കേരളത്തിന് സന്തോഷം നൽകാൻ ബസേലിയസിന്റെ ഗിഫ്റ്റ്..!
സ്പോട്സ് ഡെസ്ക് കോട്ടയം: കേരളത്തിനു സന്തോഷം നൽകാൻ കോട്ടയത്തിന്റെ ഫുട്ബോൾ ഫാക്ടറിയായ ബസേലിയസിന്റെ ഉശിരൻ ഗിഫ്റ്റ്..! തുടർച്ചയായ മൂന്നാം വർഷവും ബസേലിയസ് കോളേജ് ടീം അംഗം കേരള സന്തോഷ് ട്രോഫി ടീമിനു വേണ്ടി ബൂട്ട് കെട്ടും. ഇക്കുറി കേരളത്തിന്റെ മധ്യനിരയിൽ വിയർത്തു കളിക്കാൻ എഎത്തുന്നത് ബസേലിയസ് കോളേജിലെ രണ്ടാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിയും വയനാട് സ്വദേശിയുമായ ഗിഫ്റ്റി ഗ്രേഷ്യസാണ്. എംജി സർവകലാശാല ചാമ്പ്യൻഷിപ്പിൽ ബസേലിയസ് കോളേജിനെ പന്തടിച്ച് വിജയിപ്പിച്ച ഗിഫ്റ്റിയുടെ ബൂട്ടുകൾ കേരളത്തിനു വേണ്ടി പറന്നു കളിക്കുമോയെന്നാണ് ഇനി കാണേണ്ടത്. തുടർച്ചയായ മൂന്നാം വർഷമാണ് […]