ചാമ്പ്യന്മാരെ വീഴ്ത്തി ചെന്നൈ; ഐ പി എല്ലിൽ ഫൈനലില്‍ കടന്ന് തലയും സംഘവും; ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ 173 റണ്‍സ് വിജയ ലക്ഷ്യം നല്‍കിയ ചെന്നൈ എതിരാളികളെ 157 റണ്‍സിനൊതുക്കി

ചാമ്പ്യന്മാരെ വീഴ്ത്തി ചെന്നൈ; ഐ പി എല്ലിൽ ഫൈനലില്‍ കടന്ന് തലയും സംഘവും; ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ 173 റണ്‍സ് വിജയ ലക്ഷ്യം നല്‍കിയ ചെന്നൈ എതിരാളികളെ 157 റണ്‍സിനൊതുക്കി

സ്വന്തം ലേഖകൻ

ചെന്നൈ: ഐ പിഎലില്‍ ഫൈനലില്‍ കടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ 173 റണ്‍സ് വിജയ ലക്ഷ്യം നല്‍കിയ ചെന്നൈ എതിരാളികളെ 157 റണ്‍സിനൊതുക്കി 15 റണ്‍സ് വിജയത്തോടെ ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു.

അടുത്തകാലത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വളര്‍ത്തിയെടുത്ത ഓപ്പണിംഗ് സഖ്യമാണ് റിതുരാജ് ഗെയ്കവാദ്- ഡെവോണ്‍ കോണ്‍വെ സഖ്യം.മികച്ച തുടക്കം നല്‍കാന്‍ ഇരുവരും സഹായിക്കാറുണ്ട്. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഒന്നാം ക്വാളിഫയറില്‍ 87 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീപക് ചഹാര്‍, മഹീഷ് തീക്ഷണ, രവീന്ദ്ര ജഡേജ, മതീഷ പതിരാന എന്നിവരുടെ ബൗളിംഗ് മികവാണ് ഗുജറാത്തിനെ പ്രതിരോധത്തിലാക്കിയത്. ഈ നാല് പേരും 2 വീതം വിക്കറ്റാണ് നേടിയത്.

42 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്‍ ഒഴികെ മറ്റാര്‍ക്കും തന്നെ ടോപ് ഓര്‍ഡറില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല. ഏഴാം വിക്കറ്റില്‍ 38 റണ്‍സ് നേടി റഷീദ് ഖാന്‍ – വിജയ് ശങ്കര്‍ കൂട്ടുകെട്ട് നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും മതീഷ പതിരാന ഈ കൂട്ടുകെട്ട് തകര്‍ത്തു. 14 റണ്‍സ് നേടിയ വിജയ് ശങ്കറെയാണ് താരം വീഴ്ത്തിയത്. അവസാന രണ്ടോവറില്‍ 35 റണ്‍സായിരുന്നു ഗുജറാത്തിന് വേണ്ടിയിരുന്നത്.

16 പന്തില്‍ 30 റണ്‍സ് നേടിയ റഷീദ് ഖാനും 19ാം ഓവറില്‍ വീണപ്പോള്‍ ഗുജറാത്തിന്റെ ചെറുത്ത്നില്പ് അവസാനിക്കുകയായിരുന്നു.