ആദ്യം മെസി, പിന്നാലെ ഡി മരിയ ! അര്‍ജന്റീന രണ്ട് ഗോളിന് മുന്നില്‍; ഫ്രാൻസിനെതിരെയുള്ള ലോകകപ്പ് ഫൈനലിൽ  അർജൻറീനക്ക് ലീഡ്

ആദ്യം മെസി, പിന്നാലെ ഡി മരിയ ! അര്‍ജന്റീന രണ്ട് ഗോളിന് മുന്നില്‍; ഫ്രാൻസിനെതിരെയുള്ള ലോകകപ്പ് ഫൈനലിൽ അർജൻറീനക്ക് ലീഡ്

ദോഹ: ഒരിക്കൽ കൂടി ലയണൽ മെസിയുടെ പെനാൽറ്റി ​ഗോളിൽ മുന്നിലെത്തി അർജന്റീന. ഫ്രാൻസിനെതിരായ ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ കളിയുടെ 23ാം മിനിറ്റിലാണ് മെസിയിലൂടെ അർജന്റീന മുന്നിലെത്തിയത്. മെസിയുടെ ടൂര്‍ണമെന്റിലെ ആറാം ഗോളാണിത്.

മെസിക്കൊപ്പം എയ്ഞ്ചൽ ഡ‍ി മരിയയും വല കുലുക്കിയതോടെ ഫ്രാൻസിന് ഇരട്ടപ്രഹരമായി. 23-ാം മിനുറ്റിലാണ് അര്‍ജന്‍റീനയെ മുന്നിലെത്തിച്ച മെസിയുടെ പെനാല്‍റ്റി ഗോള്‍ പിറന്നത്. പിന്നാലെ 36 ാം മിനിറ്റിൽ മരിയയും വല കുലുക്കുകയായിരുന്നു.

അര്‍ജന്റീന 4-4-2 ശൈലിയിലാണ് കളിക്കുന്നത്. ഫ്രാന്‍സ് 4-2-3-1 ശൈലിയിലാണ് ഇറങ്ങിയത്. ഫ്രാന്‍സ് രണ്ട് മാറ്റങ്ങളുമായാണ് കളിക്കുന്നത്. കൊനാറ്റെയ്ക്ക് പകരം ഉപമെക്കാനോയും ഫൊഫാനയ്ക്ക് പകരം റാബിയോട്ടും ടീമിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group