വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരം ഇന്ന് ; ആദ്യ രണ്ടു മത്സരവും ജയിച്ച വിന്‍ഡീസ്, അഞ്ചു മത്സര പരമ്പരയില്‍ 2-0 ന് മുന്നിലാണ്

സ്വന്തം ലേഖകൻ ബാര്‍ബഡോസ്: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരം ഇന്ന് നടക്കും. ഗയാനയിലെ പ്രോവിഡന്‍സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം. ആദ്യ രണ്ടു മത്സരവും ജയിച്ച വിന്‍ഡീസ്, അഞ്ചു മത്സര പരമ്പരയില്‍ 2-0 ന് മുന്നിലാണ്. അതുകൊണ്ടു തന്നെ പരമ്പരയില്‍ തിരിച്ചുവരുന്നതിന് ഹര്‍ദിക് പാണ്ഡ്യയ്ക്കും സംഘത്തിനും ഇന്ന് ജയം അനിവാര്യമാണ്. അതേസമയം ഇന്നത്തെ മത്സരവും വിജയിച്ചാല്‍, ഏഴു വര്‍ഷത്തിന് ശേഷം വിന്‍ഡീസിന് ഇന്ത്യക്കെതിരെ ഒരു ട്വന്റി പരമ്പര സ്വന്തമാക്കാനാകും. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുകയാണ് ഇന്ത്യ വിന്‍ഡീസ് പര്യടനത്തില്‍ ലക്ഷ്യമിട്ടത്. […]

നാടകീയതകള്‍ക്ക് വിരാമം….! പാക് ക്രിക്കറ്റ് ടീമിന് ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകാന്‍ അനുമതി; ഇനി ഇന്ത്യ- പാക് സൂപ്പര്‍ പോരാട്ടം

സ്വന്തം ലേഖിക ഇസ്‌ലാമാബാദ്: ഇന്ത്യ വേദിയാവുന്ന ഐസിസി ഏകദിന ലോകകപ്പിലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ പങ്കാളിത്തം സംബന്ധിച്ചുള്ള നാടകീയതകള്‍ക്ക് വിരാമം. ലോകകപ്പിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ അവരുടെ ക്രിക്കറ്റ് ടീമിന് അനുമതി നല്‍കി. പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചതായി അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്‌തു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ കാരണം പാകിസ്ഥാന്‍ ടീം ലോകകപ്പില്‍ പങ്കെടുക്കുന്ന കാര്യം ആശയക്കുഴപ്പത്തിലായിരുന്നു. ഇന്ത്യ- പാക് ടീമുകള്‍ തമ്മില്‍ ഒരു പതിറ്റാണ്ടായി പരമ്പരകളൊന്നും നടക്കുന്നില്ല. ഐസിസി, എസിസി ടൂര്‍ണമെന്‍റുകളില്‍ മാത്രമേ […]

സീനിയേഴ്‌സിനെ പുറത്തിരുത്തിയ പരീക്ഷണം പാളി; വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തോല്‍വി

സ്വന്തം ലേഖിക ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തോല്‍വി. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ സഞ്ജു സാംസണ്‍ (9) ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ 40.5 പന്തില്‍ 181ന് പുറത്തായി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 36.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഷായ് ഹോപ് (63), കീസി കാര്‍ട്ടി (48) എന്നിവര്‍ പുറത്താവാതെ നേടിയ ഇന്നിംഗ്‌സാണ് വിന്‍ഡീസിന് തുണയായത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി. ഭേദപ്പെട്ട തുടക്കായിരുന്നു വിന്‍ഡീസിന്. ഒന്നാം വിക്കറ്റില്‍ ബ്രന്‍ഡന്‍ […]

തലപ്പത്ത് അഗാര്‍ക്കര്‍ ; ടി20 ടീമില്‍ ഇനി ഇടമില്ല, അഞ്ച് പേരുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി, കോലിക്കും രോഹിത്തിനും വ്യക്തമായ സന്ദേശം കൊടുത്ത് അജിത് അഗാര്‍ക്കർ

സ്വന്തം ലേഖകൻ   മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറായി ഇന്ത്യന്‍ മുന്‍ താരം അജിത് അഗാര്‍ക്കറെ നിയമിച്ചു. ഇന്നലെയാണ് ബിസിസിഐ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരമാണ് അഗാര്‍ക്കര്‍. 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലും അദ്ദേഹം ഉള്‍പ്പെട്ടിരുന്നു. 36കാരനായ രോഹിത് ശര്‍മയും 35 കാരനായ വിരാട് കോലിയും ഇന്ത്യയുടെ ടി20 പദ്ധഥികളില്‍ ഇനിയുണ്ടാവില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ് സെലക്ടര്‍മാര്‍. ഐപിഎല്ലില്‍ റണ്‍സടിച്ചു കൂട്ടിയിട്ടും വിരാട് കോലിയെയും ഒഴിവാക്കിയതോടെ അടുത്തവര്‍ഷം അമേരിക്കയില്‍ […]

കലാശപ്പോരാട്ടത്തില്‍ ഹീറോയായി ഗുര്‍പ്രീത് ; ഷൂട്ടൗട്ടില്‍ കുവൈത്തിനെ വീഴ്ത്തി ഇന്ത്യക്ക് കിരീടം

സ്വന്തം ലേഖകൻ ബെംഗളൂരു: പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശപ്പോരാട്ടത്തിൽ കുവൈത്തിനെ വീഴ്ത്തി സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ ജേതാക്കൾ. ആവേശകരമായ മത്സരത്തിൽ 5–4നാണ് ഇന്ത്യയുടെ ഷൂട്ടൗട്ട് വിജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിലെ സഡൻഡെത്തിൽ കുവൈത്ത് താരം ഖാലിദ് ഇബ്രാഹിമിന്റെ ഷോട്ട് രക്ഷപ്പെടുത്തി ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ് ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചത്. നിശ്ചിത സമയത്ത് ഷബൈബ് അൽ ഖൽദി 14–ാം മിനിറ്റിൽ നേടിയ ഗോളിലൂടെ കുവൈത്താണ് […]

ഒറ്റ ഏറില്‍ എതിരാളികള്‍ നിഷ്പ്രഭം…! ലുസെയ്ന്‍ ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയുടെ വിജയക്കുതിപ്പ്; ജര്‍മനിയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും താരങ്ങളെ പിന്നിലാക്കി ഒന്നാംസ്ഥാനം സ്വന്തമാക്കി

സ്വന്തം ലേഖിക ലുസെയ്ൻ: ലുസെയ്ൻ ഡയമണ്ട് ലീഗില്‍ ഇന്ത്യൻ താരം നീരജ് ചോപ്രയുടെ വിജയക്കുതിപ്പ്. ജാവലിൻത്രോയില്‍ 87.66 മീറ്റര്‍ എറിഞ്ഞിട്ട് നീരജ് ചോപ്ര ഒന്നാംസ്ഥാനം സ്വന്തമാക്കി. ജര്‍മനിയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും താരങ്ങളെ പിന്നിലാക്കിയാണ് നീരജിന്റെ കുതിപ്പ്. 87.03 മീറ്റര്‍ ദൂരത്തേക്ക് എറിഞ്ഞ ജര്‍മനിയുടെ ജൂലിയൻ വെബര്‍ രണ്ടാം സ്ഥാനവും 86.13 മീറ്റര്‍ ദൂരത്തേക്ക് എറിഞ്ഞ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാല്‍ഡെജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഗുസ്തി താരങ്ങള്‍ വിദേശ പരിശീലനത്തിന്; ബജ്‌രംഗ് പുനിയയ്ക്കും വിനേഷ് ഫോഗട്ടിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി

സ്വന്തം ലേഖിക ന്യൂഡല്‍ഹി: ഏഷ്യൻ ഗെയിംസ്, ലോക ചാമ്ബ്യൻഷിപ്പ് എന്നിവയ്ക്ക് മുന്നോടിയായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടിനും ബജ്‌രംഗ് പുനിയയ്ക്കും വിദേശ പരിശീലനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ബജ്‌രംഗ് പുനിയയ്ക്ക് കിര്‍ഗിസ്ഥാനിലെ ഇസിക് കൂളിലും വിനേഷ് ഫോഗട്ടിന് ഹംഗറിയിലെ ബുഡെപെസ്റ്റിലുമാണ് പരിശീലനം നടത്താൻ അനുമതി നല്‍കിയിരിക്കുന്നത്. ജൂലായ് ആദ്യവാരം ഇവര്‍ വിദേശത്തേക്ക് പോകും. പരിശീലകൻ അടക്കം ഏഴുപേര്‍ക്ക് ഒപ്പം പോകാനും അനുമതിയുണ്ട്. ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ‌ഭൂഷണ്‍ സിംഗിനെതിരായ പ്രതിഷേധ സമരത്തില്‍ മുൻ നിരയിലുണ്ടായ താരങ്ങളാണ് […]

ബാസ്ബാള്‍ അടിച്ചുപറത്തി കംഗാരുപ്പട; ആവേശക്കൊടുമുടിയേറിയ ആഷസ് ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ച്‌ വിജയം പിടിച്ചുവാങ്ങി ഓസ്ട്രേലിയ….!

സ്വന്തം ലേഖിക എഡ്ജ്ബാസ്റ്റണ്‍: ആവേശവും ഉദ്വേഗവും എവറസ്റ്റ് കയറിയ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ച്‌ ഓസ്ട്രേലിയ. ക്യാപ്റ്റൻ പാറ്റ് കമ്മിൻസണ്‍ നെഞ്ചുവിരിച്ച്‌ നിന്നതോടെ ഇംഗ്ലണ്ട് പത്തിതാഴ്ത്തി. ആവേശം കൊടുമുടി കേറിയ മത്സരത്തില്‍ അവസാന ദിനം ഓസ്ട്രേലിയ വിജയം പിടിച്ചെടുക്കുകയായിരുന്നു. പൊരുതി നിന്ന ഉസ്മാൻ ഖ്വാജയെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് മടക്കിയതോടെ ഇംഗ്ലണ്ട് മോഹങ്ങള്‍ക്ക് ജീവൻ വെച്ചെങ്കിലും തോറ്റുകൊടുക്കാൻ കമ്മിൻസിന് മനസ്സില്ലായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഒലി റോബിൻസണും ഓസീസിനെ മുള്‍മുനയില്‍ […]

അല്‍ ഹിലാലും ബാഴ്‌സയും വേണ്ടെന്ന് വെച്ച്‌ ഫുട്ബോള്‍ മിശിഹ അമേരിക്കന്‍ ക്ലബ്ബിലേക്ക്…! ഡേവിഡ് ബെക്കാമിന്റെ ഇന്റര്‍ മിയാമിയുമായി മെസ്സി കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ടുകള്‍; തീരുമാനം അഡിഡാസ്, ആപ്പിള്‍ ബ്രാന്‍ഡുകളുമായുള്ള സഹകരണം കൂടി കരാറില്‍ ഉള്‍പ്പെടുത്തി

സ്വന്തം ലേഖിക ബ്യൂണസ്‌ഐറിസ്: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെല്ലാം അസ്ഥാനത്തായി. ഫുട്‌ബോള്‍ മിശിഹ സൗദി അറേബ്യൻ ക്ലബ്ബിലേക്കോ സ്പാനിഷ് പ്രീമിയര്‍ ലീഗിലെ ക്ലബ്ബിലേക്കോ അല്ല. അല്‍ ഹിലാലും ബാഴ്സയും വേണ്ടെന്ന് വെച്ച്‌ മെസ്സി അമേരിക്കൻ ക്ലബ്ബിലേക്കേക്കാണ് ചേക്കേറുന്നത്. ലയണല്‍ മെസ്സി അമേരിക്കൻ ക്ലബായ ഇന്റര്‍ മിയാമിയിലേക്കെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ സൗദി അറേബ്യൻ ക്ലബായ അല്‍ ഹിലാലിലേക്കും മെസ്സിയുടെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്കും താരം കൂടുമാറ്റം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ഇന്റര്‍ മിയാമിയിലേക്ക് മെസ്സി ചേക്കേറുന്നുവെന്നാണ് റിപ്പോര്‍ട്ട്. അഡിഡാസ്, […]

ടെസ്റ്റ് വിരമിക്കൽ പിൻവലിച്ച് ഇംഗ്ലണ്ട് താരം മൊയീൻ അലി,ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയിൽ കളിക്കും

ആഷസ്: ടെസ്റ്റ് വിരമിക്കൽ പിൻവലിച്ച് ഇംഗ്ലണ്ട് താരം മൊയീൻ അലി. താരം ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയിൽ ഉൾപ്പെട്ടു. 2021ൽ ടെസ്റ്റ് വിരമിക്കൽ പ്രഖ്യാപിച്ച താരത്തെ ആദ്യ രണ്ട് ആഷസ് മത്സരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂൺ 16 മുതലാണ് ആഷസ് പരമ്പര ആരംഭിക്കുക. പരുക്കേറ്റ് പുറത്തായ ജാക്ക് ലീച്ചിനു പകരമാണ് മൊയീൻ അലിയെ ടീമിൽ ഉൾപ്പെടുത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിച്ചു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ളാണ് ആദ്യ മത്സരം . ലണ്ടനിലെ ഓവലിലാണ് മത്സരം. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ആദ്യ എഡിഷനിലെ റണ്ണേഴ്സ് അപ്പാണ് ഇന്ത്യ. സതാംപ്ടണിലെ […]