അവസാന ഓവര്‍ ത്രില്ലറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം; സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അഞ്ച് റണ്‍സിന് തോറ്റു

സ്വന്തം ലേഖിക ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ച് റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ 35 പന്തില്‍ 46 റണ്‍സ് നേടിയ റിങ്കു സിംഗ്, 31 പന്തില്‍ 42 റണ്‍സ് നേടിയ നിതീഷ് റാണ, 15 പന്തില്‍ 24 റണ്‍സ് നേടിയ […]

വീണ്ടും കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച്‌ മുംബൈ ഇന്ത്യന്‍സ്; പഞ്ചാബ് കിംഗ്‌സിനെ തകര്‍ത്തത് ആറ് വിക്കറ്റിന്‌

സ്വന്തം ലേഖിക മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിംഗ്‌സിനെ ആറു വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. 18.5 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ വിജയലക്ഷ്യം മറികടന്നു. 42 പന്തില്‍ 82 റണ്‍സെടുത്ത ലിയം ലിവിങ്സ്റ്റണിന്റെയും, പുറത്താകാതെ 27 പന്തില്‍ 49 റണ്‍സെടുത്ത ജിതേഷ് ശര്‍മയുടെയും ബാറ്റിംഗ് മികവിലാണ് പഞ്ചാബ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. മുംബൈയ്ക്കു വേണ്ടി പീയുഷ് ചൗള രണ്ട് വിക്കറ്റ് […]

ഹാര്‍ദികിൻ്റെ ഒറ്റയാള്‍ പോരാട്ടം പാഴായി; ഗുജറാത്തിനെ എറിഞ്ഞ് വീഴ്ത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്

സ്വന്തം ലേഖിക അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് തകര്‍പ്പന്‍ ജയം. ഡല്‍ഹിയുടെ 131 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടാനേ സാധിച്ചുള്ളു. ഒരുവശത്ത് ഹാര്‍ദിക് പാണ്ഡ്യ പൊരുതി നിന്നുവെങ്കിലും ഗുജറാത്തിനെ ജയത്തിലേക്കെത്തിക്കാന്‍ താരത്തിനായില്ല. ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ഗുജറാത്തിന് അടിക്ക് തിരിച്ചടിയെന്നപോലെ കനത്ത പ്രഹരമാണ് ഡല്‍ഹി നല്‍കിയത്. ഖലീല്‍ അഹമ്മദ് എറിഞ്ഞ ആദ്യ ഓവറില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ഗുജറാത്തിന് ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ നഷ്‌ടമായി. […]

എറിഞ്ഞ് പിടിച്ച്‌ ബാംഗ്ലൂര്‍; കുഞ്ഞന്‍ ടോട്ടലിന് മുന്നില്‍ അടിതെറ്റി വീണ് ലഖ്‌നൗ; റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം

സ്വന്തം ലേഖകൻ ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയൻ്റസിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം. ബാംഗ്ലൂരിൻ്റെ 127 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗവിൻ്റെ ഇന്നിങ്സ് 19.5 ഓവറില്‍ 108 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. അടിക്ക് തിരിച്ചടിയെന്നോണം തകര്‍ത്തെറിഞ്ഞ ബാംഗ്ലൂര്‍ ബോളിങ് നിരയാണ് ലഖ്‌നൗവില്‍ നിന്ന് വിജയം തട്ടിയെടുത്തത്. കുഞ്ഞന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗവിനായി കെയ്‌ല്‍ മെയേഴ്‌സിനൊപ്പം ആയുഷ്‌ ബദോനിയായിരുന്നു ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. ഫീഡിങ്ങിനിടെ കെഎല്‍ രാഹുലിന് പരിക്കേറ്റതോടെയാണ് ബദോനിക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. എന്നാല്‍ ആദ്യ ഓവറിന്‍റെ രണ്ടാം […]

ഐ.പി.എൽ; പഞ്ചാബ് കിങ്സിനെതിരെ ലഖ്‌നൗ സൂപ്പർ ജയൻ്റ്സിന് 56 റൺസിൻ്റെ കൂറ്റൻ ജയം; 258 എന്ന റൺമല താണ്ടാൻ എത്തിയ പഞ്ചാബ് നിശ്ചിത ഓവറിൽ 201 റൺസിന് ഓൾഔട്ട് ആയി; വിജയത്തോടെ ലഖ്‌നൗ സൂപ്പർ ജയൻ്റ്സ് 10 പോയിൻ്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്ത്

സ്വന്തം ലേഖകൻ മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരെ ലഖ്‌നൗ സൂപ്പർ ജയൻ്റ്സിന് 56 റൺസിൻ്റെ കൂറ്റൻ ജയം. വിജയത്തോടെ ലഖ്‌നൗ സൂപ്പർ ജയൻ്റ്സ് 10 പോയിൻ്റുമായി പട്ടികയിൽ രണ്ടാം സ്ഥാനം. കൂറ്റൻ സ്കോർ പിന്തുടർന്നിറങ്ങിയ പഞ്ചാബിനായി അർധ സെഞ്ച്വറി നേടിയ അഥർവ ടൈഡെ (66) മാത്രമാണ് പൊരുതി നിന്നത്. 258 ലക്ഷ്യം കണ്ടിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറിൽ 201 റൺസിന് ഓൾഔട്ട് ആയി. പവർപ്ലേ പിന്നിടുമ്പോൾ 55/2 എന്ന നിലയിലായിരുന്നു സംഘം. ഓപ്പണർമാരായ ശിഖർ ധവാൻ, പ്രഭ്‌സിമ്രാൻ സിങ്‌ എന്നിവരാണ് വേഗം […]

ഐ.പി.എൽ; ചെന്നൈയെ 32 റൺസിന് തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്; ചെന്നൈയ്ക്കെതിരെ സീസണിലെ രണ്ടാം വിജയം സ്വന്തമാക്കി സഞ്ജുവും സംഘവും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി

സ്വന്തം ലേഖകൻ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ സീസണിലെ രണ്ടാം ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. 32 റൺസിനാണ് ധോണിയെയും സംഘത്തെ സഞ്ജുവും സംഘവും കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് എടുത്തു. എന്നാൽ മികച്ച രീതിയിൽ തുടങ്ങിയ ​ചെന്നൈയുടെ ഇന്നിങ്സ് രാജസ്ഥാൻ ബൗളർമാർ 6 വിക്കറ്റിന് 170 റൺസിൽ ഒതുക്കുകയായിരുന്നു. സീസണിൽ ആദ്യ തവണ ഏറ്റുമുട്ടിയപ്പോള്‍ ധോണിയെയും സംഘത്തെയും അവരുടെ തട്ടകത്തില്‍ രാജസ്ഥാൻ മൂന്ന് റൺസിന് തോല്‍പ്പിച്ചിരുന്നു. ഇന്ന് സ്വന്തം കാണികള്‍ക്ക് മുന്നിൽ ​ചെന്നൈ​യെ വീണ്ടും […]

ഉയിർത്തെഴുന്നേറ്റ് കൊൽക്കത്ത; ഐപിഎല്ലിൽ ബാംഗ്ലൂരിനെതിരെ 21 റണ്‍സിന് പരാജയപ്പെടുത്തി വിജയവഴിയിലേക്ക് തിരിച്ചെത്തി കൊല്‍ക്കത്ത

സ്വന്തം ലേഖകൻ ചെന്നൈ: വിജയവഴിയിലേക്ക് തിരിച്ചെത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ചുനടന്ന മത്സരത്തില്‍ ബാംഗ്ലൂരിനെ 21 റണ്‍സിന് തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത വീണ്ടും ട്രാക്കിലെത്തിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ബാംഗ്ലൂരിനായി നായകന്‍ വിരാട് കോഹ്ലിയും(54) ലോംറോറും(34) ഒഴിച്ച് ബാക്കിയാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. കൃത്യമായ ഇടവേളകളില്‍ കൊല്‍ക്കത്ത ബോളര്‍മാര്‍ വിക്കറ്റ് വീഴ്ത്തുക കൂടി ചെയ്തതോടെ ലക്ഷ്യം ബാംഗ്ലൂരിന് അകലെയായി. കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് […]

ആരാധകര്‍ക്ക് റൺവിരുന്നൊരുക്കി ഗുജറാത്ത്‌; വിജയത്തിനായി പന്തടിക്കാന്‍ മുംബൈയ്ക്കായില്ല; 55 റൺസിന് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന് ജയം

സ്വന്തം ലേഖിക അഹമ്മദാബാദ്: ആരാധകര്‍ക്ക് റണ്‍വിരുന്ന് ഒരുക്കി ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന് ജയം. മുംബൈ ഇന്ത്യന്‍സിനെ 55 റണ്ണിന് തോല്‍പ്പിച്ചു. സ്കോര്‍: ഗുജറാത്ത് 5–-207, മുംബൈ 9–-152 വിജയത്തിനായി പന്തടിക്കാന്‍ മുംബൈയ്ക്കായില്ല. രോഹിത് ശര്‍മ (2), ഇഷാന്‍ കിഷന്‍ (13) എന്നിവര്‍ മങ്ങിയപ്പോള്‍ സൂര്യകുമാറിനും (23) വലിയ സ്കോര്‍ നേടാനായില്ല. 40 റണ്ണടിച്ച നേഹല്‍ വധേരയാണ് ടോപ് സ്കോറര്‍. അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ മുഹമ്മദ് ഗുജറാത്തിനായി മൂന്ന് വിക്കറ്റെടുത്തു. ഗുജറാത്തിനായി ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (34 പന്തില്‍ 56) തിളങ്ങി. ആറ് പന്തില്‍ മൂന്ന് […]

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അനായാസ ജയം; സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്‌

സ്വന്തം ലേഖകൻ ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് നേടി. 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ചെന്നൈ വിജയലക്ഷ്യം മറികടന്നു. പുറത്താകാതെ 57 പന്തില്‍ 77 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വെയാണ് ചെന്നൈയുടെ വിജയം അനായാസമാക്കിയത്. റുതുരാജ് ഗെയ്ക്വാദ് 30 പന്തില്‍ 35 റണ്‍സെടുത്തു. ഹൈദരാബാദിനു വേണ്ടി മയങ്ക് മാര്‍ഖണ്ഡെ […]

ഡല്‍ഹി ക്യാപിറ്റല്‍സിന് ആദ്യ ജയം; 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു; പൊരുതിത്തോറ്റ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാല് വിക്കറ്റിനാണ് തോല്‍പിച്ചത്. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 127 റണ്‍സിന് പുറത്തായി. ഡല്‍ഹി 19.2 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. 39 പന്തില്‍ 43 റണ്‍സ് നേടിയ ജേസണ്‍ റോയിയും, പുറത്താകാതെ 31 പന്തില്‍ 38 റണ്‍സ് നേടിയ ആന്ദ്രെ റസലും മാത്രമാണ് കൊല്‍ക്കത്ത ബാറ്റര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ […]