സമനില ഉത്തരവാദി താൻ തന്നെ: പക്ഷേ, തിരിച്ചു വരും: മെസി

സ്‌പോട്‌സ് ലേഖകൻ മോസ്‌കോ: ആദ്യ മത്സരത്തിൽ തോൽവിയോളം പോന്നൊരു സമനില നേടിയ ശേഷം മെസി കടുത്ത നിരാശയിൽ.ലോകകപ്പിലെ അരങ്ങേറ്റക്കാരായ ഐസ്‌ലന്‍ഡിനെതിരായ മത്സരം സമനിലയില്‍ അവസാനിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ലയണല്‍ മെസ്സി. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ വേദനയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പെനാല്‍റ്റി എടുത്തിരുന്നുവെങ്കില്‍ മത്സരത്തിന്റെ ഗതി മാറിയേനെ. അര്‍ജന്റീന അര്‍ഹിച്ചിരുന്ന വിജയമാണ് തന്റെ പിഴവ് കൊണ്ട് നഷ്ടമായത്, പക്ഷേ അടുത്ത മൽസരത്തിൽ ടീം തിരിച്ചു​വരും’ മെസ്സി കൂട്ടിച്ചേര്‍ത്തു. അര്‍ജന്റീനയുടെ കോടിക്കണക്കിന് വരുന്ന ആരാധകരെ നിരാശയിലാഴ്ത്തിയ മത്സരമായിരുന്നു ഇന്നലെ മോസ്‌ക്കോ സ്പാര്‍ട്ടെക് സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. പത്തൊന്‍പതാം മിനിറ്റില്‍ […]

മെസി മഹാരാജാവ് ഇന്നിറങ്ങുന്നു; ലക്ഷ്യം കൈവിട്ട ലോകകിരീടം

സ്‌പോട്‌സ് ഡെസ്‌ക് മോസ്‌കോ: നാലു വർഷം മുൻപ് മരക്കാനയിലെ പച്ചപ്പുൽ മൈതാനത്ത് വിരൽതുമ്പിൽ നിന്നും ചിതറിവീണുടഞ്ഞ ലോകകപ്പ് എന്ന സ്വപ്‌നം ബ്യൂണസ് ഐറിസിലെത്തിക്കാൻ മെസിമഹാരാജാവും സംഘവും ജൂൺ 16 ശനിയാഴ്ച കളത്തിലിറങ്ങുന്നു. ഡി ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഐസ് ലൻഡാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്ക് മോസ്‌കോയിലെ സ്പാർട്ടക് സ്റ്റേഡിയത്തിലാണ് മെസിയുടെയും സംഘത്തിന്റെയും ആദ്യ മത്സരം. ബാഴ്‌സലോണയിലൂടെ ലോകം മുഴുവൻ വെട്ടിപ്പിടിച്ചെങ്കിലും, അർജന്റീനൻ ജേഴ്‌സിൽ കണ്ണീരൊഴുകുന്ന മെസിയെയാണ് ലോകത്തിനു കാണാനായത്. തുടർച്ചയായ മൂന്നു ഫൈനലുകളിൽ അർജന്റീനയെ എത്തിച്ച മെസി, പക്ഷേ, കിരീടമില്ലാത്ത […]

ഇന്ന് തീപാറുന്ന പോരാട്ടം: പോര്‍ച്ചുഗലും സ്‌പെയിനും നേര്‍ക്കുനേര്‍

ഇന്ന് കളത്തില്‍ തീപാറുമെന്നതില്‍ സംശയമില്ല. റഷ്യന്‍ ഫുട്‌ബോള്‍ വേള്‍ഡ് കപ്പിലെ ആദ്യ സൂപ്പര്‍ പോരാട്ടം കാണാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. പോര്‍ച്ചുഗലും സ്‌പെയിനും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആദ്യാവസാനം വരെ ആവേശകരമായ കളിയാകും ഇന്ന് നടക്കുക. കിരീട പ്രതീക്ഷയുള്ള പോര്‍ച്ചുഗലും സ്‌പെയിനും ഏറ്റുമുട്ടുമ്പോള്‍ എല്ലാ കണ്ണുകളും കളത്തിലെ വേഗതാരം ക്രിസ്റ്റിയാനോയിലേക്കാകുമെന്നതില്‍ സംശയമില്ല. ഇത്തവണ എന്ത് മാജിക്കാണ് റെണാള്‍ഡോ നടത്തുകയെന്ന് കാണാനുള്ള ആവേശത്തിലാണ് മലയാളക്കരയിലെ റൊണാള്‍ഡോ ആരാധകരും. മുന്‍ ലോക ചാമ്പ്യന്മാരും നിലവിലെ യൂറോ ചാമ്പ്യന്മാരും പരസ്പരം ഏറ്റുമുട്ടമ്പോള്‍ ആവേശകരമായ മത്സരമാണ് ഫിഷ്ട് ഒളിമ്പിക് സ്റ്റേഡിയത്തില്‍ ലോകം […]

ചെമ്പടത്താളത്തിൽ സൗദി തവിടുപൊടി..!

സ്‌പോട്‌സ് ഡെസ്‌ക് ചെമ്പടയുടെ കുതിരക്കുളമ്പടിക്കു ചുവട്ടിൽ സൗദി തവിടുപൊടിയായി. പോരാട്ടവീര്യത്തിന്റെ ഉജ്വലമാതൃക കാട്ടിത്തന്ന സൗദി പടയാളികൾ റഷ്യയിലെ മൈതാനത്ത് പക്ഷേ, സ്വന്തം ഭരണാധികാരിയുടെ മുന്നിൽ തല കുനിച്ചു നിന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനെ സാക്ഷിയാക്കി എണ്ണം പറഞ്ഞ് അഞ്ചു മിസൈലുകൾ സൗദിയുടെ വലയിലേയ്ക്കു പാഞ്ഞു കയറുമ്പോൾ, സൗദി രാജാവ് മുഹമ്മദ് ബിൻ സൽമാൻ എല്ലാത്തിനും മൂകസാക്ഷിയായിരുന്നു. ലോകം മുഴുവൻ റഷ്യയിലെ ആ ഗോൾ വലയിലേയ്ക്കു നോക്കിയിരിക്കുകയായിരുന്നു. ആവേശകരമായ ഉദ്ഘാടന സെഷനു ശേഷം മോസ്‌കോയിലെ ലുക്കിനി സ്‌റ്റേഡിയത്തിലായിരുന്ന ആവേശക്കപ്പിന്റെ ആദ്യ മത്സരത്തിനു കിക്കോഫായത്. പന്തു […]

ധവാന് സെഞ്ചുറി: ഇത് റെക്കോഡ് നേട്ടം

ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ശതകം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറി ശിഖര്‍ ധവാന്‍. 91 പന്തില്‍ നിന്ന് 104 റണ്‍സ് നേടിയ ധവാന്‍ അതിവേഗത്തിലാണ് സ്‌കോറിംഗ് നടത്തിയത്. അഫ്ഗാന്‍ സ്പിന്നര്‍മാരായ റഷീദ് ഖാനെ തിരഞ്ഞുപിടിച്ച് ആക്രമിക്കുക എന്നതായിരുന്നു ധവാന്റെ ലക്ഷ്യം. 19 ബൗണ്ടറിയും 3 സിക്‌സും അടങ്ങിയതായിരുന്നു ധവാന്റെ ഏഴാം ടെസ്റ്റ് ശതകം. ടെസ്റ്റ് ക്രിക്കറ്റില്‍ ഈ നേട്ടം നേടിയ ആറാമത്തെ ബാറ്റ്‌സ്മാനാണ് ധവാന്‍. ഡേവിഡ് വാര്‍ണര്‍, ഡോണ്‍ ബ്രാഡ്മാന്‍, മജീദ് ഖാന്‍, വിക്ടര്‍ ട്രംപര്‍, ചാര്‍ലി […]

റഷ്യന്‍ വിപ്ലവത്തിന് ഇന്ന് കാഹളം മുഴങ്ങും: ചങ്കിടുപ്പോടെ ആരാധകര്‍

റഷ്യ: കമ്യൂണിസ്റ്റ് വിപ്ലവം നടന്ന മണ്ണില്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും നെയ്മറുടെയും നേതൃത്വത്തില്‍ ഫുട്‌ബോള്‍ വിപ്ലവത്തിന് കാഹളം മുഴങ്ങും. കമ്മ്യൂണിസ്റ്റ് സമര പോരാളികള്‍ക്ക് ഒപ്പം നാട്ടുകാര്‍ അണിനിരന്ന പോലെ ഫുട്‌ബോള്‍ താരരാജാക്കന്മാര്‍ക്കൊപ്പം ഇനി ലോകം മുഴുവന്‍ അണിനിരക്കും. തങ്ങളുടെ ഇഷ്ടതാരങ്ങള്‍ എതിരാളിയെ കീഴ്‌പ്പെടുത്തി കളിക്കളത്തില്‍ വിജയക്കൊടി പാറിക്കുന്നത് കാണാന്‍ ആരാധകര്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന നിമിഷങ്ങളാണ് ഇനിയുള്ള നാളുകള്‍. ഇന്നു മുതല്‍ കാല്‍പ്പന്തുകളിയിലേക്ക് ലോകം മാറുമ്പോള്‍ കേരം തിങ്ങും കേരള നാട്ടില്‍ ഫുട്‌ബോള്‍ ആവേശത്തിന് ഒട്ടും കുറവില്ല. മണ്ണും വെള്ളവും മനുഷ്യര്‍ ഒരുപോലെ പങ്കിട്ടെടുത്ത മണ്ണില്‍ […]

നൈജീരിയയെ ഭയക്കണം: മെസി

റഷ്യ: ഫുഡ്‌ബോള്‍ മാന്ത്രികന്‍ മെസിക്ക് ഭയമാണ് നൈജീരിയയെ.ലോകകപ്പില്‍ നൈജീരിയക്കെതിരായ മത്സരം എളുപ്പമാവില്ലെന്ന് മെസി തുറന്നു പറഞ്ഞു. താരത്തിന്റെ ഈ ഭയപ്പാട് മെസി ആരാധകരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമാണ് അര്‍ജന്റീനയും നൈജീരിയയും തമ്മില്‍. അതെ സമയം ലോകകപ്പില്‍ ഇതിനു മുന്‍പ് ഇരു ടീമുകളും ഏറ്റുമുട്ടിയ സമയത്തെല്ലാം ജയം അര്‍ജന്റീനയുടെ പക്ഷത്ത് ആയിരുന്നു. പക്ഷെ ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയ സൗഹൃദ മത്സരത്തില്‍ 42ന്റെ ഞെട്ടിക്കുന വിജയം നൈജീരിയ സ്വന്തമാക്കിയിരുന്നു. നൈജീരിയയെ പറ്റി കൂടുതല്‍ അറിയില്ലെന്ന് പറഞ്ഞ മെസ്സി ആഫ്രിക്കന്‍ ടീമുകള്‍ എപ്പോഴും വളരെ […]

മലപ്പുറത്ത് ലോകകപ്പ് പനി; വീടുമുതൽ ചക്ക വരെ ലോക നിറം പൂശി; തെരുവുകൾ റഷ്യയായി

ശ്രീകുമാർ മലപ്പുറം: റഷ്യയിലാണ് ലോകകപ്പെങ്കിലും മഞ്ഞയും നീലയും കടും ചുവപ്പും പുശി മലപ്പുറത്തെയും മലബാറിലെയും തെരുവുകൾ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. അർജന്റീനൻ ചക്കയും , ബ്രസീലിയൻ ഓട്ടോയും ,സ്പാനിഷ് തട്ടുകടയും , ജർമൻ വീടുകളും തെരുവുകൾ കീഴടക്കുകയും ചെയ്തു. റഷ്യയിലാണ് ലോക കപ്പെങ്കിലും ആവേശം ഒട്ടും കൈവിടുകയില്ലെന്ന് ഉറപ്പാക്കിയാണ് മലപ്പുറത്തെ ഓരോ ക്ലബുകളും പെയിന്റുമായി കളത്തിലിറങ്ങുന്നത്. വലിയ സ്ക്രീനിൽ മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം കൂടിയാകുമ്പോൾ മലപ്പുറം ലോകത്തിന്റെ ഒരു തുരുത്താവും ഉറപ്പ്.

സുനിൽഛേത്രി വിളിച്ചു: സ്‌റ്റേഡിയം നിറഞ്ഞു കവിഞ്ഞു; മഴയിലും ആവേശ ജയം നേടി ഇന്ത്യ

സ്‌പോട്‌സ് ഡെസ്‌ക് മുംബൈ: സുനിൽ ഛേത്രി വിളിച്ചാൽ ഇന്ത്യയ്ക്ക് കേൾക്കാതിരിക്കാനാവില്ലല്ലോ..! ആ വിളി ഇന്ത്യ മുഴുവൻ കേട്ടു. കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഇന്ത്യക്കാരെ പ്രതിനിധാനം ചെയ്ത് ആ 15,000 ആളുകൾ സ്റ്റേഡിയത്തിൽ 90 മിനിറ്റും ആർപ്പു വിളിച്ചു. ഒടുവിൽ കനത്ത മഴയിലും ആവേശം നിറച്ച മൂന്നു ഗോളുകൾ പോസ്റ്റിലേയ്ക്കു പറത്തി വിട്ട് ഇന്റർകോണ്ടിനെറ്റൽ കപ്പിൽ ഇന്ത്യയ്ക്ക് ആവേശജയം. തന്റെ വിളികേട്ട് ആവേശത്തോടെ കളികാണാനെത്തിയവർക്ക് ഛേത്രിയുടെ വക രണ്ട് ഗോളും..! കഴിഞ്ഞ ദിവസം മുംബൈയിൽ ആരംഭിച്ച ചതുർരാഷ്ട്ര ഇൻർകോണ്ടിനെന്റൽ ഫുട്‌ബോൾ ടൂർണമെന്റിലാണ് ഇന്ത്യ കെനിയ്‌ക്കെതിരെ […]

ഐ. പി. എൽ ഫൈനൽ ഇന്ന്; ചെന്നൈയുടെ എതിരാളി ആര് ?

സ്വന്തം ലേഖകൻ കൊൽക്കത്ത: ഇന്ന് നടക്കാൻ ഇരിക്കുന്ന ഐ. പി. എൽ ഫൈനലിലെ രണ്ടാം ടീം അംഗത്തെ കണ്ടെത്തും. ഫൈനൽ യോഗ്യതയ്ക്കായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും രാത്രി ഏഴിന് കൊൽക്കത്തയിൽ ഏറ്റുമുട്ടും. ഇതിൽ നിന്നും ചെന്നൈ സൂപ്പർ കിംഗ്സിന്റെ എതിരാളി ആരെന്നറിയാം. ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് പരാജയപ്പെട്ടാണ് ഹൈദരാബാദ് രണ്ടാം ക്വാളിഫയറിൽ മത്സരിക്കുന്നത്. അതേസമയം പ്ലേ ഓഫിലെ എലിമിനേറ്റർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ കീഴടക്കിയാണ് കൊൽക്കത്ത എത്തിയിരിക്കുന്നത്. 2017 സീസൺ പ്ലേ ഓഫിലാണ് കൊൽക്കത്തയും ഹൈദരാബാദും എലിമിനേറ്റർ റൗണ്ടിൽ […]