play-sharp-fill

കോട്ടയത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരുക്ക്

സ്വന്തം ലേഖകൻ കോട്ടയം: പാമ്പാടി എട്ടാംമൈലിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 30 പേർക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം- കറുകച്ചാൽ റൂട്ടിലോടുന്ന സെന്റ് മരിയ എന്ന ബസും വട്ടക്കാവ് റൂട്ടിലോടുന്ന എംഎം മോട്ടേഴ്സും ബസുമാണ് കൂട്ടിയിടിച്ചത്.

കുമളി ആനക്കുഴിയിൽ കാണാതായ സഹോദരങ്ങളെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ ഇടുക്കി: കുമളി ആനക്കുഴിയിൽ കഴിഞ്ഞ ദിവസം കാണാതായ സഹോദരങ്ങളുടെ മൃതദേഹങ്ങൾ വീടിനു സമീപമുള്ള കുളത്തിൽ കണ്ടെത്തി. എസ്റ്റേറ്റ് ലയത്തിൽ താമസക്കാരായ അനീഷ് – എക്സിയമ്മ ദമ്പതികളുടെ മക്കളായ അഭിജിത്ത്(8), ലക്ഷ്മിപ്രിയ(6) എന്നീ കുട്ടികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കുട്ടികളെ ഇന്നലെ ഉച്ചയ്ക്ക് കാണാതായ ശേഷം ഇടുക്കി പൊലീസ് പത്ത് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. കുട്ടികളെ ആരോ കടത്തിക്കൊണ്ടു പോയെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. തുടർന്ന് നാട്ടുകാരും പോലീസും രാത്രി വൈകിയും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് കുട്ടികളുടെ മൃതദേഹം വീടിന് […]

നടൻ റിസബാവയ്‌ക്കെതിരെ ജാമ്യമില്ല വാറണ്ട്‌

കൊച്ചി: പ്രശസ്ത സിനിമാ താരം റിസബാവയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട്. കൊച്ചി എളമക്കര സ്വദേശി സി.എം സാദിഖ് നൽകിയ ചെക്ക് കേസിൽ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിൽ തുടർച്ചയായി ഹാജരാവാതിരുന്നതിനാലാണ് റിസബാവയ്‌ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 2014ൽ സി.എം സാദിഖിൽ നിന്ന് പണം വാങ്ങിയ ശേഷം തിരികെ നൽകാതെ റിസബാവ കബളിപ്പിച്ചെന്നാണ് കേസ്. പണം തിരികെ ചോദിച്ച സാദിഖിന് റിസബാവ 11 ലക്ഷം രൂപയുടെ ചെക്ക് നൽകിയിരുന്നെങ്കിലും ഇത് മടങ്ങിയിരുന്നു. ഇതോടെയാണ് സി.എം സാദിഖ് റിസബാവയ്‌ക്കെതിരെ നിയമനടപടികൾ സ്വീകരിച്ചത്. റിസബാവയുടെ മകളും […]

നവജാത ശിശുവിനെ ഉപേക്ഷിച്ചത് കളിയക്കൽ ഭയന്ന്; അച്ഛന്റെ മൊഴി.

സ്വന്തം ലേഖകൻ കൊച്ചി: ഇടപ്പള്ളിയിൽ നവജാത ശിശുവിനെ പള്ളിയിൽ ഉപേക്ഷിച്ച അച്ഛനെ കൊച്ചി എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടപ്പള്ളി പള്ളിയുടെ സമീപത്തുള്ള പാരിഷ് ഹാളിനടുത്താണ് രാത്രി എട്ടരയോടെ കുട്ടിയെ ഉപേക്ഷിച്ച് മാതാപിതാക്കൾ കടന്നുകളഞ്ഞത്. ഉപേക്ഷിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ബസ് സ്റ്റാൻറ്, റെയിൽവേ സ്റ്റേഷൻ എന്നിവ കേന്ദ്രീകരിച്ച് ഇവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തിൽ നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരി സ്വദേശികളായ ദമ്പതികളെ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് അച്ഛനെ കസ്റ്റഡിയിലെടുത്തത്. നെറ്റിയിൽ ചുംബിച്ച ശേഷമായിരുന്നു കുട്ടിയെ ഉപേക്ഷിച്ചത്. അതുകൊണ്ടുതന്നെ മാതാപിതാക്കളാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് […]

മോഹൻലാൽ-സൂര്യ ചിത്രം ഒരുങ്ങുന്നു.

മലയാളത്തിലും തമിഴിലും നിറസന്നിധ്യമായ മോഹൻലാൽ-സൂര്യ ചിത്രം തമിഴിൽ ഒരുങ്ങുന്നു. ഇളയദളപതി വിജയിയുടെ ജില്ല എന്ന സിനിമയ്ക്ക് ശേഷം മോഹൻലാൻ തമിഴിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ആരാധകരിൽ അകാംഷകൂട്ടുന്നു. കഴിഞ്ഞ മാസമായിരുന്നു ഇരുവരും ഒന്നിക്കുന്നതിനെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നിരുന്നത്. വിജയിയുടെ അച്ഛൻ വേഷത്തിലായിരുന്നു ജില്ല എന്ന സിനിമയിൽ മോഹൻലാൽ അഭിനയിച്ചത്. ചിത്രത്തിൽ ശിവനും ശക്തിയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അയൻ, കോ തുടങ്ങി സൂപ്പർ ഹിറ്റ് സിനിമകൾക്ക് ശേഷം കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസിന്റെ കീഴിലാണ് നിർമ്മിക്കുന്നത്. തൽക്കാലികമായി സൂര്യ […]

ചെറിയാൻ ഫിലിപ്പ് രാജ്യസഭയിലേയ്ക്ക്; സിപിഎം സീറ്റ് നൽകുക ചെറിയാന്; ഒരു സീറ്റ് സിപിഐയ്ക്ക്.

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിൽ രണ്ടെണ്ണം വീതം സിപിഐയും സി.പിഎമ്മും പങ്കിട്ടെടുത്തതോടെ ഒരു സീറ്റിൽ ചെറിയാൻ ഫിലിപ്പ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ ചെറിയാൻ ഫിലിപ്പിനെ രാജ്യസഭയിലേയ്ക്കു സ്ഥാനാർത്ഥിയാക്കുന്നതിനു അടുത്ത ദിവസം ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നാണ് സൂചന. ജൂൺ ഒന്നിനു വെള്ളിയാഴ്ച ചേർന്ന ഇടതു മുന്നണി യോഗമാണ് കേരളത്തിൽ നിന്നു ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റിൽ വിജയ സാധ്യതയുള്ള രണ്ടെണ്ണം സിപിഎമ്മിനും സിപിഐയ്ക്കുമായി വീതിച്ചു നൽകാനുള്ള ധാരണയിൽ എത്തിയത്. നിലവിൽ കേരളത്തിൽ നിന്നും […]

പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി.

കോട്ടയം: കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിന്റെ അനാസ്ഥ മുൻനിർത്തി തലപ്പത്ത്് വൻ അഴിച്ചുപണി. എൻ. സി അസ്താന കേന്ദ്രസർവീസിലേക്ക് പോയ ഒഴിവിൽ ഡി. ജി. പി മുഹമ്മദ് യാസിൻ പുതിയ വിജിലൻസ് മോധാവിയാകും. ക്രൈംബ്രാഞ്ച് മേധാവിയായി എ. ഡി. ജി. പി ഷെയ്ഖ് ദർവേഷ് സാഹിബും പോലീസ് ആസ്ഥാനത്തെ എ. ഐ. ജിയായി ഡി. ഐ. ജി സേതുരാമനെയും നിയമിക്കും. അതേസമയം, മുഖ്യപ്രതി ഷാനു ചക്കോയുടെ ഉമ്മ രഹ്ന തന്റെ ബന്ധുമാണെന്ന എ. എസ്. ഐയുടെ വെളിപ്പെടുത്തൽ എസ്. പി റഫീഖ് നിഷേധിച്ചു. കെവിനെ […]

അത് ജെസ്‌നയല്ല..

സ്വന്തം ലേഖകൻ കോട്ടയം: മുക്കുട്ടുതറ സ്വദേശി ജെസ്‌ന മരിയം ജെയിംസി(20)നെ കാണാതായിട്ട് 70 ദിവസം കഴിഞ്ഞിരിക്കുന്നു. ഇതിനിടെ, തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് ജെസ്‌നയുടെതെന്ന് സംശയം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട പരിശോധനയിൽ സ്ഥിരീകരണം. മൃതദേഹം ജെസ്‌നയുടേതല്ലെന്ന് അന്വേഷണ സംഘം ഉറപ്പുവരുത്തി. കാഞ്ചീപുരം ജില്ലയിലെ ചെങ്കൽപ്പെട്ടിനടുത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ജെസ്നയുടേതാണോ എന്ന സംശയവുമായാണ് പോലീസ് തമിഴ്നാട്ടിലെത്തിയത്. ചെങ്കൽപ്പെട്ടിനടുത്ത പഴവേലി എന്ന സ്ഥലത്തെ കുറ്റിക്കാട്ടിൽനിന്ന് മേയ് 28-നാണ് ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. പല്ലിൽ ക്ലിപ്പിട്ട നിലയിലായിരുന്നു. ജെസ്നയും പല്ലിൽ ക്ലിപ്പിട്ടിരുന്നു. മൃതദേഹത്തിന്റെ […]

ചെറിയാൻ ഫിലിപ്പ് രാജ്യസഭയിലേയ്ക്ക്; സിപിഎം സീറ്റ് നൽകുക ചെറിയാന്; ഒരു സീറ്റ് സിപിഐയ്ക്ക്