500 -ന്റെ നോട്ടുകൾ നടു റോഡിൽ പറന്നു കളിക്കുന്നു: ഡസൻ കണക്കിന് ആളുകള്‍ ഓടിനടന്ന് കറൻസി നോട്ടുകള്‍ പെറുക്കി എടുക്കുന്ന വീഡിയോ വൈറലായി; ഹൈവേയിലെ നോട്ട് മഴയുടെ കാരണം അന്വേഷിക്കുകയാണ് അധികൃതർ.

Spread the love

ഡൽഹി: റോഡില്‍ നിന്ന് പത്ത്, ഇരുപത് അല്ലെങ്കില്‍ അഞ്ഞൂറ് രൂപയുടെ ഒറ്റ നോട്ട് കിട്ടിയവരുണ്ടാകും. എന്നാല്‍ റോഡ് നിറയെ അഞ്ഞൂറ് രൂപ പാറിപ്പറക്കുന്നതൊന്ന് സങ്കല്‍പിച്ചുനോക്കൂ.

അത്തരത്തിലൊരു സംഭവമാണ് ഉത്തർപ്രദേശിലെ കൗശാമ്ബി ജില്ലയില്‍ തിരക്കേറിയ ഒരു ഹൈവേയില്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അഞ്ഞൂറ് രൂപയുടെ നൂറുകണക്കിന് നോട്ടുകളാണ് ഹൈവേയില്‍ വീണത്. ‘പണത്തിന്റെ മഴ’ കണ്ടതോടെ ദൃക്സാക്ഷികള്‍ ആദ്യം അമ്പരന്നു. പിന്നാലെ അവ സ്വന്തമാക്കാനായി റോഡിലേക്ക് ഓടി. തിരക്കുള്ള ഹൈവേ, വാഹനങ്ങള്‍ വരുമെന്ന് പോലും ഓർക്കാതെയാണ് പലരും പണത്തിന് പിന്നാലെ ഓടിയത്.

ഡസൻ കണക്കിന് ആളുകള്‍ ഓടിനടന്ന് കറൻസി നോട്ടുകള്‍ പെറുക്കി എടുക്കുന്ന വീഡിയോ വളരെപ്പെട്ടന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ സംഭവം അധികൃതരുടെ ശ്രദ്ധയിലും പെട്ടു. എങ്ങനെ പണം റോഡിലെത്തിയെന്ന് പൊലീസ് വിശദമായി പരിശോധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാരണാസിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ആഡംബര ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഭാവേഷ് എന്ന ബിസിനസുകാരന് ഈ സംഭവവുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒരു വഴിയരികിലെ ധാബയില്‍ ഭാവേഷ് ഭക്ഷണം കഴിക്കാനായി വണ്ടി നിർത്തിയിരുന്നു. ഇതിനിടെ അജ്ഞാതർ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ബാഗുമായി ഓടി രക്ഷപ്പെട്ടു.

അതില്‍ പത്ത് ലക്ഷം രൂപയോളമുണ്ടായിരുന്നുവെന്നാണ് ഭാവേഷ് പറയുന്നത്.
‘ഏകദേശം ഒന്നര ലക്ഷം രൂപ ഹൈവേയില്‍ ചിതറിക്കിടക്കുന്നതായി കണ്ടു’- കോഖ്രാജ് പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഇത് ആസൂത്രണ സംഭവമാണോ അതോ അശ്രദ്ധമൂലമാണോ മോഷണമുണ്ടായതെന്നൊക്കെ അധികൃതർ പരിശോധിച്ചുവരികയാണ്.