ടോൾ കൊടുക്കാതിരിക്കാൻ വഴിമാറി ഓടിയ പാഴ്സൽ ലോറി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെപണി: 250 രൂപയ്ക്ക് പകരം ചെലവായത് 5000 രൂപ

Spread the love

തലശ്ശേരി: ടോള്‍ഗേറ്റില്‍ 250 രൂപ കൊടുക്കാൻ മടിച്ച്‌ സർവീസ് റോഡിലൂടെ പാഴ്സല്‍ ലോറിയോടിച്ച ഡ്രൈവർക്ക് ഒടുവില്‍ ചെലവായത് 5000 രൂപ.

video
play-sharp-fill

അഞ്ചുമിനിറ്റുകൊണ്ട് ഓടിത്തീർക്കേണ്ട ദൂരം കടക്കാൻ എടുത്തത് അഞ്ചുമണിക്കൂർ. തമിഴ്നാട്ടില്‍നിന്ന് പാഴ്സലുമായി കണ്ണൂരിലേക്ക് പുറപ്പെട്ട ദേശീയ പെർമിറ്റുള്ള ലോറിയാണ് ശനിയാഴ്ച ഉച്ചയ്ക്കുശേഷം സർവീസ് റോഡില്‍നിന്ന് തിരിക്കാനുള്ള ശ്രമത്തിനിടെ വയലിലേക്ക് ചരിഞ്ഞത്.

മാഹി-പള്ളൂർ ദേശീയപാതയിലെ ടോള്‍പ്ലാസയ്ക്ക് സമീപം എത്തിയപ്പോള്‍ ടോള്‍ വെട്ടിക്കാനായി സർവീസ് റോഡിലേക്ക് ലോറി ഇറക്കി. ഒരുകിലോമീറ്ററോളം ഓടിക്കഴിഞ്ഞപ്പോഴാണ് റോഡ് അടച്ചതായുള്ള മുന്നറിയിപ്പ് ബോർഡ് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് വന്നവഴി തിരിച്ച്‌ പോകാനായി ലോറിതിരിക്കാൻ ശ്രമിക്കുന്നതിനിടെ ഒരുഭാഗം കുഴിയിലമർന്ന് സമീപത്തെ തെങ്ങില്‍ തട്ടിനിന്നു.

വലിയ ലോറി തിരിക്കാനുള്ള വീതി റോഡിനുണ്ടായിരുന്നില്ല. ഇതോടെ മുന്നോട്ടും പിന്നോട്ടും പോകാനാകാതെ കുടുങ്ങി വയലിലേക്ക് ചരിഞ്ഞിറങ്ങുകയായിരുന്നു. ക്രെയിൻ സ്ഥലത്തെത്തിച്ചാണ് ലോറി തിരിച്ചുകയറ്റിയത്.