മടങ്ങുന്നു

Spread the love

സ്വന്തം ലേഖകൻ

തിരുവല്ല: ജെസ്നയെ കണ്ടെത്താൻ കഴിയാത്ത നിരാശയിൽ അന്വേഷണ സംഘത്തലവനായ തിരുവല്ല ഡിവൈ.എസ്.പി ആർ. ചന്ദ്രശേഖരപിള്ള ഇന്നു സർവീസിൽനിന്ന് വിരമിക്കുകയാണ്. അന്വേഷണത്തിന്റെ 90 ശതമാനവും പൂർത്തിയാക്കിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ കഴിയാത്തത് മാനസികമായി ഏറെ തളർത്തിയെന്ന് ചന്ദ്രശേഖരപിള്ള തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. സൈബർ സെല്ലും പ്രത്യേക അന്വേഷണസംഘവും ചേർന്ന് കഠിനമായി അധ്വാനിച്ച് അന്തിമഘട്ടത്തിൽ നടത്തിയ അന്വേഷണം ഏറെക്കുറെ ഫലപ്രാപ്തിയിലെത്തി നിൽക്കുമ്പോഴാണ് പിള്ള വിരമിക്കുന്നത്.