അഹമ്മദാബാദില്‍ കനത്ത മഴ….! ടോസ് ഇടാനാകാതെ വന്നതോടെ ഐപിഎല്‍ ഫൈനല്‍ മത്സരം ഇന്നത്തേക്ക് മാറ്റി; ആവേശപ്പോരാട്ടത്തിന് ഇനിയും കാത്തിരിപ്പ്….!

അഹമ്മദാബാദില്‍ കനത്ത മഴ….! ടോസ് ഇടാനാകാതെ വന്നതോടെ ഐപിഎല്‍ ഫൈനല്‍ മത്സരം ഇന്നത്തേക്ക് മാറ്റി; ആവേശപ്പോരാട്ടത്തിന് ഇനിയും കാത്തിരിപ്പ്….!

സ്വന്തം ലേഖിക

അഹമ്മദാബാദ്: ഐപിഎല്‍ ക്രിക്കറ്റ് ഫൈനലില്‍ കളിച്ചത് മഴ.

രസംകൊല്ലിയായി മഴ എത്തിയതോടെ മത്സരം ഇന്ന് അപേക്ഷിച്ചു. അഹമ്മദാബാദില്‍ വൈകിട്ടുമുതല്‍ തുടങ്ങിയ മഴ കളി തടസ്സപ്പെടുത്തി. ടോസ് ഇടാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടയ്ക്ക് മഴ മാറിയെങ്കിലും വീണ്ടും ശക്തമായി എത്തുകയായിരുന്നു. ഫൈനലിന് റിസര്‍വ് ദിനം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ഇന്ന് വൈകീട്ട് 7.30 മത്സരം നടക്കും.

നാലുതവണ ചാമ്ബ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും തുടര്‍ച്ചയായ രണ്ടാംകിരീടം ലക്ഷ്യമിടുന്ന ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള കലാശപ്പോര് കാണാൻ ആളുകള്‍ ഒഴുകിയെത്തിയിരുന്നു. എന്നാല്‍, നിരാശയായിരുന്നു ഫലം. മുംബൈ ഇന്ത്യൻസുമായുള്ള എലിമിനേറ്റര്‍ മത്സരം മഴകാരണം വൈകിയായിരുന്നു തുടങ്ങിയത്.

ഹാര്‍ദിക് പാണ്ഡ്യക്കുകീഴില്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും ഗുജറാത്ത് മിന്നുന്ന കുതിപ്പാണ് നടത്തിയത്. അഞ്ച് കളി മാത്രമാണ് തോറ്റത്. 11 എണ്ണത്തില്‍ ജയിച്ചു.

ബാറ്റര്‍മാരുടെ പട്ടികയിലും വിക്കറ്റ് വേട്ടക്കാരിലും ഗുജറാത്ത് താരങ്ങള്‍ ആദ്യസ്ഥാനത്തെത്തി. 851 റണ്ണെടുത്ത ഓപ്പണര്‍ ശുഭ്മാൻ ഗില്ലാണ് ബാറ്റിങ് ഹീറോ. ബൗളര്‍മാരില്‍ മുഹമ്മദ് ഷമിയും റഷീദ് ഖാനും മോഹിത് ശര്‍മയും ഒരുപോലെ തിളങ്ങി.

ചെന്നൈ ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനെ ഞെട്ടിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്. ലീഗ് ഘട്ടത്തില്‍ രണ്ടാംസ്ഥാനക്കാരായിരുന്നു.