കേന്ദ്രമന്ത്രി കിരൺ റിജ്ജുന് നേരെ കോട്ടയത്ത് നാട്ടുകാരുടെ പ്രതിഷേധം

കേന്ദ്രമന്ത്രി കിരൺ റിജ്ജുന് നേരെ കോട്ടയത്ത് നാട്ടുകാരുടെ പ്രതിഷേധം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് മഴക്കെടുതി ദുരിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുന് നേരെ കോട്ടയം ചെങ്ങളത്ത് പ്രതിഷേധം. ദുരിതാശ്വാസ ക്യാംപിലെത്തിയ മന്ത്രി ദുരിതബാധിതരോടു സംസാരിക്കാതിരുന്നതാണ് പ്രതിഷേധത്തിനു കാരണമായത്. പ്രതിഷേധം കാരണം മന്ത്രിയും സംഘവും ക്യാംപിൽ തിരിച്ചെത്തി സന്ദർശനം നടത്തി. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രി വി.എസ്. സുനിൽകുമാർ എന്നിവരോടൊപ്പമാണ് കിരൺ റിജ്ജു ദുരിതാശ്വാസ മേഖല സന്ദർശിക്കുന്നത്. കെടുതി നേരിടാൻ ആവശ്യമായതു ചെയ്യുമെന്നു കിരൺ റിജ്ജു പറഞ്ഞു. സംസ്ഥാനവുമായി അഭിപ്രായവ്യത്യാസമില്ല. ദുരിതമനുഭവിക്കുന്നവർക്കു മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകും. 80 കോടി രൂപയുടെ നഷ്ടപരിഹാരം ഇതിനകം നൽകിയിട്ടുണ്ടെന്നും റിജ്ജു കൊച്ചിയിൽ മാധ്യമങ്ങളോടു പറഞ്ഞു. കാലവർഷക്കെടുതി നേരിടാൻ കേന്ദ്ര സഹായമാവശ്യപ്പെട്ടു സംസ്ഥാനത്തുനിന്നുളള സർവകകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ടതിനു പിന്നാലെയാണു കേന്ദ്രമന്ത്രിയുടെ വരവ്