ഫിഫ റാങ്കിങിൽ ‘നമ്പർ 1’ ബ്രസീൽ തന്നെ! ലോകകപ്പ് യോഗ്യത ഇല്ലാതിരുന്ന ഇറ്റലി എട്ടാമത്

ഫിഫ റാങ്കിങിൽ ‘നമ്പർ 1’ ബ്രസീൽ തന്നെ! ലോകകപ്പ് യോഗ്യത ഇല്ലാതിരുന്ന ഇറ്റലി എട്ടാമത്

ലോകകപ്പിൽ ഫ്രാൻസിനെ തകർത്ത് അർജന്റീന ലോകജേതാക്കളായെങ്കിലും ഫിഫ റാങ്കിങ്ങിൽ ഒന്നാമത് ബ്രസീൽ തന്നെ. ബ്രസീൽ ഒന്നാംസ്ഥാനം നിലനിർത്തിയപ്പോൾ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് അർജന്റീന. ഒരു സ്ഥാനം കടന്ന് ഫ്രാൻസ് മൂന്നിലേക്ക് മുന്നേറിയപ്പോൾ ഏറെക്കാലം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബെൽജിയം രണ്ടു സ്ഥാനം പിന്നോട്ടുപോയി നാലിലെത്തി. ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തും നെതർലൻഡ്‌സ് ആറാം സ്ഥാനത്തുമാണ്. റാങ്കിങ്ങിൽ വൻ കുതിപ്പുണ്ടാക്കിയ ടീമുകളിലൊന്ന് ക്രൊയേഷ്യയാണ്. 12-ാം സ്ഥാനത്തുണ്ടായിരുന്ന ലൂക്കാ മോഡ്രിച്ചിന്റെ സംഘം അഞ്ചു സ്ഥാനം മുന്നോട്ട് കടന്ന് ഏഴിലെത്തി. ഇത്തവണ ലോകകപ്പ് യോഗ്യത ഇല്ലാതിരുന്ന ഇറ്റലി എട്ടിലെത്തി. പോർച്ചുഗൽ ഒൻപതിൽ മാറ്റമില്ലാതെ തുടരുമ്പോൾ പ്രീക്വാര്‍ട്ടറില്‍ പുറത്തായ സ്‌പെയിനിന് 10ാം സ്ഥാനവുമാണുള്ളത്.