എംബപെ… ഇത് എന്താപ്പാ..! എണ്ണം പറഞ്ഞ മൂന്ന് ഗോളുകൾക്ക് പോളണ്ടിനെ പൂട്ടിക്കെട്ടി ഫ്രഞ്ച്പട; കിലിയൻ എംബപെയുടെ ചിറകിലേറി ഫ്രാൻസ് ക്വാർട്ടറിലേക്ക്

എംബപെ… ഇത് എന്താപ്പാ..! എണ്ണം പറഞ്ഞ മൂന്ന് ഗോളുകൾക്ക് പോളണ്ടിനെ പൂട്ടിക്കെട്ടി ഫ്രഞ്ച്പട; കിലിയൻ എംബപെയുടെ ചിറകിലേറി ഫ്രാൻസ് ക്വാർട്ടറിലേക്ക്

സ്വന്തം ലേഖകൻ

ദോഹ: ഫ്രഞ്ച് ബോക്സിൽ മുന്നേറ്റം തടയുന്നതിനിടെ ദയോട്ട് ഉപമെകാനോ പന്ത് കൈകൊണ്ട് തട്ടിയതിനാണ് പെനാൽറ്റി വിധിച്ചത്. ലെവൻഡോവ്സ്കിയുടെ ആദ്യത്തെ കിക്ക് ഗോളി കൈയിലൊതുക്കിയെങ്കിലും ഫ്രാൻസ് താരങ്ങൾ കിക്കെടുക്കുന്നതിനു മുമ്പേ ബോക്സിനുള്ളിലേക്ക് കയറിവന്നതിനാൽ റഫറി വീണ്ടും അവസരം നൽകി. രണ്ടാമത്തെ കിക്ക് ലെവൻഡോവ്സ്കി അനായാസം വലയിലെത്തിച്ചു.

അൽ തുമാമ സ്റ്റേഡിയത്തിൽ പന്തടക്കത്തിലും മുന്നേറ്റത്തിലുമെല്ലാം നിലവിലെ ചാമ്പ്യന്മാർ മുന്നിട്ടു നിന്നെങ്കിലും ഇടവേളകളിൽ ഹൈ പ്രസ് ഗെയിമിലൂടെ പോളണ്ടും ഫ്രാൻസ് ഗോൾമുഖം വിറപ്പിച്ചു. ഗോളെന്നു തോന്നിച്ച ഏതാനും നീക്കങ്ങൾ പോളണ്ടും നടത്തി. പോളണ്ടിന്‍റെ വല ലക്ഷ്യമാക്കി ടാർഗറ്റിലേക്ക് എട്ടു ഷോട്ടുകളാണ് ഫ്രഞ്ച് പട തൊടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോളണ്ട് മൂന്നു തവണയും. ആദ്യ മിനിറ്റുകളിൽ തന്നെ പോളണ്ടിന്‍റെ ഗോൾ മുഖം വിറപ്പിച്ച് ഫ്രാൻസിന്‍റെ മുന്നേറ്റമായിരുന്നു. എന്നാൽ, നീക്കങ്ങളെല്ലാം ബോക്സിനകത്ത് പോളണ്ട് പ്രതിരോധിച്ചു. 13ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്നുള്ള ഓരേലിയ ചൗമെനിയുടെ നിലംപറ്റെയുള്ള ഷോട്ട് പോളണ്ട് ഗോളി വോയ്സിച്ച് ഷെസ്നി തട്ടിയകറ്റി. 17ാം മിനിറ്റിൽ ഒസ്മാനോ ഡെംപലെ പോളണ്ട് താരങ്ങളെ ഡിബ്ര്ൾ ചെയ്ത് ബോക്സിനു മുന്നിലേക്ക് കയറി വലയിലേക്ക് തൊടുത്ത ദുർബല ഷോട്ട് ഗോളി കൈയിലൊതുക്കി.

20ാം മിനിറ്റിൽ പോളണ്ട് ബോക്സിനകത്ത് അപകടം വിതച്ച് ഫ്രഞ്ച് മുന്നേറ്റം. ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. പിന്നാലെ പോളണ്ടിന്‍റെ കൗണ്ടർ അറ്റാക്കിങ്. 20 വാരെ അകലെനിന്നുള്ള റോബർട്ട് ലെവൻഡോവ്സ്കിയുടെ കിടിലൻ ഷോട്ട് പോസ്റ്റിനു പുറത്തേക്ക്. ആദ്യ 20 മിനിറ്റുകളിൽ മത്സരത്തിൽ ഫ്രഞ്ച് ആധിപത്യം തുടർന്നു.

29ാം മിനിറ്റിൽ സുവർണാവസരം പാഴാക്കി ഫ്രാൻസ്. ഗ്രീസ്മാനിൽനിന്ന് പാസ് സ്വീകരിച്ച് ബോക്സിന്‍റെ വലതു വിങ്ങിലേക്ക് മുന്നേറി പോസ്റ്റിനു സമാന്തരമായി നൽകിയ പന്ത് ജിറൗഡ് കൃത്യമായി കണക്ടറ്റ് ചെയ്യാനായില്ല. താരത്തിന്‍റെ കാലിൽ തട്ടി പന്ത് പോസ്റ്റിനു പുറത്തേക്ക്. 35ാം മിനിറ്റിൽ ഇടതുവിങ്ങിലൂടെ എംബാപ്പെ പോളണ്ട് താരങ്ങളെ ഡിബ്ര്ൾ ചെയ്ത് മുന്നേറി പോസ്റ്റിലേക്ക് ഷോട്ട് തൊടുത്തെങ്കിലും ഗോളി തട്ടിയകറ്റി.

38ാം മിനിറ്റിൽ ഫ്രാൻസ് ഗോൾമുഖം വിറപ്പിച്ച് പോളണ്ട് താരങ്ങൾ. ഗോളി ലോറിസിന്‍റെയും പ്രതിരോധ താരങ്ങളുടെയും ഇടപെടൽ അപകടം ഒഴിവാക്കി. ഒടുവിൽ 44ാം മിനിറ്റിലാണ് ഫ്രാൻസിന് ജിറൂഡിലൂടെ പോളണ്ട് പ്രതിരോധം ഭേദിക്കാനായത്.

58ാം മിനിറ്റിൽ ജിറൂഡ് മനോഹരമായ ഓവർഹെഡ് കിക്കിലൂടെ വലകുലുക്കിയെങ്കിലും അതിനു മുമ്പേ റഫറി ഫിസിൽ വളിച്ചിരുന്നു. പന്ത് തട്ടിയകറ്റുന്നതിനിടെ ഗോളി ഷെസ്നിയെ ഫൗൾ ചെയ്തതിന് പോളണ്ടിന് അനുകൂലമായാണ് റഫറി വിസിലൂതിയത്…