play-sharp-fill

മഴക്കെടുതിയിൽ സഹായവുമായി ബിജെപിയും സേവാഭാരതിയും

സ്വന്തം ലേഖകൻ കുറിച്ചി : മഴക്കെടുതി ശമിക്കാതെ ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ സഹായ ഹസ്തവുമായി സേവാ ഭാരതിയും ബിജെപിയും. കുറിച്ചി പഞ്ചായത്തിലാണ് ബിജെപി സേവാ ഭാരതി പ്രവർത്തകർ രംഗത്തിറങ്ങിയത്. സർക്കാർ സഹായങ്ങളും ലഭ്യമാവാഒറ്റപ്പെട്ട കുടുംബങ്ങൾ ഒട്ടനവധി ആണ്.ഇവരുടെ അടുത്തേക്ക് ആരും തന്നെ കടന്നു ചെന്നിട്ടില്ല. വെള്ളത്തിൽ നീന്തണം എന്നതാണ് തടസ്സം.ക്യാമ്പുക ളിൽ എത്താത്തവർക്കും ഗവൺമെന്റ് സഹായങ്ങൾ അടിയന്തിരമായി ലഭ്യമാക്കണം എന്ന ആവശ്യക്കാർ അനവധി ഉണ്ട്.ഒറ്റപ്പെട്ട നിരവധി കുടുംബങ്ങൾക്ക് സഹായഹസ്തങ്ങ ളുമായി ബിജെപി, സേവാഭാരതി പ്രവർത്തകർ  കുറിച്ചി പഞ്ചായത്തിൽ പ്രവർത്തിച്ചു.വെള്ളം പൂർണ്ണമായി ഒഴിയാത്തതിനാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടരേണ്ട […]

റോഡ് മുറിച്ചു കടന്ന ബൈക്ക് യാത്രക്കാരനെ കെഎസ്ആർടിസി ബസ് ഇടിച്ചു വീഴ്തി; യാത്രക്കാരൻ അത്ഭുതരമായി രക്ഷപെട്ടു; വീഡിയോ കാണാം

സ്വന്തം ലേഖകൻ കുറിച്ചി: എം.സി റോഡിൽ ചിങ്ങവനം കുറിച്ചിയിൽ റോഡ് മുറിച്ചു കടന്ന ബൈക്ക് യാത്രക്കാരനെ കെഎസ്ആർടിസി ബസ് ഇടിച്ചു വീഴ്ത്തി. മീൻകച്ചവടക്കാരനായ ബൈക്ക് യാത്രക്കാരനു സാരമായി പരിക്കേറ്റു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിൽ മാത്രം. കുറിച്ചി സ്വദേശിയായ മീൻകച്ചവടക്കാരൻ പ്രകാശനാണ് അപകടത്തിൽ പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ചങ്ങനാശേരി ഭാഗത്തു നിന്നും വരികയായിരുന്നു സൂപ്പർ ഫാസ്റ്റ്. കുറിച്ചിയിലെ പട്രോൾ പമ്പിനു മുന്നിൽ നിന്നു റോഡ് മുറിച്ചു കടന്ന് പമ്പിലേയ്ക്കു കയറുകയായിരുന്നു പ്രകാശൻ സഞ്ചരിച്ചിരുന്ന ബൈക്ക്. നിയന്ത്രണം നഷ്ടമായ […]

കുന്നത്ത്കളത്തിൽ ചിട്ടി – ജ്വല്ലറി തട്ടിപ്പ്: നിക്ഷേപകർക്ക് ഒരു രൂപ പോലും തിരികെ ലഭിക്കില്ല; വിശ്വനാഥന്റെ സ്വത്ത് തിട്ടപ്പെടുത്താൻ തന്നെ വർഷങ്ങൾ വേണ്ടിവരും; തലയിൽ കൈവച്ച് നിക്ഷേപകർ 

ശ്രീകുമാർ കോട്ടയം: കുന്നത്ത്കളത്തിൽ ജ്വല്ലറി ചിട്ടിതട്ടിപ്പ് കേസിൽ പണം നഷ്ടമായ ചെറുകിടക്കാർക്ക് ഒരു രൂപ പോലും തിരികെ ലഭിച്ചേക്കില്ല. ഇതു കൂടാതെ കൃത്യമായ ആസ്ഥി കാണിക്കാതെ പൊലീസിൽ പരാതിയും കേസുമായി എത്തുന്നവരെ നിരീക്ഷിച്ച് നടപടിയെടുക്കാൻ എൻഫോഴ്‌സ്‌മെന്റും രംഗത്ത് എത്തിയിട്ടുണ്ട്. പണം നഷ്ടമായത് കൂടാതെ മാനഹാനിയും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകരിൽ പലരും. ചിട്ടി ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാരാപ്പുഴ കുന്നത്ത്കളത്തിൽ ജിനോഭവനിൽ കെ.കെ വിശ്വനാഥൻ, ഭാര്യ രമണി, മകൾ നീതു, മരുമകൻ ഡോ.ജയചന്ദ്രൻ എന്നവരുടെ ജാമ്യാപേക്ഷ ശനിയാഴ്ച കോടതി തള്ളിയിരുന്നു. നിലവിൽ കോട്ടയം […]

കേന്ദ്രമന്ത്രി കിരൺ റിജ്ജുന് നേരെ കോട്ടയത്ത് നാട്ടുകാരുടെ പ്രതിഷേധം

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് മഴക്കെടുതി ദുരിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുന് നേരെ കോട്ടയം ചെങ്ങളത്ത് പ്രതിഷേധം. ദുരിതാശ്വാസ ക്യാംപിലെത്തിയ മന്ത്രി ദുരിതബാധിതരോടു സംസാരിക്കാതിരുന്നതാണ് പ്രതിഷേധത്തിനു കാരണമായത്. പ്രതിഷേധം കാരണം മന്ത്രിയും സംഘവും ക്യാംപിൽ തിരിച്ചെത്തി സന്ദർശനം നടത്തി. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രി വി.എസ്. സുനിൽകുമാർ എന്നിവരോടൊപ്പമാണ് കിരൺ റിജ്ജു ദുരിതാശ്വാസ മേഖല സന്ദർശിക്കുന്നത്. കെടുതി നേരിടാൻ ആവശ്യമായതു ചെയ്യുമെന്നു കിരൺ റിജ്ജു പറഞ്ഞു. സംസ്ഥാനവുമായി അഭിപ്രായവ്യത്യാസമില്ല. ദുരിതമനുഭവിക്കുന്നവർക്കു മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകും. 80 കോടി […]

എന്നെയൊന്ന് കൊന്ന് തരാമോ! മുഖ്യമന്ത്രിയോട് കൃഷ്ണകുമാരൻ

സ്വന്തം ലേഖകൻ എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിക്കാരും തന്നോട് ചെയ്തത് വലിയ ഉപദ്രവമായിപ്പോയെന്ന് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയതിന്റെ പേരിൽ അറസ്റ്റിലായ കൃഷ്ണകുമാരൻ നായർ. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് കൃഷ്ണകുമാരൻ നായർ ഇക്കാര്യം ചോദിക്കുന്നത്. ‘എന്നെയൊന്ന് കൊന്നുതരുമോ’ എന്ന് പലതവണ ആവർത്തിക്കുന്നുണ്ട് വീഡിയോയിൽ. അന്ന് മദ്യപിച്ചങ്ങനെ പറഞ്ഞു. അതിന്റെ പേരിൽ ഒന്നേമുക്കാൽ ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ജോലിവരെ അവര് തെറിപ്പിച്ചു എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ ആവശ്യം ആവർത്തിക്കുന്നത്. ‘താങ്കളെന്നോട് ചെയ്തത് വലിയ ഉപദ്രവമായിപ്പോയി. അബുദാബിയിൽ നിന്നും എന്നെക്കൊണ്ട് മാപ്പുപറയിച്ചു. എന്നെ ആർ.എസ്.എസുകാര് കൊന്നാലും കുഴപ്പമില്ല, […]

ടിഎം ഹർഷൻ മീഡിയവണിൽ നിന്ന് രാജിവച്ചു; ജമാ അത്തെ ഇസ്ലാമിയുടെ എസ്.ഡി.പി.ഐ പ്രീണനത്തിൽ പ്രതിഷേധിച്ചെന്ന് സൂചന

സ്വന്തം ലേഖകൻ കോഴിക്കോട്: മാധ്യമ പ്രവർത്തകനും വാർത്ത അവതാരകനും ആയ ടിഎം ഹർഷൻ മീഡിയവൺ ചാനലിൽ നിന്ന് രാജിവച്ചു. മീഡിയവണിൽ ഡെപ്യൂട്ടി കോ ഓർഡിനേറ്റിങ് എഡിറ്റർ ആയിരുന്നു ഹർഷൻ. സാമൂഹ്യ മാധ്യമങ്ങളിലെ ഇടതുപക്ഷ മുഖങ്ങളിൽ ഒരാൾ കൂടിയാണ് ടിഎം ഹർഷൻ. പല വിഷയങ്ങളിലും അതി ശക്തമായ നിലപാടുകൾ ഹർഷൻ സോഷ്യൽ മീഡിയയിൽ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലും ഹർഷൻ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ എസ്ഡിപിഐയെ വെള്ളപൂശാനുള്ള ശ്രമങ്ങൾ ജമാ അത്തെ ഇസ്ലാമിയുടെ ഭാഗത്ത് നിന്നും, മീഡിയവണിന്റെ ഭാഗത്ത് നിന്നും […]

സമരക്കാരെ മർദിച്ചെന്ന പരാതി; യതീഷ് ചന്ദ്രയെ നിർത്തിപൊരിച്ച് മനുഷ്യാവകാശ കമ്മീഷൻ

സ്വന്തം ലേഖകൻ ആലുവ: പുതുവൈപ്പിനിൽ ഐ.ഒ.സി പ്ലാൻറിനെതിരെ സമരം നടത്തിയവരെ മർദിച്ചെന്ന പരാതിയിലാണ് ഇപ്പോൾ തൃശ്ശൂർ ഡി.സി.പിയായ ജി.എച്ച്. യതീഷ്ചന്ദ്രയെ ആലുവയിൽ നടന്ന സിറ്റിങ്ങിൽ കമീഷൻ ചെയർമാൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഒന്നര മണിക്കൂറിലധികം വിസ്തരിച്ചത്. സമരത്തിന്റെ ഭാഗമായി രണ്ടായിരത്തോളം പേരാണ് പ്രതിഷേധവുമായി കൊച്ചി നഗരത്തിലെത്തിയതെന്ന് യതീഷ്ചന്ദ്ര പറഞ്ഞു. പിറ്റേന്ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് നഗരത്തിൽ ഉണ്ടായിരുന്നു. ഇതിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് ലഭിച്ചിരുന്നു. പ്രതിഷേധക്കാരിൽ ചിലരെ അറസ്റ്റ് ചെയ്തുനീക്കുകയാണ് ഉണ്ടായത്. അക്രമാസക്തരായവർക്കുനേരെ ലാത്തിവീശി. ഇത് ലാത്തിച്ചാർജ് ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. […]

ഭാരത്‌ ധർമ്മ ജന സേന കോട്ടയം മുൻസിപ്പൽ സൗത്ത് മേഖല പ്രവർത്തകയോഗം ജൂലായ് 22 ന്

സ്വന്തം ലേഖകൻ കോട്ടയം: ഭാരത് ധർമ്മ ജന സേന കോട്ടയം മുൻസിപ്പൽ സൗത്ത് മേഖല പ്രവർത്തകയോഗം ജൂലായ് 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചിങ്ങവനം മാർക്കറ്റ് റോഡിലെ ചാച്ചിയമ്മ ഏബ്രഹാം മെമ്മോറിയൽ ഹാളിൽ വച്ച് സംസ്ഥാന സെക്രട്ടറി എൻ.കെ. നീലകണ്ഠൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് എം.ആർ.ഉല്ലാസ് മുഖ്യ പ്രസംഗവും ജില്ലാ സെക്രട്ടറി പി.അനിൽകുമാർ രാഷ്ട്രീയ വിശദീകരണവും നടത്തും. യോഗത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറിയും കോട്ടയം […]

അഭിമനുവിന്റെ രക്തസാക്ഷിത്വത്തിൽ ചവിട്ടി നിന്ന് കൗൺസിലറുടെ തീവ്രവാദി പ്രേമം; എസ്ഡിപിഐക്കൊപ്പം കൈ കോർത്ത് നഗരസഭ കൗൺസിലർ: ഫെയ്സ് ബുക്ക് പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചു

പൊളിറ്റിക്കൽ ഡെസ്ക് കോട്ടയം: മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിന്റെ രക്ത സാക്ഷിത്വത്തിന്റെ ചൂടാറും മുൻപ് തീവ്രവാദികളുമായി കൈ കോർത്ത് കോട്ടയം നഗരസഭയിലെ സി പി എം കൗൺസിലർ. അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന എസ്ഡിപിഐയുടെ വനിതാ സംഘടനയായ നാഷണൽ വിമൺസ് ഫ്രണ്ടിന്റെ പരിപാടിയിലാണ് കൗൺസിലർ ആദ്യാവസാനം പങ്കെടുത്തത്. കോട്ടയം നഗരസഭയിലെ 46 പുളിക്കമറ്റം – പാണംപടി വാർഡ് കൗൺസിലർ പി. വി ഷൈലയാണ് പാർട്ടി നിലപാടും അംഗങ്ങളുടെ എതിർപ്പും കണക്കിലെടുക്കാതെ തീവ്രവാദ സ്വഭാവമുള്ള സംഘടനയുടെ പരിപാടിയിൽ […]

കെപിസിസി സെക്രട്ടറിയുടെ കാറിന്റെ നാല് ടയറും കള്ളന്മാർ ഊരിക്കൊണ്ടുപോയി

സ്വന്തം ലേഖകൻ ആലപ്പുഴ: വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കോൺഗ്രസ് നേതാവിന്റെ കാറിന്റെ നാല് ടയറുകളും മോഷണം പോയി. കെ പി സി സി സെക്രട്ടറി ഷാജഹാന്റെ കാറിന്റെ ടയറുകളാണ് മോഷണം പോയത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഷാജഹാൻ രാവിലെ കാർ എടുക്കാൻ വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ തന്നെ തൊട്ടടുത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് കായംകുളം പൊലീസ് കേസ് അന്വേഷിച്ച് വരികയാണ്.