play-sharp-fill
മൂന്നാം പോരിൽ ക്രൊയേഷ്യ; ഹൃദയം കീഴടക്കി മൊറോക്കോ: ആദ്യാന്ത്യം ആവേശം നിറഞ്ഞുകത്തിയ പോരാട്ടത്തില്‍ മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളിനു കീഴടക്കി ക്രൊയേഷ്യ ഖത്തര്‍ ലോകകപ്പിലെ മൂന്നാമന്മാരായി;  ലോകത്തെ അമ്പരപ്പിച്ച പ്രകടനവുമായാണ്  മൊറോക്കന്‍ സംഘത്തിന്‍റെ മടക്കം

മൂന്നാം പോരിൽ ക്രൊയേഷ്യ; ഹൃദയം കീഴടക്കി മൊറോക്കോ: ആദ്യാന്ത്യം ആവേശം നിറഞ്ഞുകത്തിയ പോരാട്ടത്തില്‍ മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളിനു കീഴടക്കി ക്രൊയേഷ്യ ഖത്തര്‍ ലോകകപ്പിലെ മൂന്നാമന്മാരായി; ലോകത്തെ അമ്പരപ്പിച്ച പ്രകടനവുമായാണ് മൊറോക്കന്‍ സംഘത്തിന്‍റെ മടക്കം

ദോഹ: ആദ്യാന്ത്യം ആവേശം നിറഞ്ഞുകത്തിയ പോരാട്ടത്തില്‍ മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളിനു കീഴടക്കി ക്രൊയേഷ്യ ഖത്തര്‍ ലോകകപ്പിലെ മൂന്നാമന്മാരായി. മൂന്നാം സ്ഥാനക്കാർക്കായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ക്രൊയേഷ്യയുടെ വിജയം. ആദ്യ ഒന്‍പതു മിനിറ്റിനിടെ അടിയും തിരിച്ചടിയുമായി ക്രൊയേഷ്യയും മൊറോക്കൊയും മത്സരത്തിന്‍റെ വീറും വാശിയിലേക്കുള്ള മുന്നറിയിപ്പ് നല്‍കുകയായിരുന്നു. എന്നാല്‍, ആദ്യ പകുതി അവസാനത്തൊടടുക്കുമ്പോഴായിരുന്നു ക്രൊയേഷ്യയുടെ രണ്ടാം ഗോള്‍.

ഏഴാം മിനിറ്റിലാണ് ക്രൊയേഷ്യയുടെ ആദ്യ ഗോൾ പിറക്കുന്നത്. ബോക്‌സിനു തൊട്ടടുത്തുനിന്ന് ലഭിച്ച ഫ്രീകിക്കിൽ ക്രൊയേഷ്യയുടെ ആദ്യ ഗോൾ പിറന്നു. മോഡ്രിച്ച് ബോക്‌സിനകത്തേക്ക് തൊടുത്തുവിട്ട കിക്ക് ഗ്വാർഡിയോൾ കൃത്യമായൊരു ഹെഡറിലൂടെ വലയിലാക്കി. ഗോൾ…വിജയികൾക്കായി ഗ്വാർഡിയോളും ഓർസിച്ചും വല കുലുക്കിയപ്പോൾ മൊറോക്കോയുടെ ഏക ഗോൾ അശ്റഫ് ദരി നേടി.

എന്നാൽ, ആദ്യ ഗോളിന്റെ ആശ്വാസത്തിൽ നിൽക്കാൻ ക്രൊയേഷ്യയ്ക്ക് സമയമുണ്ടായിരുന്നില്ല. ആദ്യ ഗോളിനു സമാനമായി ക്രൊയേഷ്യൻ ബോക്‌സിനു തൊട്ടടുത്ത് മൊറോക്കോയ്ക്ക് ഫ്രീകിക്ക്. ഗോൾനേട്ടക്കാരൻ ഗ്വാർഡിയോളിന്റെ ഫൗളിൽനിന്ന് പിറന്ന ഫ്രീകിക്ക് മൊറോക്കോ കൃത്യമായി മുതലെടുക്കുകയും ചെയ്തു. ഹകീം സിയഷ് ഉയർത്തിനൽകിയ കിക്ക് മൊറോക്കോയുടെ അഷ്‌റഫ് ദാരി കൃത്യമായി ഹെഡറിലൂടെ വലയിലേക്ക് കുത്തിയിട്ടു. ക്രൊയേഷ്യ-1, മൊറോക്കോ-1

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

42-ാം മിനിറ്റിൽ മിസ്ലാവ് ഒര്‍സിച്ചിലൂടെ ക്രൊയേഷ്യ ലീഡുയർത്തി. മാർകോ ലിവാജയുടെ അസിസ്റ്റിൽ ബോക്‌സിന്റെ ഇടതുവിങ്ങിൽനിന്നുള്ള ഒര്‍സിച്ചിന്റെ വലങ്കാലൻ ഷോട്ട്. ബോനോ ഉയർന്നുചാടി തടുത്തിടാന്‍ നോക്കിയെങ്കില്‍ അതിനുമപ്പുറത്തായിരുന്നു ആ ഷോട്ട്. ബോക്‌സിന്റെ വലതുബാറിൽ തട്ടി പോസ്റ്റിലേക്ക്.

മൊറോക്കൻ ബോക്‌സ് ആക്രമിച്ച് കീഴടക്കാനുള്ള ക്രൊയേഷ്യൻ തന്ത്രത്തിന് കൃത്യമായി പ്ലാനുമായാണ് ആഫ്രിക്കന്‍ സംഘം കളിച്ചത്. ക്രൊയേഷ്യന്‍ ആക്രമണത്തിന് മൊറോക്കോയ്ക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നു. ഖത്തറില്‍ ആദ്യ ഒൻപതു മിനിറ്റിനുള്ളില്‍ രണ്ട് ടീമുകളും ലക്ഷ്യം കാണുന്നതും ഇതാദ്യമായാണ്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചുകളിക്കാനാണ് ക്രൊയേഷ്യ നോക്കിയത്. അതേസമയം, സെമി ഫൈനലിൽ ഫ്രാൻസിനോട് പുറത്തെടുത്ത ആക്രമണശൈലിയിൽനിന്ന് മാറി സ്വന്തം കോട്ട ഭദ്രമാക്കുക എന്ന പതിവ് ശൈലിയിലേക്ക് തിരിച്ചുപോകുന്ന ആഫ്രിക്കൻ സംഘത്തെയാണ് തുടക്കത്തില്‍ കാണാനായത്. എന്നാല്‍, ഒരു ഗോള്‍ വീണതോടെ മൊറോക്കോ ഉണര്‍ന്നു. നിരന്തരം ആക്രമണങ്ങളുമായി എതിര്‍ബോക്സിലേക്ക് നിരന്തരം കുതിച്ചുകൊണ്ടിരുന്നു ആഫ്രിക്കന്‍ താരങ്ങള്‍.