play-sharp-fill

ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന പരാതി: പാലാ രൂപതാ ബിഷപ്പിന്റെ മൊഴിയെടുക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയിൽ അന്വേഷണ സംഘം പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ മൊഴിയെടുക്കുന്നു. തനിക്കു നേരെയുണ്ടായ പീഡനങ്ങൾ കുറവിലങ്ങാട് പള്ളി വികാരിയേയും പാലാ രൂപതാ ബിഷപ്പിനെയും അറിയിച്ചിരുന്നുവെന്ന് കന്യാസ്ത്രീ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച ഉച്ചയോടെ പാലാ ബിഷപ്പ് ഹൗസിൽ എത്തി ബിഷപ്പിന്റെ മൊഴിയെടുക്കുന്നത്. വൈകിട്ടോടെ കുറവിലങ്ങാട് പള്ളി വികാരിയിൽ നിന്നും മൊഴിയെടുക്കും. ഇരുവരുടെയും മൊഴിയെടുത്ത ശേഷം തിങ്കളാഴ്ച കർദ്ദിനാൾ […]

സ്ത്രീ വിദ്യാഭ്യാസത്തിന് എല്ലാക്കാലവും വൈക്കം പ്രാധാന്യം നൽകി: മന്ത്രി ജി സുധാകരൻ

സ്വന്തം ലേഖകൻ വൈക്കം: സ്വാതന്ത്ര്യത്തിന് മുൻപ് തന്നെ വിദ്യാഭ്യാസത്തിനും സ്ത്രീ വിദ്യാഭാസത്തിനും വൈക്കം പ്രാധാന്യം കൊടുത്തിരുന്നതിന് തെളിവാണ് 1926 ൽ സ്ഥാപിതമായ വൈക്കം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ എന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ. 1.5 കോടി രൂപ ചെലവിൽ നിർമ്മിച്ച വൈക്കം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിപ്രൈമറി സ്‌കൂൾ മുതൽ ഹയർ സെക്കണ്ടറി വരെയുള്ള അഞ്ച് വിദ്യാഭ്യാസ ഘടകങ്ങൾ ഒരു സ്‌കൂളിൽ വരുന്നത് അപൂർവമാണ്. ഇത്തരത്തിലുള്ള ഒരു മാതൃക […]

കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ ശസ്ത്രക്രിയാ തീയേറ്റർ അടച്ചു പൂട്ടിയിട്ട് എട്ടുമാസം; തുറക്കാത്തതിന് പിന്നിൽ സ്വകാര്യ ആശുപത്രികളുമായുള്ള ഒത്തുകളി

ശ്രീകുമാർ കോട്ടയം: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ആയിരക്കണക്കിന് കുരുന്നുകൾക്ക് ഏക ആശ്രയമായ കുട്ടികളുടെ ആശുപത്രിയിലെ ശസ്ത്രക്രിയാ തിയേറ്ററിന്റെപുനരുദ്ധാരണം എട്ടു മാസമായിട്ടും പൂർത്തിയായില്ല. കുട്ടികളുടെ ആശുപത്രിയിൽ എത്തുന്ന നവജാത ശിശുക്കളടക്കമുള്ള രോഗികൾ ശസ്ത്രക്രിയയ്ക്കായി സ്വകാര്യ ആശുപത്രികളിൽ അഭയം തേടുകയാണ്. അവസരം മുതലാക്കി സ്വകാര്യ ആശുപത്രി മുതലാളിമാർ നിർദ്ദനരും സാധാരണക്കാരുമായ മാതാപിതാക്കളെ കൊള്ളയടിക്കുകയാണ്. തീർത്തും നിർദ്ദനരായവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാസങ്ങളായി ശസ്ത്രക്രിയയ്ക്കായി കാത്തിരിപ്പിലാണ്. ഈ കാത്തിരിപ്പിനിടയിൽ തങ്ങളുടെ മക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ സഹിക്കുക മാത്രം. കഴിഞ്ഞ ഡിസംബർ മാസത്തിലാണ് പുനരുദ്ധാരണത്തിനെന്നു പറഞ്ഞ് ഓപ്പറേഷൻ തീയേറ്റേർ […]

കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ ശസ്ത്രക്രിയാ തീയേറ്റർ അടച്ചു പൂട്ടിയിട്ട് എട്ടുമാസം; തുറക്കാത്തതിന് പിന്നിൽ സ്വകാര്യ ആശുപത്രികളുമായുള്ള ഒത്തുകളി

ശ്രീകുമാർ കോട്ടയം: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ആയിരക്കണക്കിന് കുരുന്നുകൾക്ക് ഏക ആശ്രയമായ കുട്ടികളുടെ ആശുപത്രിയിലെ ശസ്ത്രക്രിയാ തിയേറ്ററിന്റെ പുനരുദ്ധാരണം എട്ടു മാസമായിട്ടും പൂർത്തിയായില്ല. കുട്ടികളുടെ ആശുപത്രിയിൽ എത്തുന്ന നവജാത ശിശുക്കളടക്കമുള്ള രോഗികൾ ശസ്ത്രക്രിയയ്ക്കായി സ്വകാര്യ ആശുപത്രികളിൽ അഭയം തേടുകയാണ്. അവസരം മുതലാക്കി സ്വകാര്യ ആശുപത്രി മുതലാളിമാർ നിർദ്ദനരും സാധാരണക്കാരുമായ മാതാപിതാക്കളെ കൊള്ളയടിക്കുകയാണ്. തീർത്തും നിർദ്ദനരായവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാസങ്ങളായി ശസ്ത്രക്രിയയ്ക്കായി കാത്തിരിപ്പിലാണ്. ഈ കാത്തിരിപ്പിനിടയിൽ തങ്ങളുടെ മക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ സഹിക്കുക മാത്രം. കഴിഞ്ഞ ഡിസംബർ മാസത്തിലാണ് പുനരുദ്ധാരണത്തിനെന്നു പറഞ്ഞ് ഓപ്പറേഷൻ തീയേറ്റേർ […]

കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ ശസ്ത്രക്രിയാ തീയേറ്റർ അടച്ചു പൂട്ടിയിട്ട് എട്ടുമാസം; തുറക്കാത്തതിന് പിന്നിൽ സ്വകാര്യ ആശുപത്രികളുമായുള്ള ഒത്തുകളി

ശ്രീകുമാർ കോട്ടയം: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ആയിരക്കണക്കിന് കുരുന്നുകൾക്ക് ഏക ആശ്രയമായ കുട്ടികളുടെ ആശുപത്രിയിലെ ശസ്ത്രക്രിയാ തിയേറ്റർ പുനരുദ്ധാരണം എട്ടു മാസമായിട്ടും പൂർത്തിയായില്ല. കുട്ടികളുടെ ആശുപത്രിയിൽ എത്തുന്ന നവജാത ശിശുക്കളടക്കമുള്ള രോഗികൾ ശസ്ത്രക്രിയയ്ക്കായി സ്വകാര്യ ആശുപത്രികളിൽ അഭയം തേടുകയാണ്. അവസരം മുതലാക്കി സ്വകാര്യ ആശുപത്രി മുതലാളിമാർ നിർദ്ദനരും സാധാരണക്കാരുമായ മാതാപിതാക്കളെ കൊള്ളയടിക്കുകയാണ്. തീർത്തും നിർദ്ദനരായവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാസങ്ങളായി ശസ്ത്രക്രിയയ്ക്കായി കാത്തിരിപ്പിലാണ്. ഈ കാത്തിരിപ്പിനിടയിൽ തങ്ങളുടെ മക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ സഹിക്കുക മാത്രം. കഴിഞ്ഞ ഡിസംബർ മാസത്തിലാണ് പുനരുദ്ധാരണത്തിനെന്നു പറഞ്ഞ് ഓപ്പറേഷൻ […]

‘ഹിന്ദു പാക്കിസ്ഥാൻ’ പരാമർശം: ശശി തരൂരിനെതിരെ കോടതി കേസെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോൺഗ്രസ് എംപി ശശി തരൂരിൻറെ ‘ഹിന്ദു പാക്കിസ്ഥാൻ’ പരാമർശത്തിനെതിരെ കോൽക്കത്ത കോടതി കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കോടതി നടപടി. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച് അധികാരത്തിലെത്തിയാൽ ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാ’നാക്കി മാറ്റുമെന്നായിരുന്നു തരൂരിന്റെ പരാമർശം. എന്നാൽ തന്റെ നിലപാട് ആവർത്തിക്കുകയാണ് ശശി തരൂർ. വാക്കുകളിൽ ജാഗ്രത വേണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം തള്ളിക്കൊണ്ട് തരൂരിനെ പൂർണ്ണമായും പിന്തുണച്ച് കെ.പി.സി.സി അദ്ധ്യക്ഷൻ എം.എം. ഹസൻ രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെ രമേശ് ചെന്നിത്തലയും വി.ഡി സതീശനും, വി.ടി ബൽറാമും തരൂരിനെ പിന്തുണച്ച് രംഗത്തെത്തി. തരൂരിന്റെ […]

കുടുംബകലഹം; ഭാര്യ ഒമ്പതുമാസമായ കുഞ്ഞിനെയും എടുത്ത് പുഴയിൽ ചാടി; പിന്നാലെ ഭർത്താവും: മൂന്നാറിൽ മൂന്നംഗ കുടുംബത്തെ കാണാതായി

സ്വന്തം ലേഖകൻ മൂന്നാർ: കുടുംബ വഴക്കിനെ തുടർന്ന് കൈക്കുഞ്ഞിനെയുമായി ഭാര്യ പുഴയിൽ ചാടി. രക്ഷിക്കാനായി ഭർത്താവ് പിന്നാലെയും ചാടി. കനത്ത ഒഴുക്കിൽപെട്ട് മൂന്നുപേരെയും കാണാതായി. മൂന്നാർ കെ.ഡി.എച്ച്.പി പെരിയവല എസ്റ്റേറ്റ് ഫാക്ടറി ഡിവിഷൻ സ്വദേശികളായ വിഷ്ണു (30) ഭാര്യ ജീവ എന്നുവിളിക്കുന്ന ശിവരഞ്ജിനി (25) ഇവരുടെ 9 മാസം പ്രായമായ കുട്ടി എന്നിവരെയാണ് കാണാതായത്. ഇന്ന് രാവിലെ 8.00 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.ഭർത്താവുമായി വഴക്കിട്ട ശിവരഞ്ജിനി കുട്ടിയെയെയും കൊണ്ട് പുഴയിൽ ചാടിയെന്നും പിന്നാലെ ഇവരെ രക്ഷിക്കാൻ വിഷ്ണുവും ചാടുകയായിരുന്നെന്നാണ് പ്രാഥമിക വിവരമെന്ന് മൂന്നാർ […]

അബുദാബിയിൽ മരിച്ച വയനാടുകാരന്റെ വീട്ടിലെത്തിയത് ചെന്നൈക്കാരന്റെ മൃതദേഹം

സ്വന്തം ലേഖകൻ കൽപ്പറ്റ: അബുദബിയിൽ മരണപ്പെട്ട വയനാട് അമ്പലവയൽ സ്വദേശിയുടെ മൃതദേഹത്തിനു പകരം നാട്ടിലെത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹം. നരിക്കുണ്ട് അഴീക്കോടൻ ഹരിദാസന്റെ മകൻ നിഥിന്റെ(30) മൃതദേഹമാണ് മാറിപോയത്. എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതർ നാട്ടിലേക്കയച്ചപ്പോൾ മാറിയതാണെന്നാണ് സൂചന. നിഥിന്റെ മൃതദേഹം നിലവിൽ അബുദബിയിലാണ്. മാറി ലഭിച്ച മൃതദേഹം എന്തുചെയ്ണയമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് നിഥിന്റെ വീട്ടുകാർ. 11 വർഷമായി അബുദബിയിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്ന നിഥിൻ അഞ്ചിനാണ് മരിച്ചത്. ഇന്നലെ രാവിലെ മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങി അമ്പലവയലിലേക്ക് പുറപ്പെട്ടെങ്കിലും വീട്ടിലെത്തും മുൻപേ […]

തോട്ടം കാവൽക്കാരനെ കാട്ടാന ജീപ്പിൽനിന്ന് വലിച്ചെടുത്ത് നിലത്തടിച്ചുകൊന്നു

സ്വന്തം ലേഖകൻ നിലമ്പൂർ: റബ്ബർതോട്ടം കാവൽക്കാരനെ കാട്ടാന ജീപ്പിൽനിന്ന് വലിച്ചെടുത്ത് നിലത്തടിച്ചുകൊന്നു. പാത്തിപ്പാറ പുത്തൻപുരയ്ക്കൽ മത്തായി (56)യാണ് മരിച്ചത്. ജീപ്പിൽ കിടന്നുറങ്ങിയിരുന്ന മത്തായിയെ തുമ്പിക്കൈ കൊണ്ട് വലിച്ച് നിലത്തിട്ട ശേഷം ചവിട്ടിക്കൊല്ലുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ആനയുടെ ചിന്നം വിളി കേട്ടെത്തിയ സമീപവാസികളാണ് മരണവിവരം ആദ്യം അറിഞ്ഞത്. പിന്നീട് ആനയെ വിരട്ടിഓടിച്ചു. പോലീസ് മൂന്നുമണിയോടെ എത്തി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

അബുദാബിയിൽ മരിച്ച വയനാടുകാരന്റെ വീട്ടിലെത്തിയത് ചെന്നൈക്കാരന്റെ മൃതദേഹം

സ്വന്തം ലേഖകൻ കൽപ്പറ്റ: അബുദബിയിൽ മരണപ്പെട്ട വയനാട് അമ്പലവയൽ സ്വദേശിയുടെ മൃതദേഹത്തിനു പകരം നാട്ടിലെത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹം. നരിക്കുണ്ട് അഴീക്കോടൻ ഹരിദാസന്റെ മകൻ നിഥിന്റെ(30) മൃതദേഹമാണ് മാറിപോയത്. എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതർ നാട്ടിലേക്കയച്ചപ്പോൾ മാറിയതാണെന്നാണ് സൂചന. നിഥിന്റെ മൃതദേഹം നിലവിൽ അബുദബിയിലാണ്. മാറി ലഭിച്ച മൃതദേഹം എന്തുചെയ്ണയമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് നിഥിന്റെ വീട്ടുകാർ. 11 വർഷമായി അബുദബിയിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്ന നിഥിൻ അഞ്ചിനാണ് മരിച്ചത്. ഇന്നലെ രാവിലെ മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങി അമ്പലവയലിലേക്ക് പുറപ്പെട്ടെങ്കിലും വീട്ടിലെത്തും മുൻപേ […]