ഇടി മിന്നലായി ആകാശ് മധ്വാൾ;  തകർന്നടിഞ്ഞ് ലഖ്നൗ..! മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറില്‍

ഇടി മിന്നലായി ആകാശ് മധ്വാൾ; തകർന്നടിഞ്ഞ് ലഖ്നൗ..! മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറില്‍

സ്വന്തം ലേഖകൻ

ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണിലെ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സുമായി മുംബൈ ഇന്ത്യന്‍സ്
ഏറ്റുമുട്ടും. ഇന്ന് നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ റണ്‍സിന് തകര്‍ത്താണ് മുംബൈ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്. ആദ്യം മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു.

കാമറൂണ്‍ ഗ്രീനും സൂര്യകുമാര്‍ യാദവുമാണ് പൊരുതാവുന്ന സ്‌കോര്‍ മുംബൈക്ക് സമ്മാനിച്ചത് . കാമറൂണ്‍ ഗ്രീന്‍ 41 ഉം സൂര്യകുമാര്‍ 33 ഉം റണ്‍സെടുത്ത് പുറത്തായി. തിലക് വര്‍മ 26 റണ്‍സെടുത്തു. ലഖ്‌നൗവിന് വേണ്ടി നവീനുല്‍ ഹഖ് നാലും യാഷ് താക്കൂര്‍ മൂന്നും, മുഹ്‌സിന്‍ ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറുപടി ബാറ്റിംഗിനിറങ്ങിറങ്ങിയ ലക്‌നൗ ബാറ്റിംഗ് നിര 16.3 ഓവറില്‍ 101 റണ്‍സ് എടുക്കുന്നതിനിടയില്‍ കൂടാരം കേറി. 3.3 ഓവറില്‍5 റണ്‍സ് വഴങ്ങി 5 വിക്കറ്റ് നേടിയ ആകാശ് മദ്വാൾ ആണ് ലക്‌നൗവിനെ തകര്‍ത്തത്. 27 പന്തിൽ 40 റൺസ് നേടിയ മാർക്കസ് സ്റ്റോണിയാണ് ലക്നൗ ബാറ്റിംഗ് നിരയിൽ പിടിച്ച് നിന്നത്. ക്രിസ് ജോർദാൻ, പീയുഷ് ചൗള എന്നിവർ മുംബൈക്കായി ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇതോടെ രണ്ടാം ക്വാളിഫയറില്‍ നിലവില്‍ ചാമ്പ്യന്‍മാരായ ഗുജറാത്തും മുന്‍ചാമ്പ്യന്‍മായ മുംബൈയും തമ്മില്‍ ഏറ്റുമുട്ടും. ഇതിലെ വിജയികളാവും ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടുക.