ദുരിതാശ്വാസ ക്യാമ്പിലേക്ക് 7500 കിലോ അരിയുമായി  ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ; അരി ചൊവ്വാഴ്ച കളക്ടർക്ക് കൈമാറും

ദുരിതാശ്വാസ ക്യാമ്പിലേക്ക് 7500 കിലോ അരിയുമായി ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ; അരി ചൊവ്വാഴ്ച കളക്ടർക്ക് കൈമാറും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന സാധാരണക്കാർക്ക് 7500 കിലോ അരിയുമായി
ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക്. അസോസിയേഷൻ ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തിൽ  സമാഹരിച്ച രണ്ടര ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് അരി വാങ്ങി നൽകുന്നത്. ജില്ലയെ മൂന്ന് മേഖലകളായി തിരിച്ച്, കോട്ടയം , ചങ്ങനാശേരി വൈക്കം പ്രദേശങ്ങളിൽ ഈ അരി വിതരണം ചെയ്യും. ഇതിന് അവശ്യമായ അരി ചൊവ്വാഴ്ച റവന്യു അധികൃതർക്ക് കൈമാറും.

ജൂലായ് 31 ചൊവ്വാഴ്ച രാവിലെ പത്തിന് കളക്ടറേറ്റിൽ നടക്കുന്ന ചടങ്ങിൽ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അബ്ദുൾ കലാം ജില്ലാ കളക്ടർ ബി.എസ് തിരുമേനിക്ക് കൈമാറുമെന്ന് അസോസിയേഷൻ സെക്രട്ടറി ടോം തോമസ് അർക്കാഡിയ അറിയിച്ചു. 150 ചാക്ക് അരിയാണ് നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group