സമനില ഉത്തരവാദി താൻ തന്നെ: പക്ഷേ, തിരിച്ചു വരും: മെസി

സമനില ഉത്തരവാദി താൻ തന്നെ: പക്ഷേ, തിരിച്ചു വരും: മെസി

Spread the love

സ്‌പോട്‌സ് ലേഖകൻ

മോസ്‌കോ: ആദ്യ മത്സരത്തിൽ തോൽവിയോളം പോന്നൊരു സമനില നേടിയ ശേഷം മെസി കടുത്ത നിരാശയിൽ.ലോകകപ്പിലെ അരങ്ങേറ്റക്കാരായ ഐസ്‌ലന്‍ഡിനെതിരായ മത്സരം സമനിലയില്‍ അവസാനിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ലയണല്‍ മെസ്സി. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ വേദനയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പെനാല്‍റ്റി എടുത്തിരുന്നുവെങ്കില്‍ മത്സരത്തിന്റെ ഗതി മാറിയേനെ. അര്‍ജന്റീന അര്‍ഹിച്ചിരുന്ന വിജയമാണ് തന്റെ പിഴവ് കൊണ്ട് നഷ്ടമായത്, പക്ഷേ അടുത്ത മൽസരത്തിൽ ടീം തിരിച്ചു​വരും’ മെസ്സി കൂട്ടിച്ചേര്‍ത്തു.
അര്‍ജന്റീനയുടെ കോടിക്കണക്കിന് വരുന്ന ആരാധകരെ നിരാശയിലാഴ്ത്തിയ മത്സരമായിരുന്നു ഇന്നലെ മോസ്‌ക്കോ സ്പാര്‍ട്ടെക് സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. പത്തൊന്‍പതാം മിനിറ്റില്‍ സെര്‍ജിയോ അഗ്യുറോയിലൂടെ അര്‍ജന്റീന ആദ്യം മുന്നിലെത്തിയിരുന്നു. ഇരുപത്തിമൂന്നാം മിനിറ്റില്‍ എന്തു ചെയ്യണമെന്ന് അറിയാതെ വട്ടംകറങ്ങിയ അര്‍ജന്റീനയുടെ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് ഫിന്‍ബൊഗാസണ്‍ വല കുലുക്കി. അര്‍ജന്റീന അക്ഷരാര്‍ഥത്തില്‍ ഞെട്ടിയ നിമിഷം. ഇതിനു ശേഷമായിരുന്നു 64ാം മിനിറ്റില്‍ മെസ്സി പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്.