ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്യരുതെന്ന് പിണറായിയുടെ നിർദേശം: ലക്ഷ്യം സഭയുടെ വോട്ട് ബാങ്ക്; കേസ് ഒത്തു തീർപ്പാക്കാൻ മുതിർന്ന ബിഷപ്പ് ഇടപെടുന്നു; കന്യാസ്ത്രീയുടെ പരാതി പിൻവലിപ്പിച്ചേക്കും
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ സഭയെയും ക്രൈസ്തവ സഭകളെയും പിടിച്ചു കുലുക്കിയ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഒത്തു തീർപ്പിനു സഭയിലെ ഉന്നതൻ ഇടപെടുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള കത്തോലികാ ബിഷപ്പാണ് ജലന്ധർ ബിഷപ്പും കന്യാസ്ത്രീയും തമ്മിലുള്ള പ്രശ്‌നത്തിൽ ഇടപെടുന്നത്. മുതിർന്ന ബിഷപ്പ് കഴിഞ്ഞ ദിവസം ഫോണിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിരുന്നു. സംഭവം ഒത്തു തീർപ്പാക്കാൻ സഭയ്ക്ക് സമയം അനുവദിക്കണമെന്നും, ഇതിനു മുഖ്യമന്ത്രി അറസ്റ്റ് വൈകിപ്പിച്ചു സഹായിക്കണമെന്നുമാണ് മുതിർന്ന ബിഷപ്പ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ച മുൻപാണ് ജലന്ധർ രൂപതാ അധ്യക്ഷൻ ബിഷപ്പ് […]