കിരീടനേട്ടത്തോടെ വിട പറയാന്‍ സാനിയ മിര്‍സ; കരിയറിലെ അവസാന ടൂര്‍ണമെന്റിന് നാളെ ദുബായിലിറങ്ങും; വിരമിക്കൽ മുപ്പത്തിയാറാം വയസ്സിൽ

സ്വന്തം ലേഖകൻ ദുബായ്:ഇന്ത്യന്‍ ടെന്നിസിന്റെ മുഖച്ഛായ മാറ്റിയ സാനിയ മിര്‍സ കളിക്കളത്തില്‍ നിന്ന് പടിയിറങ്ങുന്നു. പ്രൊഫഷണല്‍ കരിയറിലെ വിടവാങ്ങല്‍ ടൂര്‍ണമെന്റില്‍ സാനിയ മിര്‍സയ്ക്ക് നാളെ ആദ്യമത്സരം. ദുബായ് ഓപ്പണ്‍ ടെന്നിസ് വനിതാ ഡബിള്‍സില്‍ അമേരിക്കന്‍ താരം മാഡിസണ്‍ കീസിനൊപ്പമാണ് സാനിയ കോര്‍ട്ടിലെത്തുക. വെറോണിക്ക കൂഡര്‍മെറ്റോവ, ലിയൂഡ്മില സാംസനോവ സഖ്യമാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ദുബായ് ഓപ്പണോടെ വിരമിക്കുമെന്ന് സാനിയ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഹൈദരാബാദില്‍ ആറാം വയസില്‍ റാക്കറ്റ് വീശിത്തുടങ്ങിയ സാനിയ രാജ്യാന്തര വേദിയിലെത്തുന്നത് 2003ല്‍. ആത്മവിശ്വാസവും കഠിനാദ്ധ്വാനവും പ്രതിഭയും […]

അവസാന രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഏകദിന ടീമിൽ സഞ്ജുവിന് സ്ഥാനമില്ല..! മോശം ഫോമിന്റെ പേരിൽ ഏറെ പഴി കേൾക്കുന്ന രാഹുൽ വീണ്ടും ടീമിൽ

സ്വന്തം ലേഖകൻ മുംബൈ: ആസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റുകൾക്കും ഏകദിന പരമ്പരക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മോശം ഫോമിന്റെ പേരിൽ ഏറെ പഴി കേൾക്കുന്ന രാഹുൽ വീണ്ടും ടീമിൽ സ്ഥാനം പിടിച്ചു. അതേസമയം മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാൽ രഞ്ജിട്രോഫി പരിഗണിച്ച് ടീമിൽ റിലീസ് ചെയ്ത പേസർ ജയദേവ് ഉനദ്കട് തിരികെയെത്തി. മുംബൈയില്‍ മാര്‍ച്ച് 17നും വിശാഖപട്ടണത്ത് 19നും ചെന്നൈയില്‍ 22നുമാണ് ഏകദിന മത്സരങ്ങള്‍. ഫോമിലല്ലാതിരുന്നിട്ടും രാഹുല്‍ എങ്ങനെ ടീമില്‍ തുടരുന്നു എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരുടെ […]

‘പ്ലേ ഓഫ് പേടിയില്ലതെ’; മൂന്നാം സ്ഥാനം ഉറപ്പിക്കാൻ കൊമ്പന്മാർ എത്തുന്നു; കേരള ബ്ലാസ്റ്റേഴ്സ്, എ ടി കെ മൽസരം ഇന്ന്

സ്വന്തം ലേഖകൻ കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹന്‍ ബഗാനെ നേരിടും.ഇന്ന് രാത്രി 7.30 ന് കൊല്‍ക്കത്തയില്‍ വെച്ചാണ് മത്സരം. ഇരുടീമുകള്‍ക്കും വിജയം ഉറപ്പിക്കേണ്ട ആവശ്യമുള്ളതിനാല്‍ നല്ല ഒരു പോരാട്ടം തന്നെ ഇന്ന് കാണാനാകും. കേരള ബ്ലാസ്റ്റേഴ്‌സ് ഇതിനകം പ്ലേ ഓഫ് സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്, എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് കരകയറി വിജയവഴിയിലേക്ക് മടങ്ങാനാണ് അവര്‍ ശ്രമിക്കുന്നത്. തങ്ങളുടെ അവസാന രണ്ട് മത്സരങ്ങളും ജയിച്ച്‌ മൂന്നാം സ്ഥാനം ഉറപ്പാക്കി ലീഗ് ഘട്ടം മികച്ച രീതിയില്‍ അവസാനിപ്പിക്കാനും ബ്ലാസ്റ്റേഴ്സ് […]

നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ആധികാരിക വിജയം! അഞ്ച് വിക്കറ്റെടുത്ത അശ്വിനാണ് ഓസീസിനെ രണ്ടാം ഇന്നിംഗ്സില്‍ കറക്കി വീഴ്ത്തിയത്.

സ്വന്തം ലേഖകൻ നാഗ്പുർ : രണ്ടാം ഇന്നിങ്‌സിലും ഇന്ത്യൻ സ്‌പിൻ ആക്രമണത്തിന്‌ മുന്നിൽ പിടിച്ചുനിൽക്കാനാവാതെ നാണംകെട്ട് ഓസിസ്.ഓസ്ട്രേലിയയെ ഇന്നിങ്സിനും 132 റണ്‍സിനും തറപറ്റിച്ച് ഇന്ത്യ. സ്പിന്നര്‍മാരുടെ പറുദീസയായി മാറിയ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയുടെ രണ്ടാമിന്നിങ്സ് വെറും 91 റണ്‍സിന് അവസാനിച്ചു. അഞ്ച് വിക്കറ്റെടുത്ത അശ്വിനാണ് ഓസീസിനെ രണ്ടാം ഇന്നിംഗ്സില്‍ കറക്കി വീഴ്ത്തിയത്. ജഡേജയും ഷമിയും രണ്ട് വിതം വിക്കറ്റ് വീഴ്ത്തി. സ്കോര്‍ ഓസ്ട്രേലിയ 177, 91, ഇന്ത്യ 400. ജയത്തോടെ ഇന്ത്യ നാലുമല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ 1–0ന് മുന്നിലെത്തി.

ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരുവിനെതിരെ; പ്ലേ ഓഫ് ഉറപ്പിക്കാന്‍ ജയം അനിവാര്യം; ആത്മവിശ്വാസത്തോടെ കൊമ്പന്മാർ

സ്വന്തം ലേഖകൻ ബെംഗളൂരു : ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫ് ഉറപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. മികച്ച ഫോമിലേക്ക് തിരിച്ചു വന്ന ബംഗ്‌ളൂരു എഫ്‍സിയാണ് എതിരാളികൾ. ബെംഗളൂരു എഫ് സിയുടെ ഹോം ഗ്രൗണ്ടായ ബാംഗ്ലൂർ ശ്രീകണ്ടീരവ സ്റ്റേഡിയത്തിലാണ് ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന സതേൺ ഡെർബി അരങ്ങേറുക. 31 പോയന്‍റുമായി മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിനും 25 പോയന്‍റുമായി ആറാമതുള്ള ബെംഗളൂരുവിനും പ്ലേ ഓഫ് ഉറപ്പിക്കാൻ ജയം അനിവാര്യമാണ്. അതേ സമയം ഈ സീസണിൽ ഹോം സ്റ്റേഡിയത്തിൽ ഉജ്ജ്വല റെക്കോർഡുള്ള ടീമാണ് ബ്ലാസ്റ്റേഴ്സ് […]

അങ്ങ് അര്‍ജന്റീനയില്‍ മാത്രമല്ല,ഇങ്ങ് കേരളത്തിലുമുണ്ട് ‘മെസി സ്ട്രീറ്റ് ‘; ലോക കിരീടം ചൂടിയ ലയണല്‍ മെസ്സിയോടുള്ള ആദരസൂചകമായി ‘മെസ്സി സ്ട്രീറ്റ് ‘ ബോർഡ് സ്ഥാപിച്ച് ആരാധകർ

സ്വന്തം ലേഖകൻ മലപ്പുറം: അങ്ങ് അര്‍ജന്റീനയില്‍ മാത്രമല്ല, കേരളത്തിലുമുണ്ട് മെസ്സിയുടെ പേരിലൊരു സ്ട്രീറ്റ്. മലപ്പുറത്ത് ഫുട്ബോളിന്റെ ഈറ്റില്ലമായി അരീക്കോട്ടാണ് മെസ്സിയുടെ പേരിലെ ഈ തെരുവ്.ഇവിടെ ഇംഗ്ലീഷിന് പുറമെ സ്പാനിഷിലും മെസ്സി സ്ട്രീറ്റ് എന്ന് എഴുതിവെച്ചിട്ടുണ്ട്. അരീക്കോട് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന് സമീപം അഞ്ചാം വാര്‍ഡിലെ പഞ്ചായത്ത് റോഡിന് മുമ്പിലാണ് മെസ്സി സ്ട്രീറ്റ് എന്ന ബോര്‍ഡ് ഇടംപിടിച്ചത്.കാഞ്ഞിരമാല ഷമീമും നാട്ടിലെ അര്‍ജന്‍റീന ആരാധകരും ചേര്‍ന്ന് സ്ഥാപിച്ചതാണ് ഈ ബോര്‍ഡ്. ഖത്തറിന്റെ മണ്ണില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച്‌ അര്‍ജന്‍റീനയുടെ ലയണല്‍ മെസ്സി ലോക കിരീടം ചൂടിയതിന്റെ ആദരസൂചകമായാണ് ബോര്‍ഡ് സ്ഥാപിച്ചതെന്ന് […]

ബിജു നല്ല പ്ലയറാണ്, ഫസ്റ്റ് ബോളില്‍ ഔട്ടാകും, ക്രിക്കറ്റ് കളിക്കുന്നതിന് ഭാര്യ വഴക്ക് പറയും’; കേരള സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന്‍

സ്വന്തം ലേഖകൻ കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്.കേരള സ്‌ട്രൈക്കേഴ്‌സ് ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഇപ്പോഴിത സി3 കേരള സ്‌ട്രൈക്കേഴ്‌സ് ടീമിന്റെ വാര്‍ത്താ സമ്മേളനത്തില്‍ ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. ‘ബിജു ഡിസ്ട്രിക് ലെവലില്‍ ടീം അംഗമായിരുന്നുവെന്നത് അവന്‍ പറഞ്ഞിട്ടുണ്ട് പക്ഷെ ഞങ്ങള്‍ ആരും വിശ്വസിച്ചിരുന്നില്ല. അവന്‍ നല്ല പ്ലയറാണ്. ഫസ്റ്റ് ബോളില്‍ തന്നെ എപ്പോഴും ഔട്ടാകുമായിരുന്നു.’ ‘ക്രിക്കറ്റ് കളിക്കാന്‍ പോകുന്നതിന് എന്റെ ഭാര്യയുടെ കൈയ്യില്‍‌ നിന്നും നല്ല വഴക്ക് കിട്ടാറുണ്ട്.എല്ലാ ഭര്‍ത്താക്കന്മാര്‍ക്കും അത് […]

വീണ്ടും ഫുട്ബോള്‍ ലോകകപ്പ് ആവേശത്തിൻ്റെ അലയൊലികൾ ; നൂറാം വാര്‍ഷികത്തില്‍ ആതിഥേയത്വത്തിനായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ; അര്‍ജന്‍റീന, ചിലി, യുറുഗ്വായ്, പരാഗ്വെ എന്നീ രാജ്യങ്ങൾ രംഗത്ത്

സ്വന്തം ലേഖകൻ ജനീവ:1930ല്‍ ആരംഭിച്ച ഫുട്ബോള്‍ ലോകകപ്പിന്‍റെ നൂറാം വാര്‍ഷികം ആഘോഷമാക്കാൻ ഒരുങ്ങി ഫുട്ബോൾ ലോകം. 2030ലെ ഫുട്ബോള്‍ ലോകകപ്പിന് സംയുക്ത ആതിഥേയത്വം വഹിക്കാനായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങൾ ബിഡ് സമർപ്പിച്ചു.അര്‍ജന്‍റീന, ചിലി, യുറുഗ്വായ്, പരാഗ്വെ എന്നീ രാജ്യങ്ങളാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ രംഗത്തെത്തിയത്. ലാറ്റിനമേരിക്കയിലെ ഫുട്ബോള്‍ ശക്തിയായ ബ്രസീല്‍ ആതിഥേയത്വത്തിനായി ശ്രമിക്കുന്ന ഈ കൂട്ടായ്മയിലില്ല എന്നത് ശ്രദ്ധേയമാണ്. 2014ലെ ഫുട്ബോള്‍ ലോകകപ്പിന് ബ്രസീല്‍ തനിച്ച്‌ ആതിഥേയത്വം വഹിച്ച പശ്ചാത്തലത്തിലാണ് കൂട്ടായ്മയില്‍ നിന്ന് ബ്രസീലിനെ ഒഴിവാക്കിയതെന്നാണ് സൂചന. ചരിത്രത്തിലെ ആദ്യ ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയരായത് യുറുഗ്വാ […]

കൊച്ചിയിൽ ചെന്നൈയിനെ തകർത്തു ബ്ലാസ്റ്റേഴ്സ് പ്ലേഓഫിനരികിലേക്ക്; ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരളത്തിന്റെ വിജയം; സൂപ്പർതാരം അഡ്രിയൻ ലൂണയും മലയാളി താരം രാഹുലും കൊമ്പന്മാർക്കായി വലകുലുക്കി

സ്വന്തം ലേഖകൻ കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിയെ പൂട്ടികെട്ടി കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ പ്ലേ ഓഫിന്റെ ഒരുപടി കൂടി അടുത്തേക്ക്. മഞ്ഞക്കടലായി മാറിയ കൊച്ചിയിലെ ജവാഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആരാധകരെ ത്രസിപ്പിച്ചുകൊണ്ട് മഞ്ഞപ്പടയ്ക്ക് തകർപ്പൻ വിജയം.ചെന്നൈയ്ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കൊമ്പൻമാരുടെ വിജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് ഉശിരുകാട്ടിയത്. ബ്ലാസ്റ്റേഴ്സിനായി സൂപ്പർതാരം അഡ്രിയാൻ ലൂണയും മലയാളിതാരം കെ.പി.രാഹുലും ലക്ഷ്യം കണ്ടു. അബ്ദെനാസ്സർ എൽ ഖയാത്തിയാണ് ചെന്നൈയിനിന്റെ ആശ്വാസ ഗോൾ നേടിയത്. […]

വനിതാ ട്വന്റി 20 ലോകകപ്പിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിൽ ; ആദ്യ മത്സരം പാകിസ്ഥാനെതിരെ ; ഫൈനൽ ഫെബ്രുവരി 26ന്

സ്വന്തം ലേഖകൻ കേപ്ടൗണ്‍: വനിതാ ട്വന്റി 20 ലോകകപ്പിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കേപ്ടൗണിലെത്തി. കേപ്ടൗണില്‍ ഫെബ്രുവരി 12ന് നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍. ഇതിനുമുമ്പായി ഓസ്‌ട്രേലിയ-ബംഗ്ലാദേശ് ടീമുകളോട് ഇന്ത്യക്ക് വാംഅപ് മത്സരമുണ്ട്.ഫെബ്രുവരി 6, 8 ദിനങ്ങളിലായാണ് ഈ മത്സരങ്ങള്‍. ഗ്രൂപ്പ് രണ്ടില്‍ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍, അയര്‍ലന്‍ഡ് എന്നിവയാണ് ഇന്ത്യക്കൊപ്പമുള്ളത്. ഗ്രൂപ്പില്‍ നിന്ന് മുന്നിലെത്തുന്ന ആദ്യ രണ്ട് ടീമുകള്‍ സെമി കളിക്കും. കേപ്‌ടൗണില്‍ ഫെബ്രുവരി 26-ാം തിയതിയാണ് ഫൈനല്‍. ഇന്ത്യയും ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും പങ്കെടുത്ത ത്രിരാഷ്‌ട്ര […]