ഗുസ്തി താരങ്ങള്‍ വിദേശ പരിശീലനത്തിന്;  ബജ്‌രംഗ് പുനിയയ്ക്കും വിനേഷ് ഫോഗട്ടിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി

ഗുസ്തി താരങ്ങള്‍ വിദേശ പരിശീലനത്തിന്; ബജ്‌രംഗ് പുനിയയ്ക്കും വിനേഷ് ഫോഗട്ടിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: ഏഷ്യൻ ഗെയിംസ്, ലോക ചാമ്ബ്യൻഷിപ്പ് എന്നിവയ്ക്ക് മുന്നോടിയായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടിനും ബജ്‌രംഗ് പുനിയയ്ക്കും വിദേശ പരിശീലനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.

ബജ്‌രംഗ് പുനിയയ്ക്ക് കിര്‍ഗിസ്ഥാനിലെ ഇസിക് കൂളിലും വിനേഷ് ഫോഗട്ടിന് ഹംഗറിയിലെ ബുഡെപെസ്റ്റിലുമാണ് പരിശീലനം നടത്താൻ അനുമതി നല്‍കിയിരിക്കുന്നത്. ജൂലായ് ആദ്യവാരം ഇവര്‍ വിദേശത്തേക്ക് പോകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശീലകൻ അടക്കം ഏഴുപേര്‍ക്ക് ഒപ്പം പോകാനും അനുമതിയുണ്ട്.
ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ‌ഭൂഷണ്‍ സിംഗിനെതിരായ പ്രതിഷേധ സമരത്തില്‍ മുൻ നിരയിലുണ്ടായ താരങ്ങളാണ് ബജ്‌രംഗ് പുനിയയും വിനേഷ് ഫോഗട്ടും.

ബ്രിജ് ഭൂഷണിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചതോടെ ഗുസ്തി താരങ്ങള്‍ സമരം അവസാനിപ്പിച്ചിരുന്നു. ഏഷ്യൻ ഗെയിംസ്, ലോക ചാമ്ബ്യൻഷിപ്പ് എന്നിവയിലേക്കുള്ള സെലക്ഷൻ ട്രയല്‍സില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് വിദേശ പരിശീലനം.