പ്രളയകെടുതിക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് മാതൃകയായി നിലമ്പൂർ നഗരസഭ
സ്വന്തം ലേഖകൻ നിലമ്പൂർ: പ്രളയം നാശം വിതച്ച നിലമ്പൂരിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടു വരികയാണ് ഒരു നഗരസഭാദ്ധ്യക്ഷ്യയും സെക്രട്ടറിയും. പ്രദേശത്തെ ഇരുന്നൂറോളം കിണറുകൾ കക്കൂസ് മാലിന്യം അടക്കമുള്ളവയുമായി ചേർന്ന് ഉപയോഗശൂന്യമായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ വെള്ളം ഇറങ്ങിയതിനെതുടർന്ന് രാത്രിതന്നെ പ്രദേശമാകെ സന്ദർശിച്ച് കെടുതികൾ വിലയിരുത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും കുടിവെള്ളം ലഭ്യമാക്കിയാലും മാത്രമേ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ തിരികെ എത്തിക്കാൻ സാധിക്കുവുള്ളൂ എന്നു മനസ്സിലാക്കി അടിയന്തിര ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇന്നലെ രാത്രിതന്നെ രൂപം നൽകി. എഴുപത്തഞ്ചോളം കിണറുകൾ ഇന്ന് തേകി വൃത്തിയാക്കി ഉപയോഗയോഗ്യമാക്കി. ബാക്കിയുള്ളവ […]