സെഡായി സെനഗൽ, സ്റ്റാറായി ഇംഗ്ലണ്ട്; സെനഗലിനെതിരെ ഇംഗ്ലീഷ് തേരോട്ടം ; ഹെന്‍ഡേഴ്‌സനും കെയ്‌നും ശേഷം സാക്കയും വിട്ടുകൊടുത്തില്ല; ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ക്വാർട്ടറിലേക്ക്

സെഡായി സെനഗൽ, സ്റ്റാറായി ഇംഗ്ലണ്ട്; സെനഗലിനെതിരെ ഇംഗ്ലീഷ് തേരോട്ടം ; ഹെന്‍ഡേഴ്‌സനും കെയ്‌നും ശേഷം സാക്കയും വിട്ടുകൊടുത്തില്ല; ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ക്വാർട്ടറിലേക്ക്

ദോഹ : ഗോളുകൾ പെയ്തിറങ്ങിയ രാവിൽ ആഫ്രിക്കൻ കരുത്തുമായെത്തിയ സെനഗലിനെ വീഴ്ത്തി ഇംഗ്ലീഷ് പടയോട്ടം.
അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ വിജയം.ജോർദാൻ ഹെൻഡേഴ്സൻ, ക്യാപ്റ്റൻ ഹാരി കെയ്ൻ, ബുകായോ സാക എന്നിവരാണ് ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടത്.

38-ാം മിനിറ്റിൽ ബെല്ലിങ്ഹാംമിന്റെ അസിസ്റ്റിലൂടെ ലഭിച്ച ക്രോസിലൂടെയാണ് ഹെൻഡേഴ്സൺ ഗോൾ നേടിയത്. ആദ്യ പകുതിയുടെ അധികസമയത്തിന്റെ മൂന്നാം മിനിറ്റിലാണ് ഹാരി കെയ്ന്റെ ഗോൾ പിറന്നത്. ഗ്രൗണ്ടിന് നടുവിലൂടെ ഫോഡൻ നടത്തിയ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. മാർക്ക് ചെയാതെ നിന്ന നായകന് ഫോഡൻ പന്ത് നീട്ടിനൽകുകയായിരുന്നു. കെയ്ന്റെ ഈ ലോകകപ്പിലെ ആദ്യ ഗോൾ അങ്ങനെ പിറന്നു.

രണ്ടാം പകുതിയിൽ മൂന്ന് മാറ്റങ്ങളോടെ വന്ന് മത്സരത്തിലേക്ക് തിരികെവരാം എന്ന് പ്രതീക്ഷിച്ച സെനഗലിന്റെ പ്രതീക്ഷയ്ക്ക് മുകളിലാണ് സാക്ക മൂന്നാമത് പ്രഹരിച്ചത്. ഇത്തവണയും ഫോഡനാണ് അസിസ്റ്റ് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ നിമിഷം മുതൽ ഇരുഭാഗത്തുനിന്നും തുടർച്ചയായി ആക്രമണങ്ങളുണ്ടായെങ്കിലും ഫിനിഷ് ചെയ്യുന്നതിലെ പിഴവ്
ഇരുടീമുകൾക്കും വിനയായി. 21-ാം മിനിറ്റിലും 31-ാം മിനിറ്റിലും സെനഗലിന്റെ മികച്ച മുന്നേറ്റങ്ങളുണ്ടായി. എന്നാൽ ലക്ഷ്യം തൊടാൻ ആയില്ല.

ഇനി, ഡിസംബർ പത്തിന് ഇതേ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. പ്രീക്വാർട്ടറിൽ പൊരുതിക്കളിച്ച പോളണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു വീഴ്ത്തിയാണ് ഫ്രാൻസ് ക്വാർട്ടറിൽ കടന്നത്. കിലിയൻ എംബപെയുടെ ഇരട്ടഗോളുകളാണ് ഫ്രാൻസിന് തകർപ്പൻ വിജയം സമ്മാനിച്ചത്.