play-sharp-fill

പ്രധാനമന്ത്രിക്ക് കത്തയച്ച പിണറായി വിജയന് നന്ദി അറിയിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കെജ്‌രിവാള്‍ നടത്തുന്ന സമരത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയനെ കെജ്‌രിവാള്‍ നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയെ നന്ദി അറിയിച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ നമുക്ക് ഒരുമിച്ച് ശ്രമിക്കാമെന്നും ട്വീറ്റില്‍ പറയുന്നു. നിരവധി സാതന്ത്ര സമര പോരാളികള്‍ ജീവത്യാഗം ചെയ്ത് നേടിയ ഇന്ത്യന്‍ ജനാധിപത്യത്തിന് ഇന്ന് മോദി ഭരണത്തിന്റെ ഭീഷണിയാണുള്ളതെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. അരവിന്ദ് കെജ്‌രിവാളിന്റെ സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയും പ്രതിനിധികളുമാണ് സമരത്തിലുള്ളത്. […]

എഡിജിപി സുധേഷ്‌കുമാര്‍ തനി മാടമ്പി: പട്ടിക്ക് യാത്ര ചെയ്യാനും സര്‍ക്കാര്‍ വാഹനം

  തിരുവനന്തപുരം: പൊലീസ്‌ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പുറത്തു വരുന്നത് കേട്ടാല്‍ ഞെട്ടുന്ന വാര്‍ത്തകള്‍. എഡിജിപി സുധേഷ്‌കുമാര്‍ തനി മാടമ്പിയാണൈന്ന് തെളിയിക്കുന്നകാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒദ്യോഗികവാഹനത്തിന് പുറമേ അനധികൃതമായി അദ്ദേഹം ഉപയോഗിക്കുന്നത് നാലോളം സര്‍ക്കാര്‍ വാഹനങ്ങള്‍ .എന്തിനേറെ പറയണം സുധേഷ്‌കുമാറിന്റെ പട്ടിക്ക് യാത്ര ചെയ്യാനും പോലീസ് വാഹനമാണ് ഉപയോഗിക്കുന്നത് വീട്ടുജോലിക്കാവട്ടെ പതിനഞ്ചിലധികം പൊലീസുകാര്‍ വേറെയും. എഡിജിപി സുധേഷ്‌കുമാറിതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. കേരളത്തിലെ ഒന്‍പത് പ്രധാന ബറ്റാലിയനുകളുടെ ചുമതലയുളള എഡിജിപിയായ അദ്ദേഹം നാലോളം വാഹനങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നുണ്ട്. ഔദ്യോഗകമായി സര്‍ക്കാര്‍ നല്‍കിയ വാഹനത്തിന് […]

ഉരുള്‍ പൊട്ടല്‍: മരണ സംഖ്യ ഉയരുന്നു

കോഴിക്കോട്: കരിഞ്ചോലയില്‍ ഉരുള്‍പ്പൊട്ടലില്‍ പെട്ട് കാണാതായവരില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ മരണം എട്ടായി. ഇന്നലെ കാണാതായ നസ്രത്തിന്റെ മകള്‍ റിഫാ മറിയത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായവര്‍ക്കായി ഇന്ന് രാവിലെ ഏഴു മണിക്ക് തുടങ്ങിയ തിരച്ചിലിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു കുടുംബത്തിലെ ആറുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നലെ മരിച്ച ഹസന്റെ വീടു നിന്നിരുന്ന ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. താമരശ്ശേരിക്കടുത്ത് കട്ടിപ്പാറ പഞ്ചായത്തിലെ വെട്ടിഒഴിഞ്ഞതോട്ടം കരിഞ്ചോലയില്‍ കനത്ത മഴയെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഉരുള്‍ പൊട്ടലുണ്ടായത്. […]

കോടികളുടെ വസ്തുക്കൾ വ്യാജ രേഖകൾ ചമച്ച് വിറ്റ സ്ത്രീ ആര്; പോലീസ് അന്വേഷണം മന്ദഗതിയിൽ

സ്വന്തം ലേഖകൻ ചേർത്തല: കോടികൾ വിലയുള്ള വസ്തുക്കൾ വിൽപ്പന നടത്തിയത് വ്യാജ മുക്ത്യാർ ഉപയോഗിച്ചാണെന്നു കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥനായ കുത്തിയതോട് സി.ഐ. ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകിയതായി ഡിവൈ.എസ്.പി എ.ജി. ലാൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകൾ വിശദമായി പരിശോധിച്ചശേഷം ഇന്നു ജില്ലാ പോലീസ് മേധാവിയുമായി ചർച്ചചെയ്ത് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ബിന്ദു പത്മനാഭനെന്ന പേരിൽ രജിസ്ട്രാർ ഓഫിസിലെത്തി മുക്ത്യാറിൽ ഒപ്പിട്ടതായി കുറ്റസമ്മതം നടത്തിയ കുറുപ്പംകുളങ്ങര സ്വദേശിനിയെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നാണു നിഗമനം. എറണാകുളത്തെയും ചേർത്തലയിലേയും […]

എത്ര മിസ്‌കോൾ ചെയ്തിട്ടും ചേട്ടൻ തിരിച്ചു വിളിക്കുന്നില്ല; പൊട്ടിക്കരഞ്ഞുകൊണ്ട് നീനു

സ്വന്തം ലേഖകൻ കോട്ടയം: ‘വിളിക്കാൻ തോന്നുമ്പോൾ മിസ് കോൾ ചെയ്താൽ ഞാൻ തിരിച്ച് വിളിച്ചോളാമെന്ന് കെവിൻ ചേട്ടൻ എപ്പോഴും പറയുമായിരുന്നു. അതായിരുന്നു പതിവും. എന്നാൽ, ഇപ്പോൾ എത്ര മിസ്‌കോൾ ചെയ്തിട്ടും ചേട്ടന്റെ കോൾ വരുന്നില്ല…’ തേങ്ങിക്കൊണ്ടാണ് നീനു ഇത് പറഞ്ഞത്. ‘എന്നെ ഹോസ്റ്റലിൽ ആക്കിയ ദിവസം കഴുത്ത് ഒഴിഞ്ഞു കിടക്കുന്നതു കണ്ട് ഫാൻസി ഷോപ്പിൽ നിന്നും മാല വാങ്ങി ഇട്ടു തന്നു. ആ മാല ഞാൻ ഊരി മാറ്റില്ല’. മരിക്കുന്നതിന് മുമ്പുള്ള ഞായറാഴ്ച കെവിൻ ചേട്ടനും അനീഷേട്ടനും പെങ്ങമ്മാരും കൂടി ആലപ്പുഴയ്ക്ക് ടൂർ പോയിരുന്നു. […]

ടോവിനോയുടെ കുപ്രസിദ്ധ പയ്യന്റെ ടീസര്‍ കാണാം

ടോവിനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. ഒഫീഷ്യല്‍ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ടോവിനോയാണ് ടീസര്‍ പുറത്തു വിട്ടത്. ചിത്രത്തില്‍ അജയന്‍ എന്ന പാല്‍ക്കാരന്‍ പയ്യനായാണ് ടോവിനോ എത്തുന്നത്. നിമിഷ സജയനാണ് ചിത്രത്തില്‍ ടോവിനോയുടെ നായികയായെത്തുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഒഴിമുറക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍.. ജീവന്‍ ജോബ് തോമസാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

ഖത്തറില്‍ ശക്തമായ ചൂട്: നാളെ മുതല്‍ ഉച്ചവിശ്രമ നിയമം നടപ്പിലാകും

ദോഹ : ഖത്തര്‍ ചുട്ടുപൊള്ളുന്നു. ചൂട് കനത്തതോടെ ഖത്തറിലെ എല്ലാ തുറന്ന തൊഴിലിടങ്ങളിലും നാളെമുതല്‍ ഉച്ചവിശ്രമ നിയമം നടപ്പിലാകും. പകല്‍ സമയം താങ്ങാനാകാത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. പണിയിടങ്ങളില്‍ തൊഴിലാളികള്‍ ചൂടേറ്റ് തളര്‍ന്ന് വീഴുന്ന അവസ്ഥയിലാണ്. ഇതോടെയാണ് തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം പ്രത്യേക ഉത്തരവിലൂടെ ഉച്ചവിശ്രമം ഉറപ്പാക്കുന്നത്. ഓഗസ്റ്റ് 31 വരെയാണ് നിയമം പ്രാബല്യത്തിലുണ്ടാവുക. നാളെമുതല്‍ ഓഗസ്റ്റ് 31 വരെ രാവിലെ അഞ്ചുമണിക്കൂറേ ജോലിയുണ്ടാവൂ. പകല്‍ 11 മുതല്‍ ഉച്ചയ്ക്കു മൂന്നുവരെ തുറസ്സിടങ്ങളിലെ പണികള്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഉച്ചയ്ക്കു നഷ്ടമാകുന്ന സമയം വൈകിട്ടുള്ള രണ്ടാം […]

കാലാപാനിക്ക് ശേഷം വീണ്ടും ലാലേട്ടനും പ്രഭുവും ഒന്നിക്കുന്നു

കാലാപാനിക്ക് ശേഷം വീണ്ടും ലാലേട്ടനും പ്രഭുവും ഒന്നിക്കുന്നു. കാലാപാനി ഒരുക്കിയ പ്രിയദര്‍ശന്‍ സിനിമയില്‍ തന്നെയാണ് ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നത്. പ്രിയദര്‍ശന്റെ കുഞ്ഞാലിമരക്കാറിലാണ് പ്രഭുവും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത്. നേരത്തെ പുലിമുരുകന്‍ സിനിമയില്‍ പ്രഭുവിനെ സമീപിച്ചിരുന്നെങ്കിലും അത് നടന്നില്ല. എന്നാല്‍ ആ അവസരം നഷ്ടമായത് മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന് വഴിതുറന്നു. കാലാപാനി എന്ന ചിത്രത്തിലൂടെയാണ് പ്രഭു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളി മാമന് വണക്കം, വാര്‍ ആന്റ് ലവ്, കണ്ണിനും കണ്ണാടിയ്ക്കും (അതിഥി വേഷം), പ്രമാണി, ബെസ്റ്റ് ഓഫ് ലക്ക്, ഡ്രാക്കുള എന്നീ മലയാള […]

പോലീസുകാരനെ എ.ഡി.ജി.പിയുടെ മകൾ തല്ലി; പോലീസുകാരനെ കാത്തിരിക്കുന്നത് സസ്‌പെൻഷനും ജയിലും

ശ്രീകുമാർ തിരുവനന്തപുരം: പണി പോലീസിലാണേലും ഇന്നും പല പോലീസുകാരും ഏമാന്മാർക്ക് മീനും പച്ചക്കറിയും വാങ്ങലും വീട്ടിൽ കുക്കിങ്ങും, മക്കളെ നോക്കലും ഒക്കെയാണ് ഡ്യൂട്ടി. അതിനുമപ്പുറം ഇതാ കടും കൈ. പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകൾ മർദ്ദിച്ചെന്ന് പരാതി. സായുധസേന എഡിജിപി സുദേഷ് കുമാറിന്റെ മകൾ ആണ് പോലീസുകാരനെ മർദ്ദിച്ചത്. സായുധസേനയിലെ പോലീസ് ഡ്രൈവർ ഗവാസ്‌കർക്കാണ് മർദ്ദനം ഏറ്റത്. ഇദ്ദേഹത്തെ പേരൂർക്കട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കനകക്കുന്നിൽ നിന്ന് തിരിച്ച് വരും വഴിയാണ് മർദ്ദനമെന്ന് പരാതിയിൽ പറയുന്നു. സ്ഥിരമായി പോലീസുകാരോട് മോശമായി പെരുമാറാറുണ്ടെന്നും, മോശമായി പെരുമാറുകയാണെങ്കിൽ […]

ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ഗിത്താര്‍ വായന: വീഡിയോ കാണാം

ബംഗളൂരു: ഓപ്പറേഷന്‍ എന്ന് കേള്‍ക്കുമ്പോഴേ ഇവിടെ പലര്‍ക്കും പേടിയാണ്‌ . എന്നാല്‍ എല്ലാവരും അങ്ങനെയല്ല കേട്ടോ. സര്‍ജ്ജറിക്കിടെ ഗിത്താര്‍ വായിച്ച് വേദനയെ മറക്കാന്‍ ശ്രമിക്കുന്ന രോഗികളും ഇവിടെയുണ്ട്. പറയുമ്പോള്‍ കള്ളമാണെന്ന് തോന്നുന്നവര്‍ക്ക് വീഡിയോ കണ്ട് കാര്യങ്ങള്‍ മനസിലാക്കാം. ഓപ്പറേഷന്‍ തീയ്യേറ്ററിനെ മ്യൂസിക് റൂമാക്കുന്ന ഒരു പ്രത്യേക കാഴ്ച അരങ്ങേറിയത് ബംഗളൂരുവിലെ ആശുപത്രിയിലാണ്. തലച്ചോര്‍ തുറന്നുള്ള അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്കിടെയാണ് ബംഗ്ലാദേശില്‍ നിന്നുള്ള ഗിറ്റാറിസ്റ്റായ ടസ്‌കിന്‍ അലി ഗിറ്റാര്‍ വായിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരിലൊരാളാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സ്ഥിരമായി കൈ ഉപയോഗിച്ച് സമ്മര്‍ദ്ദമുള്ള […]