രാജസ്ഥാന് ജീവശ്വാസം; പഞ്ചാബിന് തോറ്റ് മടക്കം; പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തി; ‘ഇനി കണക്കിൻ്റെ കളി’
സ്വന്തം ലേഖിക
ധര്‍മശാല: പഞ്ചാബ് കിംഗ്സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു വിജയം.
നാലു വിക്കറ്റിനാണു രാജസ്ഥാന്‍റെ ജയം.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറുപടി പറഞ്ഞ രാജസ്ഥാന്‍ രണ്ടു പന്ത് ബാക്കിനില്‍ക്കെ വിജയംകണ്ടു.
ജയത്തോടെ രാജസ്ഥാന്‍ നേരിയ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി. നിലവില്‍ രാജസ്ഥാനും ബാംഗ്ലൂരിനും 14 പോയിന്‍റ് വീതമുണ്ട്.
അടുത്ത മത്സരത്തില്‍ ആര്‍സിബി ആറു റണ്‍സിനോ അതില്‍ കൂടുതലോ മാര്‍ജിനില്‍ പരാജയപ്പെട്ടാല്‍ റോയല്‍സ് നെറ്റ് റണ്‍റേറ്റില്‍ മുന്നിലെത്തും.
ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ (36 പന്തില്‍ 50), ദേവദത്ത് പടിക്കല്‍ (30 പന്തില്‍ 51), ഷിംറോണ്‍ ഹെറ്റ്മയര്‍ (28 പന്തില്‍ 46) എന്നിവര്‍ രാജസ്ഥാനായി തിളങ്ങി. സിക്സറടിച്ച് ധ്രുവ് ജൂറലാണ് രാജസ്ഥാന്‍റെ വിജയം പൂര്‍ത്തിയാക്കിയത്.
Third Eye News Live
0