ബാസ്ബാള്‍ അടിച്ചുപറത്തി കംഗാരുപ്പട; ആവേശക്കൊടുമുടിയേറിയ ആഷസ് ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ച്‌ വിജയം പിടിച്ചുവാങ്ങി ഓസ്ട്രേലിയ….!

സ്വന്തം ലേഖിക എഡ്ജ്ബാസ്റ്റണ്‍: ആവേശവും ഉദ്വേഗവും എവറസ്റ്റ് കയറിയ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ച്‌ ഓസ്ട്രേലിയ. ക്യാപ്റ്റൻ പാറ്റ് കമ്മിൻസണ്‍ നെഞ്ചുവിരിച്ച്‌ നിന്നതോടെ ഇംഗ്ലണ്ട് പത്തിതാഴ്ത്തി. ആവേശം കൊടുമുടി കേറിയ മത്സരത്തില്‍ അവസാന ദിനം ഓസ്ട്രേലിയ വിജയം പിടിച്ചെടുക്കുകയായിരുന്നു. പൊരുതി നിന്ന ഉസ്മാൻ ഖ്വാജയെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് മടക്കിയതോടെ ഇംഗ്ലണ്ട് മോഹങ്ങള്‍ക്ക് ജീവൻ വെച്ചെങ്കിലും തോറ്റുകൊടുക്കാൻ കമ്മിൻസിന് മനസ്സില്ലായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഒലി റോബിൻസണും ഓസീസിനെ മുള്‍മുനയില്‍ […]

അല്‍ ഹിലാലും ബാഴ്‌സയും വേണ്ടെന്ന് വെച്ച്‌ ഫുട്ബോള്‍ മിശിഹ അമേരിക്കന്‍ ക്ലബ്ബിലേക്ക്…! ഡേവിഡ് ബെക്കാമിന്റെ ഇന്റര്‍ മിയാമിയുമായി മെസ്സി കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ടുകള്‍; തീരുമാനം അഡിഡാസ്, ആപ്പിള്‍ ബ്രാന്‍ഡുകളുമായുള്ള സഹകരണം കൂടി കരാറില്‍ ഉള്‍പ്പെടുത്തി

സ്വന്തം ലേഖിക ബ്യൂണസ്‌ഐറിസ്: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെല്ലാം അസ്ഥാനത്തായി. ഫുട്‌ബോള്‍ മിശിഹ സൗദി അറേബ്യൻ ക്ലബ്ബിലേക്കോ സ്പാനിഷ് പ്രീമിയര്‍ ലീഗിലെ ക്ലബ്ബിലേക്കോ അല്ല. അല്‍ ഹിലാലും ബാഴ്സയും വേണ്ടെന്ന് വെച്ച്‌ മെസ്സി അമേരിക്കൻ ക്ലബ്ബിലേക്കേക്കാണ് ചേക്കേറുന്നത്. ലയണല്‍ മെസ്സി അമേരിക്കൻ ക്ലബായ ഇന്റര്‍ മിയാമിയിലേക്കെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ സൗദി അറേബ്യൻ ക്ലബായ അല്‍ ഹിലാലിലേക്കും മെസ്സിയുടെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്കും താരം കൂടുമാറ്റം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ഇന്റര്‍ മിയാമിയിലേക്ക് മെസ്സി ചേക്കേറുന്നുവെന്നാണ് റിപ്പോര്‍ട്ട്. അഡിഡാസ്, […]

ടെസ്റ്റ് വിരമിക്കൽ പിൻവലിച്ച് ഇംഗ്ലണ്ട് താരം മൊയീൻ അലി,ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയിൽ കളിക്കും

ആഷസ്: ടെസ്റ്റ് വിരമിക്കൽ പിൻവലിച്ച് ഇംഗ്ലണ്ട് താരം മൊയീൻ അലി. താരം ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയിൽ ഉൾപ്പെട്ടു. 2021ൽ ടെസ്റ്റ് വിരമിക്കൽ പ്രഖ്യാപിച്ച താരത്തെ ആദ്യ രണ്ട് ആഷസ് മത്സരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂൺ 16 മുതലാണ് ആഷസ് പരമ്പര ആരംഭിക്കുക. പരുക്കേറ്റ് പുറത്തായ ജാക്ക് ലീച്ചിനു പകരമാണ് മൊയീൻ അലിയെ ടീമിൽ ഉൾപ്പെടുത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിച്ചു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ളാണ് ആദ്യ മത്സരം . ലണ്ടനിലെ ഓവലിലാണ് മത്സരം. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ആദ്യ എഡിഷനിലെ റണ്ണേഴ്സ് അപ്പാണ് ഇന്ത്യ. സതാംപ്ടണിലെ […]

ഇത് ‘തല’ക്കൊമ്പന്‍…..! ധോണിക്ക്, സിഎസ്‍കെയ്ക്ക് അഞ്ചാം ഐപിഎല്‍ കിരീടം; ഐപിഎല്‍’ ട്വന്റി20 ക്രിക്കറ്റില്‍ 250 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും ഇനി ധോണിക്ക്‌ സ്വന്തം

സ്വന്തം ലേഖിയ അഹമ്മദാബാദ്: ഈ കപ്പ് ധോണിക്കുള്ളത്, മഴ നിയമപ്രകാരം അഞ്ച് വിക്കറ്റിന്‍റെ ജയം, 5-ാം കിരീടം! രണ്ട് ദിനം മഴ കളിച്ച ഐപിഎല്‍ 2023 ഫൈനലില്‍ ഒടുവില്‍ എം എസ് ധോണിയും ചെന്നൈ സൂപ്പര്‍ കിംഗ്സും അഞ്ചാം കിരീടമുയര്‍ത്തി. മഴ കാരണം 15 ഓവറില്‍ 171 ആയി പുതുക്കി നിശ്ചയിക്കപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിഎസ്കെ ഇന്നിംഗ്സിലെ അവസാന പന്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കുകയായിരുന്നു. നിലവിലെ ചാമ്ബ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിച്ചതോടെ അഞ്ച് കിരീടങ്ങള്‍ എന്ന മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് […]

ഐപിഎല്‍ ഫൈനല്‍ മത്സരം….! കലാശപ്പോരില്‍ വീണ്ടും മഴ വില്ലനായാല്‍…? ഉറ്റുനോക്കി കായികലോകം; വിജയിയെ നിര്‍ണയിക്കുക ഈ രീതിയില്‍…..

സ്വന്തം ലേഖിക അഹമ്മദാബാദ്: ഇന്ന് നടക്കുന്ന ഐപിഎല്‍ ഫൈനല്‍ മത്സരം എം.എസ്. ധോണിയുടെ അവസാന ഐപിഎല്‍ മത്സരമായിരിക്കുമോ ? അഞ്ചാം ചെന്നൈ ഉയര്‍ത്തുമോ അതോ ഗുജറാത്ത് വീണ്ടും കരുത്ത് കാണിക്കുമോ എന്ന് മാത്രമാണ് ഈ അറിയേണ്ടത്. എന്നാല്‍ മത്സരത്തിന് മഴ ഒരു വില്ലൻ ആകുമോ എന്നും ഇനി കണ്ടറിയണം. മഴ നിറഞ്ഞു കളിച്ചതോടെ റിസര്‍വ് ഡേയിലേക്ക് ഐപിഎല്‍ ഫൈനല്‍ എത്തി. റിസര്‍വ് ഡേയില്‍ ആരാധകര്‍ക്ക് ആശ്വാസമാവുന്ന വാര്‍ത്തയാണ് വരുന്നത്. റിസര്‍വ് ഡേയില്‍ മഴ പെയ്യാനുള്ള സാധ്യത കുറവാണെന്നാണ് കാലാവസ്ഥാ പ്രവചനം. ഞായറാഴ്ച ഇവിടെ മഴ […]

അഹമ്മദാബാദില്‍ കനത്ത മഴ….! ടോസ് ഇടാനാകാതെ വന്നതോടെ ഐപിഎല്‍ ഫൈനല്‍ മത്സരം ഇന്നത്തേക്ക് മാറ്റി; ആവേശപ്പോരാട്ടത്തിന് ഇനിയും കാത്തിരിപ്പ്….!

സ്വന്തം ലേഖിക അഹമ്മദാബാദ്: ഐപിഎല്‍ ക്രിക്കറ്റ് ഫൈനലില്‍ കളിച്ചത് മഴ. രസംകൊല്ലിയായി മഴ എത്തിയതോടെ മത്സരം ഇന്ന് അപേക്ഷിച്ചു. അഹമ്മദാബാദില്‍ വൈകിട്ടുമുതല്‍ തുടങ്ങിയ മഴ കളി തടസ്സപ്പെടുത്തി. ടോസ് ഇടാനായില്ല. ഇടയ്ക്ക് മഴ മാറിയെങ്കിലും വീണ്ടും ശക്തമായി എത്തുകയായിരുന്നു. ഫൈനലിന് റിസര്‍വ് ദിനം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ഇന്ന് വൈകീട്ട് 7.30 മത്സരം നടക്കും. നാലുതവണ ചാമ്ബ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും തുടര്‍ച്ചയായ രണ്ടാംകിരീടം ലക്ഷ്യമിടുന്ന ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള കലാശപ്പോര് കാണാൻ ആളുകള്‍ ഒഴുകിയെത്തിയിരുന്നു. എന്നാല്‍, നിരാശയായിരുന്നു ഫലം. മുംബൈ ഇന്ത്യൻസുമായുള്ള എലിമിനേറ്റര്‍ മത്സരം […]

ഇടി മിന്നലായി ആകാശ് മധ്വാൾ; തകർന്നടിഞ്ഞ് ലഖ്നൗ..! മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറില്‍

സ്വന്തം ലേഖകൻ ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണിലെ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സുമായി മുംബൈ ഇന്ത്യന്‍സ് ഏറ്റുമുട്ടും. ഇന്ന് നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ റണ്‍സിന് തകര്‍ത്താണ് മുംബൈ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്. ആദ്യം മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. കാമറൂണ്‍ ഗ്രീനും സൂര്യകുമാര്‍ യാദവുമാണ് പൊരുതാവുന്ന സ്‌കോര്‍ മുംബൈക്ക് സമ്മാനിച്ചത് . കാമറൂണ്‍ ഗ്രീന്‍ 41 ഉം സൂര്യകുമാര്‍ 33 ഉം റണ്‍സെടുത്ത് പുറത്തായി. തിലക് വര്‍മ 26 റണ്‍സെടുത്തു. ലഖ്‌നൗവിന് വേണ്ടി നവീനുല്‍ ഹഖ് […]

ചാമ്പ്യന്മാരെ വീഴ്ത്തി ചെന്നൈ; ഐ പി എല്ലിൽ ഫൈനലില്‍ കടന്ന് തലയും സംഘവും; ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ 173 റണ്‍സ് വിജയ ലക്ഷ്യം നല്‍കിയ ചെന്നൈ എതിരാളികളെ 157 റണ്‍സിനൊതുക്കി

സ്വന്തം ലേഖകൻ ചെന്നൈ: ഐ പിഎലില്‍ ഫൈനലില്‍ കടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ 173 റണ്‍സ് വിജയ ലക്ഷ്യം നല്‍കിയ ചെന്നൈ എതിരാളികളെ 157 റണ്‍സിനൊതുക്കി 15 റണ്‍സ് വിജയത്തോടെ ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു. അടുത്തകാലത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വളര്‍ത്തിയെടുത്ത ഓപ്പണിംഗ് സഖ്യമാണ് റിതുരാജ് ഗെയ്കവാദ്- ഡെവോണ്‍ കോണ്‍വെ സഖ്യം.മികച്ച തുടക്കം നല്‍കാന്‍ ഇരുവരും സഹായിക്കാറുണ്ട്. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഒന്നാം ക്വാളിഫയറില്‍ 87 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. ദീപക് ചഹാര്‍, മഹീഷ് തീക്ഷണ, രവീന്ദ്ര ജഡേജ, മതീഷ പതിരാന […]

ഐ. പി. എൽ ;റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മടക്ക ടിക്കറ്റ് നല്‍കി ഗുജറാത്ത് ടൈറ്റന്‍സ്;ബാംഗ്ലൂരിന്‍്റെ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു

സ്വന്തം ലേഖകൻ ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മടക്ക ടിക്കറ്റ് നല്‍കി ഗുജറാത്ത് ടൈറ്റന്‍സ്. ബാംഗ്ലൂരിന്‍്റെ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് 5 പന്തുകള്‍ ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. തകര്‍പ്പന്‍ സെഞ്ച്വറി നേടി കളം നിറഞ്ഞ ശുഭ്മാന്‍ ഗില്ലാണ് ബാംഗ്ലൂരിന്‍്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായത്. ബാംഗ്ലൂര്‍ തോറ്റതോടെ 16 പോയിന്‍്റുമായി മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലേക്ക് യോഗ്യത നേടി. ബാംഗ്ലൂരിന്‍്റെ വലിയ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന്‍്റെ തുടക്കം മികച്ചതായിരുന്നില്ല. രണ്ടാം […]

രാജസ്ഥാന് ജീവശ്വാസം; പഞ്ചാബിന് തോറ്റ് മടക്കം; പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തി; ‘ഇനി കണക്കിൻ്റെ കളി’

സ്വന്തം ലേഖിക ധര്‍മശാല: പഞ്ചാബ് കിംഗ്സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു വിജയം. നാലു വിക്കറ്റിനാണു രാജസ്ഥാന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി. മറുപടി പറഞ്ഞ രാജസ്ഥാന്‍ രണ്ടു പന്ത് ബാക്കിനില്‍ക്കെ വിജയംകണ്ടു. ജയത്തോടെ രാജസ്ഥാന്‍ നേരിയ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി. നിലവില്‍ രാജസ്ഥാനും ബാംഗ്ലൂരിനും 14 പോയിന്‍റ് വീതമുണ്ട്. അടുത്ത മത്സരത്തില്‍ ആര്‍സിബി ആറു റണ്‍സിനോ അതില്‍ കൂടുതലോ മാര്‍ജിനില്‍ പരാജയപ്പെട്ടാല്‍ റോയല്‍സ് നെറ്റ് റണ്‍റേറ്റില്‍ മുന്നിലെത്തും. ഓപ്പണര്‍ യശസ്വി […]