തോട്ടം കാവൽക്കാരനെ കാട്ടാന ജീപ്പിൽനിന്ന് വലിച്ചെടുത്ത് നിലത്തടിച്ചുകൊന്നു

തോട്ടം കാവൽക്കാരനെ കാട്ടാന ജീപ്പിൽനിന്ന് വലിച്ചെടുത്ത് നിലത്തടിച്ചുകൊന്നു

സ്വന്തം ലേഖകൻ

നിലമ്പൂർ: റബ്ബർതോട്ടം കാവൽക്കാരനെ കാട്ടാന ജീപ്പിൽനിന്ന് വലിച്ചെടുത്ത് നിലത്തടിച്ചുകൊന്നു. പാത്തിപ്പാറ പുത്തൻപുരയ്ക്കൽ മത്തായി (56)യാണ് മരിച്ചത്. ജീപ്പിൽ കിടന്നുറങ്ങിയിരുന്ന മത്തായിയെ തുമ്പിക്കൈ കൊണ്ട് വലിച്ച് നിലത്തിട്ട ശേഷം ചവിട്ടിക്കൊല്ലുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ആനയുടെ ചിന്നം വിളി കേട്ടെത്തിയ സമീപവാസികളാണ് മരണവിവരം ആദ്യം അറിഞ്ഞത്. പിന്നീട് ആനയെ വിരട്ടിഓടിച്ചു. പോലീസ് മൂന്നുമണിയോടെ എത്തി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.