തലപ്പത്ത് അഗാര്‍ക്കര്‍ ; ടി20 ടീമില്‍ ഇനി ഇടമില്ല, അഞ്ച് പേരുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി, കോലിക്കും രോഹിത്തിനും വ്യക്തമായ സന്ദേശം കൊടുത്ത് അജിത് അഗാര്‍ക്കർ

തലപ്പത്ത് അഗാര്‍ക്കര്‍ ; ടി20 ടീമില്‍ ഇനി ഇടമില്ല, അഞ്ച് പേരുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി, കോലിക്കും രോഹിത്തിനും വ്യക്തമായ സന്ദേശം കൊടുത്ത് അജിത് അഗാര്‍ക്കർ

സ്വന്തം ലേഖകൻ  

മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറായി ഇന്ത്യന്‍ മുന്‍ താരം അജിത് അഗാര്‍ക്കറെ നിയമിച്ചു. ഇന്നലെയാണ് ബിസിസിഐ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരമാണ് അഗാര്‍ക്കര്‍. 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലും അദ്ദേഹം ഉള്‍പ്പെട്ടിരുന്നു.

36കാരനായ രോഹിത് ശര്‍മയും 35 കാരനായ വിരാട് കോലിയും ഇന്ത്യയുടെ ടി20 പദ്ധഥികളില്‍ ഇനിയുണ്ടാവില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ് സെലക്ടര്‍മാര്‍. ഐപിഎല്ലില്‍ റണ്‍സടിച്ചു കൂട്ടിയിട്ടും വിരാട് കോലിയെയും ഒഴിവാക്കിയതോടെ അടുത്തവര്‍ഷം അമേരിക്കയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ കോലിയും രോഹിത്തുമില്ലാത്ത യുവ ടീമായിരിക്കും കളിക്കാനിറങ്ങുക എന്ന സന്ദേശമാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ നല്‍കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ ഏകദിന ഫോര്‍മാറ്റിനാണ് ഇന്ത്യയുടെ പ്രഥമ പരിഗണനയെങ്കിലും ലോകകപ്പിനു പിന്നാലെ അതു ടി20യിലേക്കു മാറും. 2024 ഒക്ടോബറില്‍ അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളില്‍ വെച്ച് നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ കൂടി ഭാഗമാണ് വാരനിരിക്കുന്ന മാറ്റങ്ങള്‍.

വര്‍ഷങ്ങളായുള്ള കിരീട വരള്‍ച്ചയും കഴിവുള്ള നിരവധി യുവതാരങ്ങള്‍ പുറത്തുണ്ട് എന്നതും ബിസിസിഐയ്ക്ക് മേലുള്ള സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍, ആര്‍. അശ്വിന്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ടി20 ടീമില്‍നിന്ന് പുറത്താകുന്നവരില്‍ പ്രമുഖര്‍.