ശ്രീധരൻപിള്ളയെ അഭിനന്ദിച്ച കെ സുരേന്ദ്രന് സോഷ്യൽ മീഡിയയിൽ തെറിയഭിഷേകം

ശ്രീധരൻപിള്ളയെ അഭിനന്ദിച്ച കെ സുരേന്ദ്രന് സോഷ്യൽ മീഡിയയിൽ തെറിയഭിഷേകം

സ്വന്തം ലേഖകൻ

എറണാകുളം: ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞടുക്കപ്പെട്ട പിഎസ് ശ്രീധരൻപിള്ളയക്ക് ഫെയ്സ്ബുക്കിൽ അഭിനന്ദനങ്ങൾ അറിയിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന് സോഷ്യൽ മീഡിയ വക പരിഹാസവും തെറിയഭിഷേകവും. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ മുറിക്കകത്ത് പോയി പൊട്ടിക്കരച്ചിലായിരുന്നു സുര അണ്ണനെന്നും മറ്റുമാണ് കമന്റുകൾ. പൊരിഞ്ഞ പോരാട്ടമായിരുന്നു. അവസാനശ്വാസം വരെ പോരാടി തോൽക്കുന്നത് ജയിച്ചതിന് തുല്യമാണമ്മേ, ഇത്രയും പറഞ്ഞിട്ട് ഉള്ളി സുര പൊട്ടിക്കരയുകയായിരുന്നുവെന്നും ചിലർ ഫെയ്സ്ബുക്ക് പേസ്റ്റിന് താഴെ കമന്റിട്ടു.