പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി.

പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി.

Spread the love

കോട്ടയം: കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിന്റെ അനാസ്ഥ മുൻനിർത്തി തലപ്പത്ത്് വൻ അഴിച്ചുപണി. എൻ. സി അസ്താന കേന്ദ്രസർവീസിലേക്ക് പോയ ഒഴിവിൽ ഡി. ജി. പി മുഹമ്മദ് യാസിൻ പുതിയ വിജിലൻസ് മോധാവിയാകും. ക്രൈംബ്രാഞ്ച് മേധാവിയായി എ. ഡി. ജി. പി ഷെയ്ഖ് ദർവേഷ് സാഹിബും പോലീസ് ആസ്ഥാനത്തെ എ. ഐ. ജിയായി ഡി. ഐ. ജി സേതുരാമനെയും നിയമിക്കും.
അതേസമയം, മുഖ്യപ്രതി ഷാനു ചക്കോയുടെ ഉമ്മ രഹ്ന തന്റെ ബന്ധുമാണെന്ന എ. എസ്. ഐയുടെ വെളിപ്പെടുത്തൽ എസ്. പി റഫീഖ് നിഷേധിച്ചു. കെവിനെ തട്ടിക്കൊണ്ടു പോയത് ഏറെ വൈകിയാണ് താൻ അറിഞ്ഞതെന്നും വാർത്ത അറിഞ്ഞ മുഖ്യമന്ത്രി തന്നെ വിളിപ്പിച്ചു അന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നുവെന്നും മുഹമ്മദ് റഫീഖ് പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ഏറ്റിവാങ്ങാൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിചേർത്തു. എ. എസ്. ഐ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യ്തതെന്നും അരോപണം ഉന്നയിച്ച അഭിഭാഷകനെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.