കുന്നത്ത്കളത്തിൽ ചിട്ടി തട്ടിപ്പ്: രണ്ടു പ്രതികൾക്കും ജാമ്യമില്ല; കേസ് കൂടുതൽ മുറുക്കി പൊലീസ്
സ്വന്തം ലേഖകൻ കോട്ടയം: കുന്നത്ത്കളത്തിൽ ചിട്ടി തട്ടിപ്പിൽ പ്രതികളിൽ ഒരാൾക്ക് പോലും ജാമ്യം ലഭിച്ചില്ല. ശനിയാഴ്ച പ്രതികളുടെ ജാമ്യാപേക്ഷ കോട്ടയം ജില്ലാ കോടതി പരിഗണിക്കാനിരിക്കെയാണ് രണ്ടു പേരുടെ ജാമ്യാപേക്ഷ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. കുന്നത്ത്കളത്തിൽ ഗ്രൂപ്പ് ഉടമ കാരാപ്പുഴ കുന്നത്ത്കളത്തിൽ ജിനോ ഭവനിൽ കെ.വി വിശ്വനാഥൻഷ ഭാര്യ രമണി (66), മകൾ നീതു, മരുമകൻ ഡോ.ജയചന്ദ്രൻ എന്നിവരെയാണ് കഴിഞ്ഞ ആഴ്ച കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളിൽ നാലു പേരും […]