ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിയെ തകര്‍കത്ത് കേരള ബ്ലാസ്റ്റേഴ്സ്; ഇത് തുടർച്ചയായ അഞ്ചാം വിജയം

സ്വന്തം ലേഖകൻ   കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണു ബ്ലാസ്റ്റേഴ്സിന്റെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയിൽ നിരവധി ഗോൾ അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സിനു ലഭിച്ചത്.       ജയത്തോടെ സീസണിലെ ആറാം വിജയവുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്കു കുതിച്ചു. ഒൻപതു മത്സരങ്ങൾ പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സിന് 18 പോയിന്റുണ്ട്.     ബ്ലാസ്റ്റേഴ്സിനായി ലെസ്കോവിച് (25), ഡയമെന്റകോസ് (43), അപ്പോസ്തലസ് ജിയാനു (75) എന്നിവരാണു ഗോളുകൾ നേടിയത്. സുനിൽ ഛേത്രിയും […]

നെതർലൻഡ്സിനെ വീഴ്ത്തി അർജന്റീന സെമിയിൽ;രണ്ട് തകര്‍പ്പന്‍ സേവുകളുമായി ഷൂട്ടൗട്ടിലെ ഹീറോയായി അര്‍ജന്‍റീന ഗോളി എമി മാര്‍ട്ടിനസ്

ദോഹ : പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട നാടകീയ പോരാട്ടത്തിൽ നെതർലൻഡ്സിനെ വീഴ്ത്തി സെമിഫെെനലിൽ പ്രവേശിച്ച് നീലപ്പട. രണ്ടാം ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് തോല്‍പിച്ചാണ് സെമിയിലേക്ക് മെസിപ്പടയുടെ പടയോട്ടം. രണ്ട് തകര്‍പ്പന്‍ സേവുകളുമായി അര്‍ജന്‍റീന ഗോളി എമി മാര്‍ട്ടിനസ് ഷൂട്ടൗട്ടിലെ ഹീറോയായി. 120 മിനുറ്റുകളിലും ഇരു ടീമും രണ്ട് വീതം ഗോളടിച്ച്‌ സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അതിന് മുമ്ബ് ഒരു ഗോളും അസിസ്റ്റുമായി മെസി അര്‍ജന്‍റീനക്കായും ഇരട്ട ഗോളുമായി വൗട്ട് നെതര്‍ലന്‍ഡ്‌സിനായും തിളങ്ങി ഇരു ടീമുകളും ശക്തമായ ഇലവനുകളുമായി കളത്തിലെത്തിയപ്പോള്‍ […]

മെഹിദി വീണ്ടും ബംഗ്ലാ ഹീറോ..! ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; ആറിന് 69 എന്ന നിലയിൽ തകർന്നടിഞ്ഞ ബംഗ്ലാദേശിനെ വെടിക്കെട്ട് ഇന്നിങ്‌സിലൂടെ 271 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത് മെഹിദി ഹസൻ മിറാസ്

സ്വന്തം ലേഖകൻ ദില്ലി: ഇന്ത്യയ്ക്ക് തലവേദനയായി വീണ്ടും ബംഗ്ലാദേശ് ഓൾറൗണ്ടർ മെഹിദി ഹസൻ മിറാസ്. ആദ്യ ഏകദിനത്തിൽ കരുത്തന്മാരടങ്ങിയ ഇന്ത്യൻ സംഘത്തെ അവസാന വിക്കറ്റിൽ തകർത്ത മെഹിദി ഇത്തവണ സെഞ്ച്വറിയുമായാണ് ബംഗ്ലാദേശിന്റെ രക്ഷകനായത്. രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ മെഹിദിയുടെ സെഞ്ച്വറി(100*)യുടെ കരുത്തിൽ 271 എന്ന വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ നാല് ഓവർ പിന്നിടുമ്പോൾ ഇന്ത്യയുടെ ഓപണർമാർ പവലിയനിൽ മടങ്ങിയെത്തിയിരിക്കുകയാണ്. ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 14 എന്ന നിലയിലാണ്. മത്സരത്തിനിടെ പരിക്കേറ്റ് നായകൻ രോഹിത് ശർമ […]

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ ചരിത്രംകുറിച്ച്‌ ഐഡിയൽ..! മലപ്പുറം കടകശേരി ഐഡിയൽ ഇംഗ്ലീഷ്‌ ഹയർ സെക്കൻഡറി സ്‌കൂളിന് പറയാനുണ്ടൊരു കായികകഥ; ഐഡിയലിന്റെ ഐഡിയാപരമായ തേരോട്ടത്തില്‍ അടിപതറിയത് കോതമംഗലം മാർ ബേസിലും കല്ലടിയും പുല്ലൂരാംപാറയും പറളിയും മുണ്ടൂരും അടക്കമുള്ള വമ്പൻമാർക്ക്

സ്വന്തം ലേഖകൻ മലപ്പുറം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ മലപ്പുറം കടകശേരി ഐഡിയൽ ഇംഗ്ലീഷ്‌ ഹയർ സെക്കൻഡറി സ്‌കൂളിന്റെ തേരോട്ടം. കുത്തക തകർത്തെറിഞ്ഞ ഐഡിയൽ സ്‌കൂൾ 66 പോയിന്റുമായി കായികോത്സവത്തിലെ ചാമ്പ്യൻമാരായി. സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ 64 പതിപ്പിൽ ഒരിക്കൽപ്പോലും ചാമ്പ്യൻപട്ടത്തിനടുത്ത്‌ ഐഡിയലിന്റെ പേരില്ലായിരുന്നു. 25 പേരുമായാണ്‌ ഇക്കുറി എത്തിയത്‌. 2019ൽ കണ്ണൂരിൽ നടന്ന മേളയിൽ ആദ്യ അഞ്ചിൽപ്പോലും ഇടമില്ലാതിരുന്ന ടീം ഇവിടെ ഏഴ്‌ സ്വർണവും ഒമ്പത്‌ വെള്ളിയും നാല്‌ വെങ്കലവും സ്വന്തമാക്കി. കോതമംഗലം മാർ ബേസിലും കല്ലടിയും പുല്ലൂരാംപാറയും പറളിയും മുണ്ടൂരും അടക്കമുള്ള വമ്പൻമാർക്കാണ്‌ […]

ആറടിച്ച് ആറാടി പോര്‍ച്ചുഗൽ ; ഹാട്രിക്ക് നേട്ടത്തിൽ റാമോസ് ; സ്വിറ്റ്സർലാൻഡിനെ തകർത്ത് പറങ്കിപ്പട ക്വാർട്ടറിൽ ;ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോൺഡന്റ് ഹരികൃഷ്ണൻ

ദോഹ: സുപ്രധാന പ്രീക്വാർട്ടർ മത്സരത്തിൽ പറങ്കിപ്പടയുടെ തേരോട്ടം. സ്വിറ്റ്‌സര്‍ലന്‍ഡിനെ ഒന്നിനെതിരേ ആറുഗോളുകള്‍ക്ക് മറികടന്നാണ് പറങ്കിപ്പട വിജയത്തേരിലേറിയത്. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പകരക്കാരനായെത്തിയ യുവതാരം ഗോൺസാലോ റാമോസ് ഹാട്രിക്കടിച്ചു.ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക്കെന്ന സ്വപ്ന നേട്ടത്തിലേക്കാണ് ഇരുപത്തൊന്നുകാരനായ റാമോസ് പന്തടിച്ചുകയറ്റിയത്. പെപേയും റാഫേൽ ഗ്വിറേറോയും റാഫേൽ ലിയോയും ഓരോന്നും ഗോളുകളടിച്ചു. മാന്വൽ അകഞ്ചി സ്വിറ്റ്സർലൻഡിനായി ഒരു ഗോൾ നേടി. 17-ാം മിനിറ്റിലായിരുന്നു പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍. ഗോണ്‍സാലോ റാമോസ് നേടിയ ഗോളാണ് പോര്‍ച്ചുഗലിനെ ആദ്യം മുന്നിലെത്തിച്ചത്. പിന്നീട് പെപെയിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള വിജയദൂരം ഇരട്ടിയാക്കാനും […]

മൂന്നടിച്ച് മൊറോക്കോ..! പെനൽറ്റിയിൽ മുങ്ങിപ്പോയത് സ്പാനിഷ് വസന്തം; ഓൺ യുവർ മാർക്സ് മൊറോക്കോ വിൽ

സ്വന്തം ലേഖകൻ ദോഹ: ക്വാർട്ടർ ലക്ഷ്യമിട്ടിറങ്ങിയ സ്പാനിഷ്പടയെ തകർത്തെറിഞ്ഞ്‌ മൊറോക്കൻ സംഘം. ഇരുപകുതിയിലും അധികസമയങ്ങളിലും ഇരുടീമുകൾക്കും ഗോളടിക്കാനായില്ല. തുടർന്ന് ഷൂട്ടൗട്ടിലാണ് മെറോക്കോ വിജയിച്ചത്. ഷൂട്ടൗട്ടിൽ ആദ്യം മൊറോക്കോയാണ് കിക്കെടുത്ത്. സാബ്‌രി കൃത്യമായി സ്‌പെയിൻ വല കുലുക്കി. തുടർന്ന് സറാബിയയാണ് കിക്കെടുത്ത്. എന്നാൽ ബാറിൽ തട്ടി പുറത്തേക്ക് പോയി. പിന്നീട് ഹകീം സിയെച്ചാണ് കിക്കെടുത്ത്. പന്ത് കൂളായി വലയിൽ കയറ്റി. അടുത്തതായി വന്ന കാർലോസ് സോളെറിന്റെ കിക്ക് ബൂനോ തടുത്തിട്ടു. എന്നാൽ അടുത്ത മൊറോക്കൻ കിക്ക് സ്‌പെയിൻ ഗോളിയും തടഞ്ഞു. ബദ്ർ ബെനൗന്റെ കിക്കാണ് തടഞ്ഞത്. […]

‘ഇന്ത ആട്ടം പോതുമാ…’ വിറപ്പിക്കാൻ വന്ന കൊറിയയെ നാട്ടിലേക്കയച്ച്, ക്വാർട്ടറിലേക്ക് പറന്ന് കാനറിപ്പട ബ്രസീലിന്റെ ജയം ഒന്നിനെതിരെ നാല് ഗോളുകൾക്ക്; ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോൺഡന്റ് ഹരികൃഷ്ണൻ

ദോഹ : വെറും അര മണിക്കൂര്‍, ഫിഫ ലോകകപ്പന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ബ്രസീലിന് ഈ സമയം ധാരാളമായിരുന്നു. അട്ടിമറി സ്വപ്നവുമായി എത്തിയ കൊറിയയെ 4-1നു നിഷ്പ്രഭരാക്കി കാനറികള്‍ ക്വാര്‍ട്ടറിലേക്കു ചിറകടിച്ചു. അവസാന എട്ടില്‍ ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയാണ് ഇനി മഞ്ഞപ്പടയെ കാത്തിരിക്കുന്നത് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്രസീലും ദക്ഷിണ കൊറിയയും ആക്രമിച്ച് കളിച്ചു. ഏഴാം മിനിറ്റിൽ തന്നെ മഞ്ഞപ്പട മുന്നിലെത്തി. സൂപ്പർതാരം വിനീഷ്യസ് ജൂനിയറാണ് ബ്രസീലിനായി വലകുലുക്കിയത്. റാഫീന്യയുടെ തകർപ്പൻ മുന്നേറ്റത്തിൽ നിന്നാണ് ഗോൾ പിറന്നത്. പിന്നാലെ ബ്രസീൽ വീണ്ടും […]

സെഡായി സെനഗൽ, സ്റ്റാറായി ഇംഗ്ലണ്ട്; സെനഗലിനെതിരെ ഇംഗ്ലീഷ് തേരോട്ടം ; ഹെന്‍ഡേഴ്‌സനും കെയ്‌നും ശേഷം സാക്കയും വിട്ടുകൊടുത്തില്ല; ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ക്വാർട്ടറിലേക്ക്

ദോഹ : ഗോളുകൾ പെയ്തിറങ്ങിയ രാവിൽ ആഫ്രിക്കൻ കരുത്തുമായെത്തിയ സെനഗലിനെ വീഴ്ത്തി ഇംഗ്ലീഷ് പടയോട്ടം. അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ വിജയം.ജോർദാൻ ഹെൻഡേഴ്സൻ, ക്യാപ്റ്റൻ ഹാരി കെയ്ൻ, ബുകായോ സാക എന്നിവരാണ് ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടത്. 38-ാം മിനിറ്റിൽ ബെല്ലിങ്ഹാംമിന്റെ അസിസ്റ്റിലൂടെ ലഭിച്ച ക്രോസിലൂടെയാണ് ഹെൻഡേഴ്സൺ ഗോൾ നേടിയത്. ആദ്യ പകുതിയുടെ അധികസമയത്തിന്റെ മൂന്നാം മിനിറ്റിലാണ് ഹാരി കെയ്ന്റെ ഗോൾ പിറന്നത്. ഗ്രൗണ്ടിന് നടുവിലൂടെ ഫോഡൻ നടത്തിയ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. മാർക്ക് ചെയാതെ നിന്ന നായകന് […]

എംബപെ… ഇത് എന്താപ്പാ..! എണ്ണം പറഞ്ഞ മൂന്ന് ഗോളുകൾക്ക് പോളണ്ടിനെ പൂട്ടിക്കെട്ടി ഫ്രഞ്ച്പട; കിലിയൻ എംബപെയുടെ ചിറകിലേറി ഫ്രാൻസ് ക്വാർട്ടറിലേക്ക്

സ്വന്തം ലേഖകൻ ദോഹ: ഫ്രഞ്ച് ബോക്സിൽ മുന്നേറ്റം തടയുന്നതിനിടെ ദയോട്ട് ഉപമെകാനോ പന്ത് കൈകൊണ്ട് തട്ടിയതിനാണ് പെനാൽറ്റി വിധിച്ചത്. ലെവൻഡോവ്സ്കിയുടെ ആദ്യത്തെ കിക്ക് ഗോളി കൈയിലൊതുക്കിയെങ്കിലും ഫ്രാൻസ് താരങ്ങൾ കിക്കെടുക്കുന്നതിനു മുമ്പേ ബോക്സിനുള്ളിലേക്ക് കയറിവന്നതിനാൽ റഫറി വീണ്ടും അവസരം നൽകി. രണ്ടാമത്തെ കിക്ക് ലെവൻഡോവ്സ്കി അനായാസം വലയിലെത്തിച്ചു. അൽ തുമാമ സ്റ്റേഡിയത്തിൽ പന്തടക്കത്തിലും മുന്നേറ്റത്തിലുമെല്ലാം നിലവിലെ ചാമ്പ്യന്മാർ മുന്നിട്ടു നിന്നെങ്കിലും ഇടവേളകളിൽ ഹൈ പ്രസ് ഗെയിമിലൂടെ പോളണ്ടും ഫ്രാൻസ് ഗോൾമുഖം വിറപ്പിച്ചു. ഗോളെന്നു തോന്നിച്ച ഏതാനും നീക്കങ്ങൾ പോളണ്ടും നടത്തി. പോളണ്ടിന്‍റെ വല ലക്ഷ്യമാക്കി […]

ബൂം ബൂം ബ്ലാസ്റ്റേഴ്‌സ്..! ജാംഷഡ്പൂരിനെയും കീഴടക്കി; ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ അഞ്ചാം വിജയം

സ്വന്തം ലേഖകൻ ജാംഷഡ്പൂർ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ അഞ്ചാം വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ജാംഷഡ്പൂരിനെ കീഴടക്കിയത്. 17–ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമെന്റകോസിന്റെ വകയായിരുന്നു ഗോൾ. ഹൈദരബാദിനെ ഒരു ഗോളിന് കീഴടക്കി 15 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ബ്ലാസ്റ്റേഴ്സ് എട്ടാം പോരാട്ടത്തിനിറങ്ങിയത്. മത്സരത്തിന്റെ 17–ാം മിനിറ്റിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ. ജയത്തോടെ 15 പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ആറെണ്ണവും തോറ്റ ജാംഷഡ്പൂർ പത്താമതാണ്. ബോക്സിന്റെ മധ്യത്തിൽനിന്ന് ദിമിത്രിയോസ് ഡയമെന്റകോസിന്റെ ഇടംകാൽ […]