ജൂലൈ നാല് മുതൽ ഓട്ടോ ടാക്‌സി പണിമുടക്ക്
സ്വന്തം ലേഖകൻ കോട്ടയം: ഓട്ടോ ടാക്‌സി തൊഴിലാളികൾ ജൂലൈ നാല് മുതൽ അനിശ്ചിതകാലത്തേയ്ക്ക് പണിമുടക്ക് നടത്തുവാൻ തീരുമാനിച്ചു. ഓട്ടോ ടാക്‌സി നിരക്കുകൾ പുനർ നിർണയിക്കുക, ലീഗൽ മൊട്രോളജിയുടെ കൊള്ള അവസാനിപ്പിക്കുക, ഇൻഷ്വറൻസ് പ്രീമിയം വർദ്ധനവ് പിൻ വലിക്കുക, ഫിറ്റ്‌നസ് ടെക്റ്റ് വഴിയുടെ അധിക വർദ്ധനവ് പിൻവലിക്കുക, കള്ളടാക്‌സികളും, അനധികൃത ഓട്ടോറിക്ഷകളും ഒഴിവാക്കുക, ക്ഷേമനിധി കാലോചിതമായി പരിഷ്‌കരിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പണിമുടക്ക്. പണിമുടക്കിന്റെ വിജയത്തിനായി സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന സംയുക്തട്രേഡ് യൂണിയൻ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് കെ എസ് സുനിൽകുമാർ ഉദ്ഘാടനം […]