ടിഎം ഹർഷൻ മീഡിയവണിൽ നിന്ന് രാജിവച്ചു; ജമാ അത്തെ ഇസ്ലാമിയുടെ എസ്.ഡി.പി.ഐ പ്രീണനത്തിൽ പ്രതിഷേധിച്ചെന്ന് സൂചന

ടിഎം ഹർഷൻ മീഡിയവണിൽ നിന്ന് രാജിവച്ചു; ജമാ അത്തെ ഇസ്ലാമിയുടെ എസ്.ഡി.പി.ഐ പ്രീണനത്തിൽ പ്രതിഷേധിച്ചെന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: മാധ്യമ പ്രവർത്തകനും വാർത്ത അവതാരകനും ആയ ടിഎം ഹർഷൻ മീഡിയവൺ ചാനലിൽ നിന്ന് രാജിവച്ചു. മീഡിയവണിൽ ഡെപ്യൂട്ടി കോ ഓർഡിനേറ്റിങ് എഡിറ്റർ ആയിരുന്നു ഹർഷൻ. സാമൂഹ്യ മാധ്യമങ്ങളിലെ ഇടതുപക്ഷ മുഖങ്ങളിൽ ഒരാൾ കൂടിയാണ് ടിഎം ഹർഷൻ. പല വിഷയങ്ങളിലും അതി ശക്തമായ നിലപാടുകൾ ഹർഷൻ സോഷ്യൽ മീഡിയയിൽ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലും ഹർഷൻ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ എസ്ഡിപിഐയെ വെള്ളപൂശാനുള്ള ശ്രമങ്ങൾ ജമാ അത്തെ ഇസ്ലാമിയുടെ ഭാഗത്ത് നിന്നും, മീഡിയവണിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു എന്ന് ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഹർഷന്റെ രാജി എന്നും റിപ്പോർട്ടുകളുണ്ട്.