മോഹൻലാൽ-സൂര്യ ചിത്രം ഒരുങ്ങുന്നു.

മോഹൻലാൽ-സൂര്യ ചിത്രം ഒരുങ്ങുന്നു.

മലയാളത്തിലും തമിഴിലും നിറസന്നിധ്യമായ മോഹൻലാൽ-സൂര്യ ചിത്രം തമിഴിൽ ഒരുങ്ങുന്നു. ഇളയദളപതി വിജയിയുടെ ജില്ല എന്ന സിനിമയ്ക്ക് ശേഷം മോഹൻലാൻ തമിഴിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ആരാധകരിൽ അകാംഷകൂട്ടുന്നു. കഴിഞ്ഞ മാസമായിരുന്നു ഇരുവരും ഒന്നിക്കുന്നതിനെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നിരുന്നത്.
വിജയിയുടെ അച്ഛൻ വേഷത്തിലായിരുന്നു ജില്ല എന്ന സിനിമയിൽ മോഹൻലാൽ അഭിനയിച്ചത്. ചിത്രത്തിൽ ശിവനും ശക്തിയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അയൻ, കോ തുടങ്ങി സൂപ്പർ ഹിറ്റ് സിനിമകൾക്ക് ശേഷം കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസിന്റെ കീഴിലാണ് നിർമ്മിക്കുന്നത്. തൽക്കാലികമായി സൂര്യ 37 എന്നാണ് ചിത്രത്തിനു പേര് നൽകിയിരിക്കുന്നതെന്നും, ഇത് പിന്നീട് മാറ്റാൻ സാധ്യതായുണ്ടെന്നും അണിയറ പ്രവർത്തകർ സൂചിപ്പിച്ചിരുന്നു.
സൂര്യ നായകമാകുന്ന ചിത്രത്തിൽ മോഹൻലാൽ വില്ലനായി അഭിനയിക്കുന്നതായിട്ടും വാർത്ത വന്നിരുന്നു. സാധാരണ വില്ലൻ വേഷങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നൊരു കഥാപാത്രമായിരിക്കും എന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ രജ്ഞിത്തിന്റെ സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളുമായി മോഹൻലാൽ ലണ്ടനിലാണ്.
സയോഷയാണ് ചിത്രത്തിലെ നായിക. മോഹൻലാലിനും സൂര്യയ്ക്കുമൊപ്പം അല്ലു അർജ്ജുന്റെ അനിയൻ അല്ലു സീരിഷും സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കും. പ്രമുഖ താരങ്ങളെയെല്ലാം മുൻനിർത്തി നിർമ്മിക്കുന്ന ഈ ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്.