play-sharp-fill

പിണറായിയിൽ പൂച്ചകളുടെ കാലും തലയും വെട്ടിമാറ്റിയ നിലയിൽ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

സ്വന്തം ലേഖകൻ പിണറായി: കാലും തലയും വെട്ടി മാറ്റിയ പൂച്ചകളുടെ മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപം കണ്ടെത്തി. രഹസ്യാന്വേഷണ വിഭാഗവും പോലീസും അന്വേഷണം തുടങ്ങി. ഈ പ്രദേശത്ത് രണ്ട് ദിവസമായി കാലുകളും തലയും വെട്ടിമാറ്റിയ നിലയിൽ പൂച്ചകളുടെ ജഡങ്ങൾ കണ്ടെത്തിയത് ജനങ്ങളിൽ ഏറെ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നിന്ന് അരക്കിലോമീറ്റർ അകലയാണ് ദുരൂഹതയുയർത്തുന്ന തരത്തിലുള്ള പൂച്ചകളുടെ ജഡങ്ങൾ കണ്ടെത്തിയത്. പിണറായി ഓലയമ്പലം പെട്രോൾ പമ്പിന് സമീപത്ത് വെള്ളിയാഴ്ച രാവിലെ നാല് കാലുകൾ വെട്ടിമാറ്റിയ നിലയിലും, പിണറായി ആരോഗ്യ […]

ബാലഗോകുലം ജില്ലാ സമ്മേളനം ജൂൺ 24 ന്

സ്വന്തം ലേഖകൻ കോട്ടയം: ബാലഗോകുലം ജില്ലാ വാർഷിക സമ്മേളനം 2018 ജൂൺ 24 ഞായറാഴ്ച 9.30 മുതൽ പുതുപ്പള്ളി എസ്.എൻ.ഡി.പി ഹാളിൽ വച്ച് നടക്കുന്നു. പ്രസ്തുത സമ്മേളനം കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സ്വയം സേവക സംഘം കോട്ടയം വിഭാഗ് കാര്യവാഹ് ശ്രീ. പി. ആർ. സജീവ് മുഖ്യപ്രഭാഷണം നടത്തും. ബാലഗോകുലം സംസ്ഥാന നിർവ്വാഹക സമിതി അംഗം ശ്രീ. രാജേന്ദ്രൻ മാസ്റ്റർ, ഡോ. ഇ.പി. കൃഷ്ണൻ നമ്പൂതിരി, ശ്രീ. പി.സി ഗിരീഷ്‌കുമാർ തുടങ്ങിയവർ മാർഗ്ഗനിർദ്ദേശം നൽകും.

ബാലഗോകുലം ജില്ലാ സമ്മേളനം ജൂൺ 24 ന്

സ്വന്തം ലേഖകൻ കോട്ടയം: ബാലഗോകുലം ജില്ലാ വാർഷിക സമ്മേളനം 2018 ജൂൺ 24 ഞായറാഴ്ച 9.30 മുതൽ പുതുപ്പള്ളി എസ്.എൻ.ഡി.പി ഹാളിൽ വച്ച് നടക്കുന്നു. പ്രസ്തുത സമ്മേളനം കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സ്വയം സേവക സംഘം കോട്ടയം വിഭാഗ് കാര്യവാഹ് ശ്രീ. പി. ആർ. സജീവ് മുഖ്യപ്രഭാഷണം നടത്തും. ബാലഗോകുലം സംസ്ഥാന നിർവ്വാഹക സമിതി അംഗം ശ്രീ. രാജേന്ദ്രൻ മാസ്റ്റർ, ഡോ. ഇ.പി. കൃഷ്ണൻ നമ്പൂതിരി, ശ്രീ. പി.സി ഗിരീഷ്‌കുമാർ തുടങ്ങിയവർ മാർഗ്ഗനിർദ്ദേശം നൽകും.

ലാലിച്ചൻ ആന്റണി കുന്നിപ്പറമ്പിൽ ചങ്ങനാശ്ശേരി നഗരസഭ അധ്യക്ഷൻ

സ്വന്തം ലേഖകൻ കോട്ടയം: ചങ്ങനാശ്ശേരി നഗരസഭാ അദ്ധ്യക്ഷനായി കോൺഗ്രസിലെ (എം) ലാലിച്ചൻ ആന്റണി കുന്നിപ്പറമ്പിൽ തിരഞ്ഞെടുക്കപ്പെട്ടു. 37 അംഗ ഭരണസമിതിയിൽ ലാലിച്ചന് 19 വോട്ടും എൽഡിഎഫിലെ കൃഷ്ണകുമാരി രാജശേഖരന് 12 വോട്ടും ബിജെപിയിലെ എൻ.പി.കൃഷ്ണകുമാറിനു നാലു വോട്ടും ലഭിച്ചു. സ്വതന്ത്ര്യ അംഗങ്ങളിൽ ഒരാൾ വിട്ടു നിന്നു, രണ്ടാമത്തെ ആൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. എല്ലാവരും വിപ്പ് അനുസരിച്ചു. ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉടൻ നടക്കും.

കേരളത്തോട് അവഗണന; മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ അനുമതി നൽകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ. കേരളത്തോട് മാത്രമാണ് ഇത്രയും വിവേചനമെന്നും പ്രധാനമന്ത്രി സംസ്ഥാനത്തെ പാടേ അവഗണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫെഡറൽ സംവിധാനങ്ങളെ മാനിക്കാൻ കേന്ദ്രം തയ്യാറാകണം. കേരളത്തിലെ പല മേഖലകളിലേയും തകർച്ചയ്ക്ക് വഴിവെക്കുന്നത് കേന്ദ്ര സർക്കാർ നയങ്ങളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘ഓർമ്മ ‘യുടെ പൂജയും സോംഗ് പ്രസന്റേഷനും ബഹ്‌റിനിൽ നടന്നു……

അജയ് തുണ്ടത്തിൽ ബഹ്‌റിൻ: സുരേഷ് തിരുവല്ല കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഓർമ്മ -യുടെ പൂജയും സോംഗ് പ്രസന്റേഷനും ബഹ്‌റിനിൽ നടന്നു. ബഹ്‌റിൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ നടനും അവതാരകനുമായ മിഥുൻ മുഖ്യാതിഥിയായിരുന്നു. ആദ്യമായാണ് ബഹ്‌റിൻ കേരളീയ സമാജത്തിൽ ഒരു ചലച്ചിത്രത്തിന്റെ പൂജാ ചടങ്ങ് അരങ്ങേറുന്നത്. കുപ്പിവളയായിരുന്നു സുരേഷ് തിരുവല്ലയുടെ ആദ്യ ചിത്രം. ബാനർ – സൂരജ് ശ്രുതി സിനിമാസ്, നിർമ്മാണം -സാജൻ റോബർട്ട്, കഥ, സംവിധാനം -സുരേഷ് തിരുവല്ല , തിരക്കഥ, സംഭാഷണം – ഡോ.രവി പർണശാല, ഛായാഗ്രഹണം […]

സാറേ..ജസ്നയെ വേളാങ്കണ്ണി പള്ളിയിൽ കണ്ടു, കോട്ടയം ബസ്റ്റാൻഡിൽ ഇരിക്കുന്നുണ്ട്..; വ്യാജനിൽ വലഞ്ഞ് പോലീസ്

സ്വന്തം ലേഖകൻ കോട്ടയം: ജെസ്നയുമായി ബന്ധപ്പെട്ട വ്യാജ ഫോൺവിളികളിൽ വലഞ്ഞ് അന്വേഷണസംഘം. കോട്ടയം ബസ് സ്റ്റാൻഡിൽ ജസ്ന തിരുവല്ലയ്ക്കുള്ള ബസ് കാത്തിരിക്കുന്നുണ്ടെന്നാണ് ഇന്നലെ അവസാനമായി അന്വേഷണ സംഘത്തിന് ലഭിച്ച സന്ദേശം. കേസന്വേഷിക്കുന്ന തിരുവല്ല ഡി.വൈ.എസ്.പി ചന്ദ്രശേഖരപിള്ളയുടെ മൊബൈൽ ഫോണിലേക്കാണ് കൂടുതൽ ഫോൺകോളുകളെത്തിയത്. ബാംഗ്ലൂർ, ചെന്നൈ, കോയമ്പത്തൂർ, വയനാട്, മലപ്പുറം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ജെസ്നയെ കണ്ടതായുള്ള നിരവധി ഫോൺകോളുകൾ തന്റെ ഫോണിലേക്ക് എത്തിയതായി ഡി.വൈ.എസ്.പി ചന്ദ്രശേഖരപിള്ള തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. സന്ദേശം വരുന്ന എല്ലായിടത്തും അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിൽനിന്നും […]

പേ ലെസ്സിനെ നെഞ്ചിലേറ്റി കോട്ടയം

സ്വന്തം ലേഖകൻ കോട്ടയം: കത്തിച്ചാമ്പലായ പേ ലെസ് ഹൈപ്പർ മാർക്കറ്റ് ഇന്നലെ മുതൽ പുനരാരംഭിച്ചു. കഴിഞ്ഞ ഏപ്രിൽ 23 ന് ആയിരുന്നു കളക്ട്രേറ്റിന് സമീപത്തെ പേ ലെസ് ഉൾപ്പെടുന്ന ബഹുനില കെട്ടിടത്തിന് തീപിടുത്തം ഉണ്ടായത്. അഞ്ചു കോടിയിലേറെ രൂപയുടെ നാശനഷ്ടമാണ് അന്നുണ്ടായത്. പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ നാളുകൾക്കിടയിൽത്തന്നെ കോട്ടയത്തെ ഏറ്റവും വിലക്കുറവുള്ള സ്ഥാപനം എന്നു പേരെടുക്കാൻ പേ ലെസ്സിനു കഴിഞ്ഞിരുന്നു. 50 ശതമാനത്തിലേറെ വില കുറവിലായിരുന്നു പല ഉല്പന്നങ്ങളും വിറ്റിരുന്നത്. അതുകൊണ്ടുതന്നെ അഗ്നിബാധ കോട്ടയംകാർക്ക് വലിയ ഞെട്ടലുണ്ടാക്കി. അഗ്നിക്കിരയായി രണ്ടു മാസത്തിനുള്ളിൽ തന്നെ പുനർ […]

മലയാളി മീനില്ലാതെ ഉണ്ണേണ്ടി വരും; മത്തിക്കും അയലയ്ക്കും തീവില, അവസരം മുതലാക്കി കച്ചവടക്കാരും

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയും ട്രോളിങ്ങിനേയും തുടർന്ന് മാർക്കറ്റിൽ മത്സ്യത്തിന് തീവില. ട്രോളിങ് തുടങ്ങി ഒന്നര ആഴ്ച പിന്നിടുമ്പോഴേക്കും മത്സ്യലഭ്യത തീരെയില്ലാതായതാണ് വില കൂടാൻ കാരണം. ചെറുവള്ളങ്ങൾ പിടിച്ച് കരയിലെത്തിക്കുന്ന മത്സ്യങ്ങൾക്കാണെങ്കിൽ സാധാരണക്കാരന് താങ്ങാനാകാത്ത വിലയുമാണ്. കിലോയ്ക്ക് 70രൂപാ ഉണ്ടായിരുന്ന മത്തിയ്ക്ക് 260 രൂപാവരെയാണ് വില. അയലക്കാണെങ്കിൽ കിലോയ്ക്ക് 250 രൂപയും ഈടാക്കുന്നു. ആവോലി, അയലക്കൂറ മത്സ്യങ്ങളുടെ വില നഗരങ്ങളിൽ ആയിരത്തിന് മുകളിലാണ്. കടൽ മത്സ്യവിപണിയിലെ അവസരം മുതലാക്കി പുഴമത്സ്യങ്ങൾക്കും വില വളരെ കൂടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഫോർമാലിനും അമോണിയവും തളിച്ച് […]

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാരൻ നായരെ കേരളാ പൊലീസിന് കൈമാറി

സ്വന്തം ലേഖകൻ ദില്ലി: മുഖ്യമന്ത്രിക്കുനേരെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളി കൃഷ്ണകുമാരൻ നായരെ ദില്ലി പൊലീസ് കേരള പൊലീസിന് കൈമാറി. ദില്ലി പോലീസിന്റെ കസ്റ്റഡിയിലായിരുന്ന കൃഷ്ണകുമാറിനെ തിഹാർ ജയിലിലേക്കായിരുന്നു മാറ്റിയത്. അവിടെനിന്നാണ് കേരളാ പോലീസിന് ഇയാളെ കൈമാറുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതി കൃഷ്ണകുമാറുമായി ദില്ലി പോലീസ് സംഘം ഇന്ന് രാത്രി കേരളത്തിലേക്ക് തിരിക്കും. (കൃഷ്ണകുമാറുമായി കേരള പൊലീസ് എസ്ഐ രൂപേഷ് കെജി, എഎസ്ഐ ജേക്കബ് മാണി, സിപിഓ ശർമപ്രസാദ് ഉത്തമൻ എന്നിവർ) എസ്ഐ രൂപേഷ് കെജി, എഎസ്ഐ ജേക്കബ് മണി, സിപിഒ ശർമപ്രസാദ് ഉത്തമൻ എന്നിവരടങ്ങിയ […]