ഏഷ്യൻ ചാംപ്യൻസ് ട്രോഫി കിരീടനേട്ടം: റാങ്കിങിൽ ഇന്ത്യ 3–ാം സ്ഥാനത്ത്; ഇന്ത്യ ഇംഗ്ലണ്ടിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തിയത് 2771.35 പോയിന്റോടെ

സ്വന്തം ലേഖകൻ  ചെന്നൈ : ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീട വിജയത്തിനു പിന്നാലെ ലോക റാങ്കിങ്ങിൽ ഇന്ത്യ 3–ാം സ്ഥാനത്തേക്കുയർന്നു. 2771.35 പോയിന്റോടെ ഇംഗ്ലണ്ടിനെ മറികടന്നാണു മൂന്നാം സ്ഥാനത്തെത്തിയത്. 2021ലെ ടോക്കിയോ ഒളിംപിക്സിനു ശേഷം ആദ്യമായാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുന്നത്. നെതർലൻഡ്സ് (3095.90), ബൽജിയം (2917.87) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞ ഫൈനൽ മൽസരത്തിൽ മലേഷ്യയെ 4–3നു തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. മലേഷ്യ ലോക റാങ്കിങ്ങിൽ ഒൻപതാം സ്ഥാനത്തു തുടരും. കഴിഞ്ഞ തവണ ചാംപ്യൻമാരായ […]

നാലാം ട്വന്‍റി 20 ജയിക്കാനുറച്ച് ഇന്ത്യ; ആറാടാന്‍ സഞ്ജു സാംസണ്‍; ടീമില്‍ മാറ്റമില്ല; ഇന്ത്യ ആദ്യം ബൗള്‍ ചെയ്യും; ടോസ് വിന്‍ഡീസിന്

സ്വന്തം ലേഖകൻ ഫ്ളോറിഡ: ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. മറുവശത്ത് വിൻഡീസ് മൂന്ന് മാറ്റങ്ങളാണ് ടീമില്‍ വരുത്തിയിരിക്കുന്നത്. പുതുമുഖ ബാറ്റര്‍ തിലക് വര്‍മ മൂന്നുമത്സരത്തിലും സ്ഥിരതയോടെ ബാറ്റുചെയ്തതും അനുകൂലഘടകമാണ്. അരങ്ങേറ്റത്തില്‍ പരാജയപ്പെട്ടെങ്കിലും ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ സ്ഥാനം നിലനിര്‍ത്തും. സഹ ഓപ്പണര്‍ ശുഭ്മാൻ ഗില്‍ ഫോമിലേക്കുയരാത്തത് ആശങ്കപരത്തുന്നു. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു […]

ജപ്പാനെ എതിരില്ലാത്ത അഞ്ചു ഗോളിന് തരിപ്പണമാക്കി; ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റ് ഫൈനലിൽ കടന്നു; എതിരാളികൾ മലേഷ്യ

സ്വന്തം ലേഖകൻ ആതിഥേയരായ ജപ്പാനെ രണ്ടാം സെമിയിൽ എതിരില്ലാത്ത അഞ്ചു ഗോളിന് തരിപ്പണമാക്കി ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റ് ഫൈനലിൽ കടന്നു. ഫൈനലിൽ മലേഷ്യയാണ് ഇന്ത്യയുടെ എതിരാളികൾ. കരുത്തരായ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ ആറു ഗോളിന് വീഴ്ത്തിയാണ് മലേഷ്യ ആദ്യമായി ഫൈനലിനെത്തുന്നത്. അക്ഷദീപ് സിങ്, ഹർമൻപ്രീത് സിങ്, മൻദീപ് സിങ്, സുമിത്ത്, കാർത്തി സെൽവം എന്നിവരാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്. റൗണ്ട് റോബിൻ ലീഗിൽ അപരാജിത കുതിപ്പോടെ 13 പോയന്റ് നേടി ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ അന്തിമ നാലിലെത്തിയത്. ജപ്പാനാവട്ടെ നാലാം […]

വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരം ഇന്ന് ; ആദ്യ രണ്ടു മത്സരവും ജയിച്ച വിന്‍ഡീസ്, അഞ്ചു മത്സര പരമ്പരയില്‍ 2-0 ന് മുന്നിലാണ്

സ്വന്തം ലേഖകൻ ബാര്‍ബഡോസ്: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരം ഇന്ന് നടക്കും. ഗയാനയിലെ പ്രോവിഡന്‍സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം. ആദ്യ രണ്ടു മത്സരവും ജയിച്ച വിന്‍ഡീസ്, അഞ്ചു മത്സര പരമ്പരയില്‍ 2-0 ന് മുന്നിലാണ്. അതുകൊണ്ടു തന്നെ പരമ്പരയില്‍ തിരിച്ചുവരുന്നതിന് ഹര്‍ദിക് പാണ്ഡ്യയ്ക്കും സംഘത്തിനും ഇന്ന് ജയം അനിവാര്യമാണ്. അതേസമയം ഇന്നത്തെ മത്സരവും വിജയിച്ചാല്‍, ഏഴു വര്‍ഷത്തിന് ശേഷം വിന്‍ഡീസിന് ഇന്ത്യക്കെതിരെ ഒരു ട്വന്റി പരമ്പര സ്വന്തമാക്കാനാകും. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുകയാണ് ഇന്ത്യ വിന്‍ഡീസ് പര്യടനത്തില്‍ ലക്ഷ്യമിട്ടത്. […]

നാടകീയതകള്‍ക്ക് വിരാമം….! പാക് ക്രിക്കറ്റ് ടീമിന് ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകാന്‍ അനുമതി; ഇനി ഇന്ത്യ- പാക് സൂപ്പര്‍ പോരാട്ടം

സ്വന്തം ലേഖിക ഇസ്‌ലാമാബാദ്: ഇന്ത്യ വേദിയാവുന്ന ഐസിസി ഏകദിന ലോകകപ്പിലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ പങ്കാളിത്തം സംബന്ധിച്ചുള്ള നാടകീയതകള്‍ക്ക് വിരാമം. ലോകകപ്പിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ അവരുടെ ക്രിക്കറ്റ് ടീമിന് അനുമതി നല്‍കി. പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചതായി അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്‌തു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ കാരണം പാകിസ്ഥാന്‍ ടീം ലോകകപ്പില്‍ പങ്കെടുക്കുന്ന കാര്യം ആശയക്കുഴപ്പത്തിലായിരുന്നു. ഇന്ത്യ- പാക് ടീമുകള്‍ തമ്മില്‍ ഒരു പതിറ്റാണ്ടായി പരമ്പരകളൊന്നും നടക്കുന്നില്ല. ഐസിസി, എസിസി ടൂര്‍ണമെന്‍റുകളില്‍ മാത്രമേ […]

സീനിയേഴ്‌സിനെ പുറത്തിരുത്തിയ പരീക്ഷണം പാളി; വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തോല്‍വി

സ്വന്തം ലേഖിക ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തോല്‍വി. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ സഞ്ജു സാംസണ്‍ (9) ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ 40.5 പന്തില്‍ 181ന് പുറത്തായി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 36.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഷായ് ഹോപ് (63), കീസി കാര്‍ട്ടി (48) എന്നിവര്‍ പുറത്താവാതെ നേടിയ ഇന്നിംഗ്‌സാണ് വിന്‍ഡീസിന് തുണയായത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി. ഭേദപ്പെട്ട തുടക്കായിരുന്നു വിന്‍ഡീസിന്. ഒന്നാം വിക്കറ്റില്‍ ബ്രന്‍ഡന്‍ […]

തലപ്പത്ത് അഗാര്‍ക്കര്‍ ; ടി20 ടീമില്‍ ഇനി ഇടമില്ല, അഞ്ച് പേരുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി, കോലിക്കും രോഹിത്തിനും വ്യക്തമായ സന്ദേശം കൊടുത്ത് അജിത് അഗാര്‍ക്കർ

സ്വന്തം ലേഖകൻ   മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറായി ഇന്ത്യന്‍ മുന്‍ താരം അജിത് അഗാര്‍ക്കറെ നിയമിച്ചു. ഇന്നലെയാണ് ബിസിസിഐ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരമാണ് അഗാര്‍ക്കര്‍. 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലും അദ്ദേഹം ഉള്‍പ്പെട്ടിരുന്നു. 36കാരനായ രോഹിത് ശര്‍മയും 35 കാരനായ വിരാട് കോലിയും ഇന്ത്യയുടെ ടി20 പദ്ധഥികളില്‍ ഇനിയുണ്ടാവില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ് സെലക്ടര്‍മാര്‍. ഐപിഎല്ലില്‍ റണ്‍സടിച്ചു കൂട്ടിയിട്ടും വിരാട് കോലിയെയും ഒഴിവാക്കിയതോടെ അടുത്തവര്‍ഷം അമേരിക്കയില്‍ […]

കലാശപ്പോരാട്ടത്തില്‍ ഹീറോയായി ഗുര്‍പ്രീത് ; ഷൂട്ടൗട്ടില്‍ കുവൈത്തിനെ വീഴ്ത്തി ഇന്ത്യക്ക് കിരീടം

സ്വന്തം ലേഖകൻ ബെംഗളൂരു: പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശപ്പോരാട്ടത്തിൽ കുവൈത്തിനെ വീഴ്ത്തി സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ ജേതാക്കൾ. ആവേശകരമായ മത്സരത്തിൽ 5–4നാണ് ഇന്ത്യയുടെ ഷൂട്ടൗട്ട് വിജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിലെ സഡൻഡെത്തിൽ കുവൈത്ത് താരം ഖാലിദ് ഇബ്രാഹിമിന്റെ ഷോട്ട് രക്ഷപ്പെടുത്തി ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ് ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചത്. നിശ്ചിത സമയത്ത് ഷബൈബ് അൽ ഖൽദി 14–ാം മിനിറ്റിൽ നേടിയ ഗോളിലൂടെ കുവൈത്താണ് […]

ഒറ്റ ഏറില്‍ എതിരാളികള്‍ നിഷ്പ്രഭം…! ലുസെയ്ന്‍ ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയുടെ വിജയക്കുതിപ്പ്; ജര്‍മനിയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും താരങ്ങളെ പിന്നിലാക്കി ഒന്നാംസ്ഥാനം സ്വന്തമാക്കി

സ്വന്തം ലേഖിക ലുസെയ്ൻ: ലുസെയ്ൻ ഡയമണ്ട് ലീഗില്‍ ഇന്ത്യൻ താരം നീരജ് ചോപ്രയുടെ വിജയക്കുതിപ്പ്. ജാവലിൻത്രോയില്‍ 87.66 മീറ്റര്‍ എറിഞ്ഞിട്ട് നീരജ് ചോപ്ര ഒന്നാംസ്ഥാനം സ്വന്തമാക്കി. ജര്‍മനിയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും താരങ്ങളെ പിന്നിലാക്കിയാണ് നീരജിന്റെ കുതിപ്പ്. 87.03 മീറ്റര്‍ ദൂരത്തേക്ക് എറിഞ്ഞ ജര്‍മനിയുടെ ജൂലിയൻ വെബര്‍ രണ്ടാം സ്ഥാനവും 86.13 മീറ്റര്‍ ദൂരത്തേക്ക് എറിഞ്ഞ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാല്‍ഡെജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഗുസ്തി താരങ്ങള്‍ വിദേശ പരിശീലനത്തിന്; ബജ്‌രംഗ് പുനിയയ്ക്കും വിനേഷ് ഫോഗട്ടിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി

സ്വന്തം ലേഖിക ന്യൂഡല്‍ഹി: ഏഷ്യൻ ഗെയിംസ്, ലോക ചാമ്ബ്യൻഷിപ്പ് എന്നിവയ്ക്ക് മുന്നോടിയായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടിനും ബജ്‌രംഗ് പുനിയയ്ക്കും വിദേശ പരിശീലനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ബജ്‌രംഗ് പുനിയയ്ക്ക് കിര്‍ഗിസ്ഥാനിലെ ഇസിക് കൂളിലും വിനേഷ് ഫോഗട്ടിന് ഹംഗറിയിലെ ബുഡെപെസ്റ്റിലുമാണ് പരിശീലനം നടത്താൻ അനുമതി നല്‍കിയിരിക്കുന്നത്. ജൂലായ് ആദ്യവാരം ഇവര്‍ വിദേശത്തേക്ക് പോകും. പരിശീലകൻ അടക്കം ഏഴുപേര്‍ക്ക് ഒപ്പം പോകാനും അനുമതിയുണ്ട്. ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ‌ഭൂഷണ്‍ സിംഗിനെതിരായ പ്രതിഷേധ സമരത്തില്‍ മുൻ നിരയിലുണ്ടായ താരങ്ങളാണ് […]