ബൂം ബൂം ബ്ലാസ്റ്റേഴ്‌സ്..! ജാംഷഡ്പൂരിനെയും കീഴടക്കി; ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ അഞ്ചാം വിജയം

ബൂം ബൂം ബ്ലാസ്റ്റേഴ്‌സ്..! ജാംഷഡ്പൂരിനെയും കീഴടക്കി; ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ അഞ്ചാം വിജയം

സ്വന്തം ലേഖകൻ

ജാംഷഡ്പൂർ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ അഞ്ചാം വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ജാംഷഡ്പൂരിനെ കീഴടക്കിയത്. 17–ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമെന്റകോസിന്റെ വകയായിരുന്നു ഗോൾ.

ഹൈദരബാദിനെ ഒരു ഗോളിന് കീഴടക്കി 15 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ബ്ലാസ്റ്റേഴ്സ് എട്ടാം പോരാട്ടത്തിനിറങ്ങിയത്. മത്സരത്തിന്റെ 17–ാം മിനിറ്റിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയത്തോടെ 15 പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ആറെണ്ണവും തോറ്റ ജാംഷഡ്പൂർ പത്താമതാണ്. ബോക്സിന്റെ മധ്യത്തിൽനിന്ന് ദിമിത്രിയോസ് ഡയമെന്റകോസിന്റെ ഇടംകാൽ ഷോട്ട് ജംഷഡ്പൂർ ഗോളി ടി.പി. രഹനേഷിനെ മറികടന്ന് വലയുടെ ഇടതു മൂലയിൽ പതിക്കുകയായിരുന്നു.