ഫിഫ റാങ്കിങിൽ ‘നമ്പർ 1’ ബ്രസീൽ തന്നെ! ലോകകപ്പ് യോഗ്യത ഇല്ലാതിരുന്ന ഇറ്റലി എട്ടാമത്

ലോകകപ്പിൽ ഫ്രാൻസിനെ തകർത്ത് അർജന്റീന ലോകജേതാക്കളായെങ്കിലും ഫിഫ റാങ്കിങ്ങിൽ ഒന്നാമത് ബ്രസീൽ തന്നെ. ബ്രസീൽ ഒന്നാംസ്ഥാനം നിലനിർത്തിയപ്പോൾ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് അർജന്റീന. ഒരു സ്ഥാനം കടന്ന് ഫ്രാൻസ് മൂന്നിലേക്ക് മുന്നേറിയപ്പോൾ ഏറെക്കാലം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബെൽജിയം രണ്ടു സ്ഥാനം പിന്നോട്ടുപോയി നാലിലെത്തി. ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തും നെതർലൻഡ്‌സ് ആറാം സ്ഥാനത്തുമാണ്. റാങ്കിങ്ങിൽ വൻ കുതിപ്പുണ്ടാക്കിയ ടീമുകളിലൊന്ന് ക്രൊയേഷ്യയാണ്. 12-ാം സ്ഥാനത്തുണ്ടായിരുന്ന ലൂക്കാ മോഡ്രിച്ചിന്റെ സംഘം അഞ്ചു സ്ഥാനം മുന്നോട്ട് കടന്ന് ഏഴിലെത്തി. ഇത്തവണ ലോകകപ്പ് യോഗ്യത ഇല്ലാതിരുന്ന ഇറ്റലി […]

അര്‍ജന്റീന ലോകചാമ്പ്യൻമാർ; ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തോല്പിച്ച് കപ്പിൽ മുത്തമിട്ട് മിശിഖായും സംഘവും ; ഗോൾഡൻ ബൂട്ട് ഉറപ്പിച്ച് എംബാപ്പെ; അധിക സമയത്തിന്റെ അവസാനത്തിൽ അർജൻറീന മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഫ്രഞ്ച് തട്ടിത്തകർന്നു; അർജന്റീനയുടെ മൂന്നാം കിരീടം

ദോഹ: ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തി. 2014ല്‍ കൈവിട്ട ലോക കിരീടം അങ്ങനെ 2022ല്‍ മെസിയുടെ കൈകളിലേക്ക് എത്തി. കലാശപ്പോരില്‍ ഹാട്രിക് നേടിയിട്ടും ടീമിന് കിരീടം സമ്മാനിക്കാന്‍ ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെയ്ക്കായില്ല. തുടക്കമിട്ട് മെസി, പിന്നാലെ ഡി മരിയ. 10 മിനുറ്റിന് ശേഷമാണ് ഫ്രാന്‍സ് ചിത്രത്തില്‍ തെളിയുന്നത്. 14-ാം മിനുറ്റിലാണ് ഫ്രാന്‍സ് അര്‍ജന്‍റീനന്‍ ഗോള്‍മുഖത്തേക്ക് ആദ്യമായി എത്തിയത്. 19-ാം മിനുറ്റില്‍ ഹെര്‍ണാണ്ടസിനെ ഡീപോള്‍ ഫൗള്‍ ചെയ്തതതിന് ബോക്‌സിന് തൊട്ട് പുറത്തുവച്ച് ഫ്രാന്‍സിന് അനുകൂലമായി […]

എക്സ്ട്രാടൈമിലും ഒപ്പത്തിനൊപ്പം; 1966ന് ശേഷം ചരിത്രത്തിൽ ഇടംപിടിച്ച് ​എംബാപ്പെയുടെ ഹാട്രിക്ഗോൾ; ലൂസൈലിൽ ഇഞ്ചോടിഞ്ച് പോരാട്ടം; മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്

ദോഹ: അര്‍ജന്റീനയ്‌ക്കെതിരേ രണ്ട് മിനിറ്റിനുള്ളില്‍ രണ്ട് ഗോളടിച്ച് സമനില പിടിച്ച് ഫ്രാന്‍സ്. സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയാണ് ടീമിനായി ഇരട്ട ഗോളുകള്‍ നേടി സമനില നേടിക്കൊടുത്തത്. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്

ആദ്യം മെസി, പിന്നാലെ ഡി മരിയ ! അര്‍ജന്റീന രണ്ട് ഗോളിന് മുന്നില്‍; ഫ്രാൻസിനെതിരെയുള്ള ലോകകപ്പ് ഫൈനലിൽ അർജൻറീനക്ക് ലീഡ്

ദോഹ: ഒരിക്കൽ കൂടി ലയണൽ മെസിയുടെ പെനാൽറ്റി ​ഗോളിൽ മുന്നിലെത്തി അർജന്റീന. ഫ്രാൻസിനെതിരായ ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ കളിയുടെ 23ാം മിനിറ്റിലാണ് മെസിയിലൂടെ അർജന്റീന മുന്നിലെത്തിയത്. മെസിയുടെ ടൂര്‍ണമെന്റിലെ ആറാം ഗോളാണിത്. മെസിക്കൊപ്പം എയ്ഞ്ചൽ ഡ‍ി മരിയയും വല കുലുക്കിയതോടെ ഫ്രാൻസിന് ഇരട്ടപ്രഹരമായി. 23-ാം മിനുറ്റിലാണ് അര്‍ജന്‍റീനയെ മുന്നിലെത്തിച്ച മെസിയുടെ പെനാല്‍റ്റി ഗോള്‍ പിറന്നത്. പിന്നാലെ 36 ാം മിനിറ്റിൽ മരിയയും വല കുലുക്കുകയായിരുന്നു. അര്‍ജന്റീന 4-4-2 ശൈലിയിലാണ് കളിക്കുന്നത്. ഫ്രാന്‍സ് 4-2-3-1 ശൈലിയിലാണ് ഇറങ്ങിയത്. ഫ്രാന്‍സ് രണ്ട് മാറ്റങ്ങളുമായാണ് കളിക്കുന്നത്. കൊനാറ്റെയ്ക്ക് പകരം […]

മൂന്നാം പോരിൽ ക്രൊയേഷ്യ; ഹൃദയം കീഴടക്കി മൊറോക്കോ: ആദ്യാന്ത്യം ആവേശം നിറഞ്ഞുകത്തിയ പോരാട്ടത്തില്‍ മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളിനു കീഴടക്കി ക്രൊയേഷ്യ ഖത്തര്‍ ലോകകപ്പിലെ മൂന്നാമന്മാരായി; ലോകത്തെ അമ്പരപ്പിച്ച പ്രകടനവുമായാണ് മൊറോക്കന്‍ സംഘത്തിന്‍റെ മടക്കം

ദോഹ: ആദ്യാന്ത്യം ആവേശം നിറഞ്ഞുകത്തിയ പോരാട്ടത്തില്‍ മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളിനു കീഴടക്കി ക്രൊയേഷ്യ ഖത്തര്‍ ലോകകപ്പിലെ മൂന്നാമന്മാരായി. മൂന്നാം സ്ഥാനക്കാർക്കായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ക്രൊയേഷ്യയുടെ വിജയം. ആദ്യ ഒന്‍പതു മിനിറ്റിനിടെ അടിയും തിരിച്ചടിയുമായി ക്രൊയേഷ്യയും മൊറോക്കൊയും മത്സരത്തിന്‍റെ വീറും വാശിയിലേക്കുള്ള മുന്നറിയിപ്പ് നല്‍കുകയായിരുന്നു. എന്നാല്‍, ആദ്യ പകുതി അവസാനത്തൊടടുക്കുമ്പോഴായിരുന്നു ക്രൊയേഷ്യയുടെ രണ്ടാം ഗോള്‍. ഏഴാം മിനിറ്റിലാണ് ക്രൊയേഷ്യയുടെ ആദ്യ ഗോൾ പിറക്കുന്നത്. ബോക്‌സിനു തൊട്ടടുത്തുനിന്ന് ലഭിച്ച ഫ്രീകിക്കിൽ ക്രൊയേഷ്യയുടെ ആദ്യ ഗോൾ പിറന്നു. മോഡ്രിച്ച് ബോക്‌സിനകത്തേക്ക് തൊടുത്തുവിട്ട കിക്ക് […]

”സൗദിക്കെതിരെ തോറ്റത് വഴിത്തിരിവായി, പിന്നെ ഈ സ്നേഹവും” ലയണല്‍ സ്‌കലോണി, കളിയാശാന് കൈയ്യടിച്ച് ചങ്കുകള്‍; തോറ്റ് തുടങ്ങിയ അര്‍ജന്റീന കലാശപ്പോരിനുള്ള ആദ്യ ടിക്കറ്റും നേടി കാത്തിരിക്കുകയാണ്, ഇതാണ് കാല്‍പ്പനികത..!

റെക്കോര്‍ഡ് ജയത്തോടെ ഖത്തറിലെത്തിയ മെസിപ്പടയെ ഞെട്ടിച്ചുകൊണ്ടായിരുന്നു സൗദി അറേബ്യയുടെ വിജയം. തോറ്റ് തുടങ്ങിയ അര്‍ജന്റീന ഇപ്പോള്‍ കലാശപ്പോരിനുള്ള ആദ്യ ടിക്കറ്റും നേടി കാത്തിരിക്കുകയാണ്. എന്നാല്‍ സൗദിക്കെതിരായ തോല്‍വിയായിരുന്നു ടീമിന്റെ വഴിത്തിരിവെന്ന് പറയുകയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി. ‘സൗദി അറേബ്യയോട് തോറ്റതിന് ശേഷം ഫാന്‍സ് ഞങ്ങളെ കൈവിട്ടില്ല. അതിശയകരമായ പിന്തുണയും സ്നേഹവും അനുഭവപ്പെട്ടു. തിരിച്ചുവരാനുള്ള ഊര്‍ജവും പിന്‍ബലവും ആ സ്നേഹവായ്പുകള്‍ക്കുണ്ടായിരുന്നു’- സ്‌കലോണി പറഞ്ഞു. ക്രൊയേഷ്യക്കെതിരായ മത്സരത്തിന് പിന്നാലെയായിരുന്നു സ്‌കലോണിയുടെ അഭിപ്രായ പ്രകടനം. ‘ഏതൊരു അര്‍ജന്റീനക്കാരനും സ്വപ്നം കാണുന്ന നേട്ടത്തിനരികിലാണ് ഞങ്ങള്‍. അതുകൊണ്ടു തന്നെ ആഘോഷങ്ങളെ പിടിച്ചു […]

ഗാലറി പാടി, മുചാചോസ്, ആവോര നോൾവിമോ ഇല്യുസനാർ..! ഓരോ ഗോളിനും അസിസ്റ്റിനും ശേഷം മെസ്സി ഓടിയെത്തിയത് അവർക്കരികിലേക്ക് ; കുട്ടികളേ..നമ്മളുടെ പ്രതീക്ഷകൾ വീണ്ടും ഉയർന്നുപറക്കുകയാണെന്ന് ഉറക്കെ പറയാൻ ; അതേ, വാഗ്ദത്തഭൂമിയിലെ പോരാളിയുടെ പ്രതീക്ഷ സഫലമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം..!

സ്വന്തം ലേഖകൻ ദോഹ: കളി കഴിഞ്ഞ് അപ്പോൾ രണ്ടു മണിക്കൂറോളം പിന്നിട്ടിരുന്നു. ലുസൈൽ സ്റ്റേഡിയത്തിന്റെ മിക്സഡ് സോണിൽ മാധ്യമപ്രവർത്തകർ ലയണൽ മെസ്സിയെ കാത്തിരിക്കുകയാണ്. സന്തോഷം സ്ഫുരിക്കുന്ന മുഖവുമായി ഒടുവിൽ അർജന്റീന നായകൻ പ്രത്യക്ഷപ്പെട്ടു. മിക്സഡ് സോണിലെ ഇടുങ്ങിയ വഴിയിൽ നിറഞ്ഞു കവിഞ്ഞ മാധ്യമ പ്രവർത്തകർക്കു മുമ്പാകെ സ്പാനിഷ് ഭാഷയിൽ അയാളതു പറഞ്ഞു. ‘ഈ ഫൈനൽ കളിച്ച് എന്റെ ലോകകപ്പ് യാത്രക്ക് അവസാനം കുറിക്കാൻ കഴിയുന്നതിൽ അഭിമാനമാണുള്ളത്. തീർച്ചയായും ഞായറാഴ്ചത്തേത് ലോകകപ്പിലെ എന്റെ അവസാന മത്സരമായിരിക്കും’. വിശ്വവേദിയോട് വിട പറയുന്നതിന്റെ വേദനകൾക്കിടയിലും പതിവില്ലാത്ത ഊർജമുണ്ടായിരുന്നു മെസ്സിയുടെ […]

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിയെ തകര്‍കത്ത് കേരള ബ്ലാസ്റ്റേഴ്സ്; ഇത് തുടർച്ചയായ അഞ്ചാം വിജയം

സ്വന്തം ലേഖകൻ   കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണു ബ്ലാസ്റ്റേഴ്സിന്റെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയിൽ നിരവധി ഗോൾ അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സിനു ലഭിച്ചത്.       ജയത്തോടെ സീസണിലെ ആറാം വിജയവുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്കു കുതിച്ചു. ഒൻപതു മത്സരങ്ങൾ പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സിന് 18 പോയിന്റുണ്ട്.     ബ്ലാസ്റ്റേഴ്സിനായി ലെസ്കോവിച് (25), ഡയമെന്റകോസ് (43), അപ്പോസ്തലസ് ജിയാനു (75) എന്നിവരാണു ഗോളുകൾ നേടിയത്. സുനിൽ ഛേത്രിയും […]

നെതർലൻഡ്സിനെ വീഴ്ത്തി അർജന്റീന സെമിയിൽ;രണ്ട് തകര്‍പ്പന്‍ സേവുകളുമായി ഷൂട്ടൗട്ടിലെ ഹീറോയായി അര്‍ജന്‍റീന ഗോളി എമി മാര്‍ട്ടിനസ്

ദോഹ : പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട നാടകീയ പോരാട്ടത്തിൽ നെതർലൻഡ്സിനെ വീഴ്ത്തി സെമിഫെെനലിൽ പ്രവേശിച്ച് നീലപ്പട. രണ്ടാം ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് തോല്‍പിച്ചാണ് സെമിയിലേക്ക് മെസിപ്പടയുടെ പടയോട്ടം. രണ്ട് തകര്‍പ്പന്‍ സേവുകളുമായി അര്‍ജന്‍റീന ഗോളി എമി മാര്‍ട്ടിനസ് ഷൂട്ടൗട്ടിലെ ഹീറോയായി. 120 മിനുറ്റുകളിലും ഇരു ടീമും രണ്ട് വീതം ഗോളടിച്ച്‌ സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അതിന് മുമ്ബ് ഒരു ഗോളും അസിസ്റ്റുമായി മെസി അര്‍ജന്‍റീനക്കായും ഇരട്ട ഗോളുമായി വൗട്ട് നെതര്‍ലന്‍ഡ്‌സിനായും തിളങ്ങി ഇരു ടീമുകളും ശക്തമായ ഇലവനുകളുമായി കളത്തിലെത്തിയപ്പോള്‍ […]

മെഹിദി വീണ്ടും ബംഗ്ലാ ഹീറോ..! ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; ആറിന് 69 എന്ന നിലയിൽ തകർന്നടിഞ്ഞ ബംഗ്ലാദേശിനെ വെടിക്കെട്ട് ഇന്നിങ്‌സിലൂടെ 271 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത് മെഹിദി ഹസൻ മിറാസ്

സ്വന്തം ലേഖകൻ ദില്ലി: ഇന്ത്യയ്ക്ക് തലവേദനയായി വീണ്ടും ബംഗ്ലാദേശ് ഓൾറൗണ്ടർ മെഹിദി ഹസൻ മിറാസ്. ആദ്യ ഏകദിനത്തിൽ കരുത്തന്മാരടങ്ങിയ ഇന്ത്യൻ സംഘത്തെ അവസാന വിക്കറ്റിൽ തകർത്ത മെഹിദി ഇത്തവണ സെഞ്ച്വറിയുമായാണ് ബംഗ്ലാദേശിന്റെ രക്ഷകനായത്. രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ മെഹിദിയുടെ സെഞ്ച്വറി(100*)യുടെ കരുത്തിൽ 271 എന്ന വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ നാല് ഓവർ പിന്നിടുമ്പോൾ ഇന്ത്യയുടെ ഓപണർമാർ പവലിയനിൽ മടങ്ങിയെത്തിയിരിക്കുകയാണ്. ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 14 എന്ന നിലയിലാണ്. മത്സരത്തിനിടെ പരിക്കേറ്റ് നായകൻ രോഹിത് ശർമ […]