കോട്ടയത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരുക്ക്

കോട്ടയത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരുക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പാമ്പാടി എട്ടാംമൈലിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 30 പേർക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം- കറുകച്ചാൽ റൂട്ടിലോടുന്ന സെന്റ് മരിയ എന്ന ബസും വട്ടക്കാവ് റൂട്ടിലോടുന്ന എംഎം മോട്ടേഴ്സും ബസുമാണ് കൂട്ടിയിടിച്ചത്.