video
play-sharp-fill

ഉപതിരഞ്ഞെടുപ്പ് ; എലിക്കുളം ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് ദിവസം അവധി പ്രഖ്യാപിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഓഗസ്റ്റ് 11ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എലിക്കുളം ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡിന്റെ(ഇളങ്ങുളം) പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് ദിവസം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. പോളിംഗ് സ്‌റ്റേഷനായ ഇളങ്ങുളം സെന്റ് മേരീസ് എല്‍.പി. സ്‌കൂളിന് ഓഗസ്റ്റ് 10,11 തീയതികളില്‍ അവധിയായിരിക്കും.

വോട്ടെടുപ്പ് അവസാനിക്കുന്ന ഓഗസ്റ്റ് 11നു വൈകുന്നേരം ആറു മണിക്കു മുന്‍പുള്ള 48 മണിക്കൂറും വോട്ടെണ്ണല്‍ ദിവസമായ ഓഗസ്റ്റ് 12നും വാര്‍ഡ് പരിധിയില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ ഈ വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാല്‍ പോളിംഗ് കേന്ദ്രത്തില്‍ പോയി വോട്ടു ചെയ്യുന്നതിന് മേലധികാരികള്‍ പ്രത്യേക അനുമതി നല്‍കണമെന്നും കളക്ടര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്ന സ്ഥലത്ത് ഓഗസ്റ്റ് 10ന് ഉച്ചയ്ക്ക് 12ന് മുന്‍പ് എത്തണം.