അഭിമനുവിന്റെ രക്തസാക്ഷിത്വത്തിൽ ചവിട്ടി നിന്ന് കൗൺസിലറുടെ തീവ്രവാദി പ്രേമം; എസ്ഡിപിഐക്കൊപ്പം കൈ കോർത്ത് നഗരസഭ കൗൺസിലർ: ഫെയ്സ് ബുക്ക് പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചു

അഭിമനുവിന്റെ രക്തസാക്ഷിത്വത്തിൽ ചവിട്ടി നിന്ന് കൗൺസിലറുടെ തീവ്രവാദി പ്രേമം; എസ്ഡിപിഐക്കൊപ്പം കൈ കോർത്ത് നഗരസഭ കൗൺസിലർ: ഫെയ്സ് ബുക്ക് പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചു

പൊളിറ്റിക്കൽ ഡെസ്ക്

കോട്ടയം: മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിന്റെ രക്ത സാക്ഷിത്വത്തിന്റെ ചൂടാറും മുൻപ് തീവ്രവാദികളുമായി കൈ കോർത്ത് കോട്ടയം നഗരസഭയിലെ സി പി എം കൗൺസിലർ. അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന എസ്ഡിപിഐയുടെ വനിതാ സംഘടനയായ നാഷണൽ വിമൺസ് ഫ്രണ്ടിന്റെ പരിപാടിയിലാണ് കൗൺസിലർ ആദ്യാവസാനം പങ്കെടുത്തത്.

കോട്ടയം നഗരസഭയിലെ 46 പുളിക്കമറ്റം – പാണംപടി വാർഡ് കൗൺസിലർ പി. വി ഷൈലയാണ് പാർട്ടി നിലപാടും അംഗങ്ങളുടെ എതിർപ്പും കണക്കിലെടുക്കാതെ തീവ്രവാദ സ്വഭാവമുള്ള സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തത്. എസ്ഡിപിഐയുടെ വനിതാ വിഭാഗമായ നാഷണൽ വിമൻസ് ഫ്രണ്ട് കഴിഞ്ഞ ദിവസം ജൂലായ് 20ന് ഇവരുടെ വാർഡായ പാണം പടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ വസ്ത്ര വിതരണം നടത്തിയിരുന്നു. ഈ ക്യാമ്പിൽ പങ്കെടുത്ത ഷൈലയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പരിപാടിയുടെ ചിത്രങ്ങളും അടിക്കുറിപ്പും ഇവർ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതേ തുടർന്ന് പ്രദേശത്തെ സി പി എം പ്രവർത്തകർ അതി രൂക്ഷമായ വിമർശനമാണ് കൗൺസിലർക്കെതിരെ ഉയർത്തിയത്. സംഭവം വിവാദമായതോടെ ദുരിതാശ്വാസ ക്യാമ്പിൽ നടന്ന പരിപാടിയിൽ കൗൺസിലർ എന്ന നിലയിൽ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്ന് കൗൺസിലർ വിശദീകരിച്ചു. എന്നാൽ സി പി എം അണികൾ ശക്തമായ വിമർശനം തുടർന്നു. മുതിർന്ന പാർട്ടി അംഗമായ ഷൈലയുടെ നിലപാട് ശരിയല്ലെന്നായിരുന്നു ആരോപണം. വിമർശനം രൂക്ഷമായതോടെ ഷൈല പോസ്റ്റ് പിൻവലിച്ചു. എന്നാൽ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് ഇപ്പോഴും പ്രചരിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ ഒരു വിഭാഗം സി പി എം ജില്ലാ നേതൃത്വത്തിന് പരാതി നൽകാൻ ഒരുങ്ങുകയാണ്.നേരത്തെ വി എസ് പക്ഷക്കാരിയായിരുന്ന ഷൈല അടുത്തിടെയാണ് ഔദ്യോഗിക പക്ഷത്തേയ്ക്ക് കൂറുമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്ഡിപിഐ തീവ്രവാദ സ്വാവമുള്ള സംഘടനയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാല കൃഷ്ണൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇപ്പോൾ നഗരത്തിലെ ഒരു കൗൺസിലർ തന്നെ എസ്ഡിപിഐയുടെ പരിപാടിയിൽ പങ്കെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് ഏതെങ്കിലും പ്രാദേശിക ഘടകങ്ങൾ എസ്ഡിപിഐയുമായി ഭരണ സഖ്യമുണ്ടാക്കിയിട്ടുണ്ടെങ്കിൽ വിട്ട് നിൽക്കണമെന്ന് നേരത്തെ സി പി എം സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.