വീണ്ടും ഒഴിവാക്കൽ..! ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും സഞ്ജു സാംസണ് ഇടമില്ല; ഇന്ന് ഇന്ത്യക്ക് ജയം അനിവാര്യം

സ്വന്തം ലേഖകൻ ദില്ലി: ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും സഞ്ജു സാംസണ് ഇടമില്ല. സഞ്ജുവിനെ ഒഴിവാക്കുന്നതിൽ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് വീണ്ടും താരത്തെ ഒഴിവാക്കി ഇന്ത്യ ടീം പ്രഖ്യാപിച്ചത്. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തി. ന്യൂസീലൻഡ് നിരയിൽ ഡഗ് ബ്രേസ്‌വെലിനു പകരം ആദം മിൽനെ ടീമിലെത്തി. മഴ മൂലം വൈകിയാണ് ടോസ് നടന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡ് വിജയിച്ചിരുന്നു. രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിച്ചു. പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്ന് ഇന്ത്യക്ക് ജയിച്ചേ തീരൂ. ടി-20 പരമ്പരയിൽ ഇന്ത്യ 1-0നു […]

ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റെ തകർപ്പൻ ഗോൾ ; ഇറാനെ ഒരു ഗോളിന് കീഴടക്കി യുഎസ് പ്രീക്വാർട്ടറിൽ

ദോഹ: ഫിഫ ലോകകപ്പിൽ ഇറാനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി യുഎസ് പ്രീക്വാർട്ടർ ഉറപ്പിച്ചു. 38-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ പുലിസിച്ചാണ് യുഎസിനു വേണ്ടി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ അവസാന മിനിറ്റു വരെ ഇറാൻ താരങ്ങൾ പരിശ്രമിച്ചെങ്കിലും യുഎസിന്റെ കടുകട്ടി പ്രതിരോധത്തെ മറികടന്ന് ലക്ഷ്യത്തിലെത്തിയില്ല. ബി ഗ്രൂപ്പിലെ മത്സരങ്ങൾ അവസാനിക്കുമ്പോൾ അഞ്ചു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് യുഎസ്. ശനിയാഴ്ച നടക്കുന്ന പ്രീക്വാർട്ടറിൽ എ ഗ്രൂപ്പ് ചാംപ്യൻമാരായ നെതർലൻഡ്സാണ് യുഎസിന്റെ എതിരാളികൾ. അവസാന മത്സരം പരാജയപ്പെട്ടതോടെ മൂന്നു പോയിന്റുള്ള ഇറാൻ മൂന്നാം സ്ഥാനത്തേക്കു […]

വെയ്ൽസിനെ വീഴ്ത്തി ഇംഗ്ലീഷ് പട പ്രീക്വാർട്ടറിൽ ;ജയം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ;പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് എ ഗ്രൂപ്പ് റണ്ണറപ്പുകളായ സെനഗലിനെ നേരിടും

ദോഹ : ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം വെറും 98 സെക്കൻഡിനിടെ എണ്ണം പറഞ്ഞ രണ്ടു ഗോളുകൾ…! അധികം വൈകാതെ മൂന്നാമത്തെ ഗോളും; യുഎസ്എയ്ക്കെതിരായ അപ്രതീക്ഷിത സമനിലയിൽനിന്നും പാഠം പഠിച്ച് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നിർണായക മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ടിന്, വെയ്ൽസിനെതിരെ തകർപ്പൻ ജയവും പ്രീക്വാർട്ടർ ബർത്തും. പ്രീക്വാർട്ടറിൽ കടക്കാൻ വമ്പൻ ജയവും മോഹിച്ചെത്തിയ വെയ്ൽസിനെ ഇംഗ്ലണ്ട് വീഴ്ത്തിയത് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക്. ഇംഗ്ലണ്ടിനായി മാർക്കസ് റാഷ്ഫോർഡ് ഇരട്ടഗോൾ നേടി. 50, 68 മിനിറ്റുകളിലായിരുന്നു റാഷ്ഫോർഡിന്റെ ഗോളുകൾ. ഫോഡൻ 51-ാം മിനിറ്റിലും ലക്ഷ്യം കണ്ടു. വിജയത്തോടെ, […]

ആ ‘ഡോർ അങ്ങ് അടച്ചേക്ക്! ആഫ്രിക്കയുടെ കരുത്ത് കാണിക്കാൻ സെനഗൽ പ്രീ ക്വാർട്ടറിൽ, ഇക്വഡോറിന് നിരാശ

ദോഹ : ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടക്കാൻ സമനില മാത്രം മതിയായിരുന്ന ഇക്വഡോറിന്റെ ‘സമനില തെറ്റിച്ച്’ തകർപ്പൻ വിജയത്തോടെ ആഫ്രിക്കൻ കരുത്തരായ സെനഗൽ പ്രീക്വാർട്ടറിൽ. ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സെനഗലിന്റെ ജയം. മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ പുറത്തെടുത്ത തകർപ്പൻ പ്രകടനത്തിനൊടുവിലാണ് സെനഗൽ പ്രീക്വാർട്ടർ ഉറപ്പിച്ചത്. സെനഗലിനായി ഇസ്മയില സാർ (44, പെനൽറ്റി), കാലിഡു കൂളിബാലി (70) എന്നിവർ ലക്ഷ്യം കണ്ടു. ഇക്വഡോറിന്റെ ഗോൾ മോയ്സസ് കയ്സെഡോ (67) നേടി. ഇക്വഡോർ സമനിലഗോൾ കണ്ടെത്തി […]

ഖത്തറിനു മൂന്നാം തോൽവി ; നെതർലൻഡ്സ് പ്രീ ക്വാർട്ടറിൽ ; ഖത്തറിനെ രണ്ടു ഗോളുകള്‍ക്കാണ് നെതർലൻഡ്സ് കീഴടിക്കയത്

ദോഹ: ആശ്വാസ ജയം തേടിയിറങ്ങിയ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് നെതർലൻഡ്സ് പ്രീ ക്വാർട്ടറിൽ. കോഡി ഗാക്പോയും ഫ്രങ്കി ഡിയോങ്ങും സ്കോർ ചെയ്ത മത്സരത്തിൽ ഖത്തറിനെ തകർത്ത് മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് നെതർലൻഡ്സിന്റെ പ്രീ ക്വാർട്ടർ പ്രവേശനം. ജയം മാത്രം ലക്ഷ്യമിട്ടാണ് ഡച്ച് ടീം ഖത്തറിനെതിരേ പന്ത് തട്ടാനിറങ്ങിയത്. തുടർച്ചയായ അവസര നഷ്ടങ്ങൾക്കൊടുവിൽ 26-ാം മിനിറ്റിൽ കോഡി ഗാ്പോയിലൂടെ നെതർലൻഡ്സ് മുന്നിലെത്തി. ഡേവി ക്ലാസൻ നൽകിയ പാസ് ഖത്തർ പ്രതിരോധ താരങ്ങളുടെ സമ്മർദം മറികടന്ന് ഗാ്പോ […]

ബ്രൂണോയുടെ ഇരട്ട ഗോൾ ;ഉറുഗ്വെയ്ക്കെതിരെ പോർച്ചുഗലിന് ജയം; തുടർച്ചയായ രണ്ടാം ജയത്തോടെ പോർച്ചുഗൽ പ്രീക്വാർട്ടറിൽ

ദോഹ: ബ്രൂണോ ഫെർണാണ്ടസ് നേടിയ ഇരട്ട ഗോളിൽ ഉറുഗ്വെയ്ക്കെതിരെ പോർച്ചുഗലിന് ജയം(2-0). ഗ്രൂപ്പ് എച്ചിലെ തുടർച്ചയായ രണ്ടാം ജയത്തോടെ പോർച്ചുഗൽ പ്രീക്വാർട്ടറിലെത്തി. രണ്ടാം മത്സരത്തിലെ തോൽവിയോടെ ഉറുഗ്വെയുടെ ഭാവി തുലാസിലായി. സൗത്ത് കൊറിയക്കെതിരെയുള്ള ഉറുഗ്വെയുടെ ആദ്യ മത്സരം സമനിലയിലാണ് അവസാനിച്ചത്. മറ്റു മത്സരഫലങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും ഇനി ഉറുഗ്വെയുടെ ഭാവി. വിരസമായ ഗോളില്ലാ ആദ്യ പകുതിക്ക് ശേഷം 54-ാം മിനുറ്റിലായിരുന്നു ബ്രൂണോയുടെ ഗോൾ വന്നത്. ഇടതുഭാഗത്ത് നിന്ന് ഉറുഗ്വെൻ പ്രതിരോധക്കാരുടെ മുകളിലൂടെ ബ്രൂണോ തൊടുത്ത പന്ത് വലക്കുള്ളിലേക്ക് കയറുകയായിരുന്നു. പന്തിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയും ചാടിയിരുന്നു. […]

വീര്യം ചോരാതെ കളം നിറഞ്ഞപ്പോൾ ഖത്തർ ലോകകപ്പിൽ പിറന്നത് മറ്റൊരു കാവ്യം; ഘാനയക്ക് മുമ്പിൽ അടിപതറി ദക്ഷിണകൊറിയ ; വിജയം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്

ദോഹ: വിജയമെന്ന ഒറ്റ ലക്ഷ്യവുമായി ഏജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ പോരിനിറങ്ങിയ രണ്ട് സംഘങ്ങൾ അവസാന നിമിഷം വരെ വീര്യം ചോരാതെ കളം നിറഞ്ഞപ്പോൾ ഖത്തർ ലോകകപ്പിൽ പിറന്നത് മറ്റൊരു കാവ്യം. ഗ്രൂപ്പ് എച്ചിലെ നിർണായകമായ പോരാട്ടത്തിൽ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഘാന വമ്പൻ വിജയം സ്വന്തമാക്കി. ത്രില്ലർ എന്ന വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ സാലിസു കുഡൂസ് എന്നിവരാണ് ഘാനയ്ക്കായി ഗോളുകൾ നേടിയത്. ദക്ഷിണ കൊറിയയുടെ രണ്ട് ഗോളുകളും വലയിലാക്കിയത് ചോ സംങ് ആയിരുന്നു. തുടക്കം മുതൽ കളിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയത് […]

രണ്ടാം മിനിട്ടിൽ അൽഫോൻസോ ഡേവിസിൻ്റെ ചരിത്ര ഗോൾ; പിന്നാലെ കളി പിടിച്ച് ക്രൊയേഷ്യ; കാലിടറി കാനഡ ; ജയം ഒന്നിനെതിരെ നാല് ഗോളുകൾക്ക്

ദോഹ: ഫിഫ ലോകകപ്പിൽ കാന‍ഡയെ ഒന്നിനെതിരെ നാലു ഗോളുകൾക്കു കീഴടക്കി ക്രൊയേഷ്യ പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി. ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ലൂക്ക മോഡ്രിച്ചും കൂട്ടരും വിജയം പിടിച്ചെടുത്തത്. ഒരു ഗോളിന് പിന്നിട്ടുനിന്നതിനു ശേഷമാണ് ഈയൊരു തിരിച്ചുവരവ് എന്നത് വിജയത്തിൻ്റെ മാറ്റ് കൂട്ടുന്നു. മത്സരത്തിൻ്റെ രണ്ടാം മിനിറ്റിൽ തന്നെ ഗോൾ നേടിക്കൊണ്ട് കാനഡ ക്രൊയേഷ്യയെ ഞെട്ടിച്ചു. ബുച്ചനാൻ്റെ ക്രോസിൽ നിന്നും ഒരു ഹെഡ്ഡറിലൂടെ അൽഫോൻസോ ഡേവിസ് ആണ് കാനഡയ്ക്ക് ലീഡ് നേടിക്കൊടുത്തത്. എന്നാൽ ക്രൊയേഷ്യ പതറിയില്ല. 36ആം മിനിറ്റിൽ […]

സാബിരിയുടെ ഫ്രീകിക്ക് ; കാഴ്ചക്കാരനാക്കി ബൽജിയം ഗോളി; പകരക്കാരെയിറക്കി കളി പിടിച്ച് മൊറോക്കോ ; ബെൽജിയത്തിന് തോൽവി രണ്ട് ഗോളുകൾക്ക്

അട്ടിമറികളുടെ ലോകകപ്പിന് ഇതാ ഓര്‍മയില്‍ സൂക്ഷിക്കാന്‍ മറ്റൊരു അസുലഭ അധ്യായം കൂടി.ദോഹ ഫിഫ ലോകകപ്പിൽ ബൽജിയത്തെ ഞെട്ടിച്ച് മൊറോക്കോയ്ക്ക് വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഫിഫ റാങ്കിങ്ങിൽ 22-ാം സ്ഥാനത്തുള്ള മൊറോക്കോ രണ്ടാം സ്ഥാനക്കാരെ തകർത്തത്. കാനഡയ്ക്കെതിരായ ഇ ഗ്രൂപ്പിലെ ആദ്യ മത്സരം ജയിച്ചെത്തിയ ബൽജിയത്തെ ഞെട്ടിച്ച് 73-ാം മിനിറ്റിൽ പകരക്കാരനായെത്തിയ അൽ സാബിരിയും 92-ാം മിനിറ്റിൽ സക്കരിയ അബുക്ലാലുമാണ് ഗോളുകൾ നേടിയത്. കാനഡയ്ക്കെതിരായ മൊറോക്കോയുടെ ആദ്യ മത്സരം സമനിലയിലായിരുന്നു. ബൽജിയത്തോട് ജയിച്ചതോടെ മൊറോക്കോ നാലു പോയിന്റുമായി ഇ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. ആദ്യ […]

പ്രീക്വാര്‍ട്ടര്‍ പ്രവേശനമെന്ന ജപ്പാന്റെ മോഹത്തിന് ഇനിയും കാത്തിരിക്കണം; ജപ്പാന്റെ സ്പീഡ് ഗെയ്മിനെ തടുത്തിട്ടത് കോസ്റ്റാറിക്ക പ്രതിരോധം; ജപ്പാനെ ഒരു ഗോളിന് മുട്ടുകുത്തിച്ച്‌ കോസ്റ്റാറിക്ക

സ്വന്തം ലേഖകൻ ദോഹ: ജര്‍മ്മനിക്കെതിരെയുള്ള അതേ പോരാട്ട വീര്യത്തോടെ കളം നിറഞ്ഞിട്ടും ഗോള്‍ മാത്രം മാറി നിന്ന് ജപ്പാൻ. ഒടുവില്‍ ഒരു ഗോളിന് കോസ്റ്റാറിക്കയോട് മുട്ട് മടക്കി. കളിയുടെ ഒഴുക്കിനെ തകിടം മറിച്ച്‌ 81ാം മിനിറ്റില്‍ കെയ്ഷര്‍ ഫാളര്‍ നേടിയ ഒറ്റ ഗോളിന്റെ പിന്‍ബലത്തില്‍ കോസ്റ്റാറീക്ക ജയിച്ചു കയറുകയായിരുന്നു. അദ്യ പകുതി വിരസമായിരുന്നെങ്കിലും ജര്‍മ്മന്‍ പ്രതിരോധത്തെ വിറപ്പിച്ച അതേ കരുത്തോടെ രണ്ടാം പകുതിയില്‍ ജപ്പാന്‍ ഉണര്‍ന്നുകളിച്ചപ്പോള്‍ കോസ്റ്റാറിക്ക ഗോള്‍മുഖത്ത് പിറന്നത് നിരവധി ഗോള്‍ അവസരങ്ങള്‍.പക്ഷെ ഗോള്‍ മാത്രം അകന്നു നിന്നു.എന്നാല്‍ ലഭിച്ച ചുരുക്കം അവസരത്തിലൊന്ന് […]