ഭാരത്‌ ധർമ്മ ജന സേന കോട്ടയം മുൻസിപ്പൽ സൗത്ത് മേഖല പ്രവർത്തകയോഗം ജൂലായ് 22 ന്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ഭാരത് ധർമ്മ ജന സേന കോട്ടയം മുൻസിപ്പൽ സൗത്ത് മേഖല പ്രവർത്തകയോഗം ജൂലായ് 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചിങ്ങവനം മാർക്കറ്റ് റോഡിലെ ചാച്ചിയമ്മ ഏബ്രഹാം മെമ്മോറിയൽ ഹാളിൽ വച്ച് സംസ്ഥാന സെക്രട്ടറി എൻ.കെ. നീലകണ്ഠൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് എം.ആർ.ഉല്ലാസ് മുഖ്യ പ്രസംഗവും ജില്ലാ സെക്രട്ടറി പി.അനിൽകുമാർ രാഷ്ട്രീയ വിശദീകരണവും നടത്തും. യോഗത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറിയും കോട്ടയം മുൻസിപ്പൽ കൗൺസിലറുമായ റിജേഷ് സി.ബ്രീസ് വില്ല, ജില്ലാ കമ്മറ്റിയംഗം പി.എൻ.വിജയൻ, യുവസേന സംസ്ഥാന ജനറൽ സെക്രട്ടറി ഷെൻസ് സഹദേവൻ, ജില്ലാ സെക്രട്ടറി പി.ബി.ഗിരീഷ്, മഹിളാ സേന ജില്ലാ ജോയിന്റ് സെക്രട്ടറി ബിന്ദു അനിൽ എന്നിവർ പ്രസംഗിക്കും. മുൻസിപ്പൽ പ്രസിഡന്റ് സി.ജിജേഷ് സ്വാഗതവും സെക്രട്ടറി എൻ.കെ.ഗിരീഷ് കുമാർ കൃതഞ്ജതയും പറയും