play-sharp-fill

വാറണ്ട് പ്രതികളെ പിടിക്കാൻ പോലീസിന് താല്പര്യമില്ല; കേരളത്തിലെ കോടതികളിൽ കെട്ടികിടക്കുന്നത് 1,47,266 കേസുകൾ

സ്വന്തം ലേഖകൻ കൊച്ചി: ജാമ്യത്തിലിറങ്ങി മുങ്ങിയതും സമൻസ് അയച്ചിട്ടും പ്രതികൾ ഹാജരാക്കാത്തതിനാലും കേരളത്തിലെ കോടതികളിൽ കെട്ടിക്കിടക്കുന്നത് 1,47,266 കേസുകൾ. കേസുകൾ വൈകിയതു സംബന്ധിച്ച് നൽകിയ സ്വകാര്യ ഹർജിയിൽ ഹൈക്കോടതി ശേഖരിച്ച കണക്കാണിത്. 20 വർഷംവരെ പഴക്കമുള്ള കേസുകൾ ഇവയിലുണ്ട്. എൽ.പി. (ലോങ് പെന്റിങ്) കേസുകൾ എന്നറിയപ്പെടുന്ന ഇവ പെട്ടെന്നു തീർക്കാനുള്ള നിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു. വാറണ്ട് പ്രതികളെ പിടികൂടുന്നതിന് പോലീസ് താല്പര്യം കാണിക്കാത്തതാണ് ഇത്തരത്തിൽ ലോംങ് പെൻഡിംഗ് കേസുകൾ വർദ്ധിക്കാൻ കാരണം. സംസ്ഥാനത്തെ മജിസ്ട്രറ്റ് കോടതികളിൽ 1,44,428, സെഷൻസ് കോടതികളിൽ 2838 എന്നിങ്ങനെയാണ് കെട്ടിക്കിടക്കുന്ന […]

ചാന്നാനിക്കാട് വയോധികനെ വെട്ടിക്കൊന്നു: വെട്ടിക്കൊന്നത് മകനെന്നു സംശയം; പൊലീസ് സംഘം സ്ഥലത്ത് എത്തി

ശ്രീകുമാർ ചിങ്ങവനം: ചാന്നാനിക്കാട് വീട്ടുമുറ്റത്ത് വയോധികനായ പിതാവിനെ മകൻ വെട്ടിക്കൊന്നു. ചാന്നാനിക്കാട് ഇടയാടിക്കരോട്ട് ശിവരാമനെ (80)യാണ് മരിച്ച നിലയിൽ വീട്ടു മുറ്റത്ത് കണ്ടെത്തിയത്. കോടാലിയ്ക്ക് വെട്ടിക്കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക വിവരം. സംഭവ സ്ഥലത്ത് എത്തിയ മകനാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. ചിങ്ങവനം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട. മരിച്ച ശിവരാമന്റെ മകന് മാനസിക അസ്വാസ്ഥ്യമുള്ളതായി നാട്ടുകാർ പറയുന്നു. മുൻപ് ലഹരി ഉപയോഗിച്ചിരുന്ന ആളായിരുന്നു ഇയാളുടെ മകൻ. ശിവരാമനും മകനും തമ്മിൽ വീട്ടിൽ എപ്പോഴും തർക്കമുണ്ടാകുക പതിവായിരുന്നു. ഇതേ തുടർന്നാണ് കൊലപാതകമുണ്ടായതെന്നു സംശയിക്കുന്നു. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു […]

പി.സി ജോർജിനെതിരെ എസ്എൻഡിപിയുടെ പ്രതിഷേധക്കടലിരമ്പി: പതിനായിരങ്ങൾ അണിനിരന്ന പ്രകടനത്തിൽ പ്രതിഷേധം ശക്തം

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: ഈഴവ സമുദായത്തെ അപമാനിച്ച പി.സി ജോർജ് എംഎൽഎയ്ക്ക് രാഷ്ട്രീയ താക്കീതായി എസ്എൻഡിപി സമുദായത്തിന്റെ പ്രതിഷേധക്കടൽ. പതിനായിരക്കണക്കിനു പ്രവർത്തകരെ അണി നിരത്തിയ പ്രകടനത്തിൽ എസ്എൻഡിപി സമുദായത്തിന്റെ ശക്തിയും വലിപ്പവും പ്രകടമാക്കി. ഇനി ഒരിക്കലും ഈഴവ സമുദായത്തെ അപമാനിച്ച് ഒരു വാക്കും പോലും പറയരുതെന്ന താക്കീതാണ് ജനകീയ പ്രതിഷേധത്തിലൂടെ ഉയർന്നത്. ഈരാറ്റുപേട്ടയിൽ നഗരം ചുറ്റി നടന്ന പ്രകടനത്തിൽ ജില്ലയിലെ വിവിധ യൂണിയനുകളിൽ നിന്നും ശാഖകളിൽ നിന്നുമുള്ള പതിനായിരക്കണക്കിനു പ്രവർത്തകരും അണി നിരന്നു. പി.സി ജോർജ് ഇനിയും പ്രകോപനപരമായ പരാമർശങ്ങൾ തുർന്നാൽ ഈഴവ സമുദായത്തിന്റെ […]

എക്‌സൈസിന്റെ ഓണക്കാല പരിശോധന: കഞ്ചാവുമായി അഞ്ചംഗ സംഘം അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: ഓണക്കാലത്ത് കഞ്ചാവും ലഹരിയും ഒഴുകുന്നത് തടയാൻ എക്‌സൈസ് സംഘം പരിശോധന ആരംഭിച്ചു. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ അഞ്ചു കഞ്ചാവ് കച്ചവടക്കാർ പിടിയിലായി. മുണ്ടക്കയം സ്വദേശി ബിജുവിനെ 25 ഗ്രാം കഞ്ചാവുമായും, മുണ്ടക്കയം സ്വദേശിയായ സിജുവിനെ പത്തു ഗ്രാം കഞ്ചാവുമായും, മണർകാട് സ്വദേശി പ്രിൻസിനെ പത്തു ഗ്രാം കഞ്ചാവുമായും, പുനലൂർ സ്വദേശി ജോജോയെ 300 ഗ്രാം കഞ്ചാവുമായും, എറണാകുളം സ്വദേശി പാണ്ഡ്യനെ 25 ഗ്രാം കഞ്ചാവുമായും എക്‌സൈസ് സംഘം മുണ്ടക്കയത്തു നിന്നും പിടികൂടി. പ്രതികളിൽ നിന്നായി […]

കേരളാ കോൺഗ്രസ്സ് (എം) യോഗം വെള്ളിയാഴ്ച

സ്വന്തം ലേഖകൻ കോട്ടയം : പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനായി പിറവം, വൈക്കം, പാലാ നിയോജകമണ്ഡലങ്ങളിലെ കേരളാ കോൺഗ്രസ്സ് (എം) നിയോജകമണ്ഡലം, മണ്ഡലം പ്രസിഡന്റുമാരുടെ യോഗം വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ പാർട്ടി വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തിൽ പാലാ ബ്ലൂമൂൺ ഓഡിറ്റോറിയത്തിൽ കൂടുന്നതാണെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാല എന്നിവർ അറിയിച്ചു.

പി.സി ജോർജ് ഈഴവ സമുദായത്തോട് മാപ്പ് പറയണം: യൂത്ത് ഫ്രണ്ട് (എം)

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിലെ നവോദ്ധാന പ്രസ്ഥനങ്ങൾക്ക് വിലമതിക്കാനാവത്ത സംഭവ നകൾ നൽകിയ എസ്എൻഡിപി നേതാക്കളെ അധിക്ഷേപിച്ച പി.സി ജോർജ് എംഎൽഎ ഈഴവ സമുദായത്തൊട് പരസ്യമായി മാപ്പ് പറയണം എന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. ഭക്ഷണം താമസിച്ചതിന്റെ പേരിൽ എംഎൽഎ ഹോസ്റ്റൽ കാന്റീൻ ജീവനക്കാരനെ കരണത്തടിക്കുകയും, എസ്സി വിഭാഗക്കാരെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത പി.സി ജോർജിന് അധികാരത്തിന്റെ ഭ്രാന്ത് പിടിച്ചിരിക്കുക ആണെന്നും, മനോനില തെറ്റിയ ജോർജിന് സർക്കാർ ഇടപെട്ട് അടിയന്തിര ചികിൽസ നൽകണം എന്നും സജി […]

റഷ്യയിലെ ലോകകപ്പ് വേദിയിൽ പാറിപ്പറന്ന് ഇന്ത്യൻ പതാക; റഷ്യക്കാരുടെ ഇന്ത്യൻ സ്‌നേഹത്തിൽ അമ്പരന്ന് എബിയും സുഹൃത്തുക്കളും

റഷ്യയിലെ ലോകകകപ്പ് വേദിയിൽ നിന്നും ലോകകപ്പ് വിശേഷങ്ങൾ പങ്കു വച്ച് കോട്ടയം ഇമേജ് ഡയറക്ടർ എബി അലക്സ് ഏബ്രഹാം ഒട്ടേറെ കായിക മൽസരങ്ങൾ നേരിട്ടു കണ്ടിട്ടുണ്ടെങ്കിലും ലോകകപ്പ് ഫുട്ബോൾ മൽസരത്തിൽ ബ്രസീലിന്റെ ഒരു കളി നേരിട്ടുകാണുക എന്നതു വലിയ ഒരാഗ്രഹമായിരുന്നു. റഷ്യയിൽ വച്ചു ലോകകപ്പ് ഫുട്ബോൾ നടക്കുന്നു എന്നു കേട്ടപ്പോഴെ എന്തായാലും ഈ ലോകകപ്പ് ഫുട്ബോൾ കാണാൻ പോകണമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. കുവൈത്തിലുള്ള കസിന്റെ ഒപ്പമായിരുന്നു യാത്ര. ബ്രസീൽ – മെക്സിക്കോ, ടുണീഷ്യ – പനാമ മൽസരങ്ങളുടെ ടിക്കറ്റ് ലഭിച്ചതോടെയാണ് യാത്രയുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. […]

വനിതാ ഗുണ്ട പൂമ്പാറ്റ സിനി അറസ്റ്റിൽ

സ്വന്തം ലേഖകൻ തൃശൂർ: വിവിധ സ്റ്റേഷനുകളിലായി കൊലപാതകവും സ്വർണത്തട്ടിപ്പുമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ വനിതാഗുണ്ടയും തട്ടിപ്പുകാരിയുമായ സിനി ലാലു എന്ന പൂമ്പാറ്റ സിനി വീണ്ടും അറസ്റ്റിൽ. ബാങ്ക് ലോൺ അടയ്ക്കാതിരിക്കാനുള്ള മാർഗം ഉണ്ടാക്കിത്തരാമെന്നു പറഞ്ഞ് കബളിപ്പിച്ച് വീട്ടമ്മയുടെ 12 പവൻ സ്വർണാഭരണം തട്ടിയ കേസിലാണ് എറണാകുളം കുമ്പളങ്ങി സ്വദേശിനിയും അടൂർ നീലിക്കാട് വീട്ടിൽ ലാലുവിന്റെ ഭാര്യയുമായ സിനിയെന്ന(38) പൂമ്പാറ്റ സിനിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ തൃശൂർ പാലിയേക്കരയിലെ വാടകവീട്ടിൽനിന്നാണ് പോലീസ് പിടികൂടിയത്. നിരവധി സ്റ്റേഷനുകളിൽ കൊലപാതകമുൾപ്പെടെ മുപ്പതോളം കേസുകൾ ഇവർക്കെതിരേയുണ്ട്. കൊലപാതകക്കേസിലും […]

വനിതാ ഗുണ്ട പൂമ്പാറ്റ സിനി അറസ്റ്റിൽ

സ്വന്തം ലേഖകൻ തൃശൂർ: വിവിധ സ്റ്റേഷനുകളിലായി കൊലപാതകവും സ്വർണത്തട്ടിപ്പുമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ വനിതാഗുണ്ടയും തട്ടിപ്പുകാരിയുമായ സിനി ലാലു എന്ന പൂമ്പാറ്റ സിനി വീണ്ടും അറസ്റ്റിൽ. ബാങ്ക് ലോൺ അടയ്ക്കാതിരിക്കാനുള്ള മാർഗം ഉണ്ടാക്കിത്തരാമെന്നു പറഞ്ഞ് കബളിപ്പിച്ച് വീട്ടമ്മയുടെ 12 പവൻ സ്വർണാഭരണം തട്ടിയ കേസിലാണ് എറണാകുളം കുമ്പളങ്ങി സ്വദേശിനിയും അടൂർ നീലിക്കാട് വീട്ടിൽ ലാലുവിന്റെ ഭാര്യയുമായ സിനിയെന്ന(38) പൂമ്പാറ്റ സിനിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ തൃശൂർ പാലിയേക്കരയിലെ വാടകവീട്ടിൽനിന്നാണ് പോലീസ് പിടികൂടിയത്. നിരവധി സ്റ്റേഷനുകളിൽ കൊലപാതകമുൾപ്പെടെ മുപ്പതോളം കേസുകൾ ഇവർക്കെതിരേയുണ്ട്. കൊലപാതകക്കേസിലും […]

തരൂരിന്റെ കാമുകി പാക്കിസ്ഥാൻകാരി ആയതുകൊണ്ടാണോ ഇന്ത്യയെ ഹിന്ദു പാകിസ്ഥാൻ എന്നു വിളിക്കുന്നത്; സുബ്രമണ്യൻ സ്വാമി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ കുറിച്ച് മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ശശി തരൂർ നടത്തിയ ‘ഹിന്ദു പാകിസ്ഥാൻ’ പരാമർശം ദേശീയ മാധ്യമങ്ങൾ ഏറ്റെടുത്തു. തരൂരിനോട് ജാഗ്രത പാലിക്കണമെന്നും വിവാദ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ നിയന്ത്രണം വേണമെന്നും കോൺഗ്രസ് നിർദ്ദേശിച്ചു. എന്നാൽ തന്റെ നിലപാട് ആവർത്തിച്ച് തരൂർ ഫേസ്ബുക്കിൽ പോസ്റ്റിടുക കൂടി ചെയ്തതോടെ വിവാദം മറ്റൊരു തലത്തിലേക്ക് എത്തി. ഇന്നലെ തിരുവനന്തപുരത്ത് ജവഹർലാൽ നെഹ്‌റു പ്രതിഭാ പുരസ്‌കാരദാന ചടങ്ങിൽ ‘ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം […]