മുംബൈക്കുമേല്‍ റോയല്‍ ജയവുമായി സഞ്ജുവിന്റെ രാജസ്ഥാന്‍ ; യശസ്വിക്ക് സെഞ്ചുറി; 9 വിക്കറ്റ് ജയം; പ്ലേ ഓഫിന് അരികെ

സ്വന്തം ലേഖകൻ ജയ്പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫിന് അരികിലെത്തി രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത് മുംബൈ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ ജോസ് ബട്‌ലറുടെ മാത്രം വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 59 പന്തില്‍ സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ നായകൻ സഞ്ജു സാംസണ്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു. 35 റണ്‍സെടുത്ത ജോസ് ബട്‌ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്. ജയത്തോടെ എട്ട് കളികളില്‍ 14 പോയന്‍റുമായി രാജസ്ഥാന്‍ […]

രാഹുല്‍ തെവാട്ടിയ റിട്ടേണ്‍സ്; പഞ്ചാബ് കിംഗ്സിനെ തളച്ച്‌ ഗുജറാത്ത് ടൈറ്റന്‍സ്; മൂന്ന് വിക്കറ്റിന് ജയം

ചണ്ഡീഗഢ്: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്ന് വിക്കറ്റ് ജയം. 143 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി രാഹുല്‍ തെവാട്ടിയ ഫിനിഷിംഗിലാണ് ടൈറ്റന്‍സ് നേടിയത്. തെവാട്ടിയ 18 പന്തില്‍ 36* റണ്‍സുമായി പുറത്താവാതെ നിന്നു. സ്കോർ: പഞ്ചാബ്- 142 (20), ഗുജറാത്ത്- 146/7 (19.1). ചണ്ഡീഗഢില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പഞ്ചാബ് കിംഗ്‌സ്, ഗുജറാത്ത് സ്‌പിന്നര്‍മാരുടെ മുന്നില്‍ നിശ്ചിത 20 ഓവറില്‍ 142 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. ടൈറ്റന്‍സിനായി സ്‌പിന്നര്‍ സായ് കിഷോര്‍ 33 റണ്‍സിന് നാല് […]

തപ്പിതടഞ്ഞ് റിഷഭ് പന്ത്…! തട്ടകത്തില്‍ നാണംകെട്ട് ഡല്‍ഹി; ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച്‌ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്; ഹൈദരാബാദിന് അഞ്ചാം വിജയം

ഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് അഞ്ചാം തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 67 റണ്‍സിനാണ് ഡല്‍ഹി പരാജയപ്പെട്ടത്. ഡൽഹി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ട്രാവിസ് ഹെഡിന്റെ (32 പന്തില്‍ 89) കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് അടിച്ചെടുത്തിരുന്നത്. ഹെഡിന് പുറമെ ഷഹ്ബാസ് അഹ്മ്മദ് (29 പന്തില്‍ 59), അഭിഷേക് ശര്‍മ (12 പന്തില്‍ 46) നിര്‍ണായ പ്രകടനം പുറത്തെടുത്തു. ഡല്‍ഹിക്ക് വേണ്ടി കുല്‍ദീപ് യാദവ് നാല് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് 19.1 ഓവറില്‍ 199 […]

രാഹുല്‍ ഷോ; തലകുത്തി വീണ് സിഎസ്‌കെ; ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എട്ട് വിക്കറ്റിന് മുട്ടുകുത്തിച്ച്‌ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്സ്

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 34ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 8 വിക്കറ്റിന് മുട്ടുകുത്തിച്ച്‌ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 6 വിക്കറ്റിന് 176 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗ 6 പന്തും 8 വിക്കറ്റും ബാക്കി നിര്‍ത്തി വിജയം നേടുകയായിരുന്നു. കെ എല്‍ രാഹുല്‍ (82), ക്വിന്റന്‍ ഡീകോക്ക് (54) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനങ്ങളാണ് ലഖ്‌നൗവിന് അനായാസ ജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സിഎസ്‌കെയ്ക്ക് തുടക്കം പിഴച്ചു. സ്‌കോര്‍ബോര്‍ഡില്‍ 4 […]

പൊരുതി വീണ് പഞ്ചാബ്; ഹീറോയായി ബുംറ; ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം; ത്രില്ലറില്‍ പഞ്ചാബിനെ മറികടന്നത് ഒൻപത് റണ്‍സിന്

മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം. ത്രില്ലറില്‍ ഒൻപത് റണ്‍സിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് അടിച്ചെടുത്തത്. 53 പന്തില്‍ 78 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 19.1 ഓവറില്‍ 183ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ജസ്പ്രിത് ബുമ്ര, ജെറാള്‍ഡ് കോട്‌സ്വീ എന്നിവരാണ് പഞ്ചാബിനെ ഒതുക്കിയത്. ജയിച്ചെങ്കിലും മുംബൈ ഒൻപതാം സ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍ […]

നാണംകെട്ട് ജിടി; ഹീറോയായി റിഷദ്; 67 പന്ത് ബാക്കി നിര്‍ത്തി ഡല്‍ഹിക്ക് ജയം; ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച്‌ ഡല്‍ഹി ക്യാപിറ്റല്‍സ്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 32ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച്‌ ഡല്‍ഹി ക്യാപിറ്റല്‍സ്. 6 വിക്കറ്റിനാണ് ഡല്‍ഹിയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 17.3 ഓവറില്‍ 89 റണ്‍സിന് പുറത്തായപ്പോള്‍ 67 പന്ത് ബാക്കി നിര്‍ത്തിയാണ് ഡല്‍ഹി അനായാസം ജയിച്ചു കയറിയത്. മുകേഷ് കുമാര്‍ ഡല്‍ഹിക്കായി മൂന്ന് വിക്കറ്റുമായി തിളങ്ങി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്തിന് തൊട്ടതെല്ലാം പിഴച്ചു. പരിക്കിന് ശേഷം തിരിച്ചെത്തിയ വൃദ്ധിമാന്‍ സാഹ റണ്‍സ് കണ്ടെത്താനാവാതെ പ്രയാസപ്പെട്ടപ്പോള്‍ ശുബ്മാന്‍ ഗില്‍ അടിച്ചു കളിക്കാന്‍ […]

‘ബട്ട്‌ലര്‍ ബ്ലാസ്റ്റ്’ ; ഈഡനിൽ‍ കൊൽക്കത്തെയെ തകർത്ത് ആവേശ വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

സ്വന്തം ലേഖകൻ കൊല്‍ക്കത്ത: വിക്കറ്റുകള്‍ ഒരു വശത്ത് കൊഴിയുമ്പോഴും ജോസ് ബട്ട്‌ലര്‍ കുലുങ്ങിയില്ല. വിജയലക്ഷ്യം ഏറെ അകലെയാണെന്ന് തിരിച്ചറിയുമ്പോഴും മുഖത്ത് ആശങ്കയില്ല. സമചിത്തതയോടെ സാഹചര്യത്തിന് അനുസൃതമായി ബട്ട്‌ലര്‍ ബാറ്റ് വീശിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന് അവിശ്വസനീയ ജയം. അതുവരെ ആര്‍ത്തുവിളിച്ച, കൊല്‍ക്കത്ത ആരാധകരാല്‍ നിറഞ്ഞ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം മത്സരത്തിന്റെ അവസാന ഓവറില്‍ പൊടുന്നനെ നിശബ്ദമായി; അല്ല, ബട്ട്‌ലര്‍ നിശബ്ദമാക്കി. ജോസ് ബട്ട്‌ലറുടെ ചിറകിലേറി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 224 റണ്‍സിന്റെ വിജയലക്ഷ്യം രാജസ്ഥാന്‍ റോയല്‍സ് അപ്രതീക്ഷിതമായി മറികടന്നപ്പോള്‍ ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷ്യം വഹിച്ചത് […]

ഇതു ചരിത്രം…! റണ്‍മല തീര്‍ത്ത് എസ്‌ആര്‍എച്ച്‌; നാണക്കേടിലേക്കു കൂപ്പുകുത്തി ആര്‍സിബിക്ക് തോല്‍വി തന്നെ; തുരത്തിയത് 25 റണ്‍സിന്

ബംഗളൂരു: തോല്‍വികള്‍ തുടര്‍ക്കഥയാക്കി വീണ്ടും നാണക്കേടിലേക്കു കൂപ്പുകുത്തുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ചിന്നസ്വാമിയില്‍ റണ്‍മഴ കണ്ട പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 25 റണ്‍സിനാണ് ആര്‍സിബിയെ തുരത്തിയത്. ഈ പരാജയത്തോടെ ആര്‍സിബിയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കും മങ്ങലേറ്റിരിക്കുകയാണ്. പതിവുപോലെ ബൗളിങ് ദുരന്തമായി മാറിയതോടെയാണ് ആര്‍സിബി തോല്‍വിലേക്കു വീണത്. പോയിന്റ് പട്ടികയില്‍ ഏറ്റവും പിറകിലുള്ള ആര്‍സിബിയുടെ തുടര്‍ച്ചയായ അഞ്ചാമത്തെ തോല്‍വിയാണിത്. ഹൈദരാബാദിന്റെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ആര്‍സിബിയുടെ തോല്‍വി ഉറപ്പായിരുന്നു. കാരണം ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ ടോട്ടലാണ് അവര്‍ ഈ മല്‍സരത്തില്‍ കുറിച്ചത്. വെറും മൂന്നു […]

മിന്നു മണിക്ക് ശേഷം ഇന്ത്യന്‍ വനിതാ ദേശീയ ടീമിൽ ; മലയാളി വനിതാ ക്രിക്കറ്റ് താരങ്ങളായ സജന സജീവനും ആശാ ശോഭനയും ഇന്ത്യന്‍ ടീമില്‍ ; ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള 16 അംഗ ടീമിൽ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: മലയാളി വനിതാ ക്രിക്കറ്റ് താരങ്ങളായ സജന സജീവനും ആശാ ശോഭനയും ഇന്ത്യന്‍ ടീമില്‍. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള 16 അംഗ ടീമിലാണ് ഇരുവരെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തവണ വനിതാ പ്രീമിയര്‍ ലീഗ് കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനായി 10 കളികളില്‍ നിന്ന് 12 വിക്കറ്റുകള്‍ നേടിയ താരമാണ് ആശ. മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനം നടത്താന്‍ സജനയ്ക്കും സാധിച്ചിരുന്നു. മിന്നു മണിക്ക് ശേഷം ഇന്ത്യന്‍ വനിതാ ദേശീയ ടീമിലെത്തുന്ന താരങ്ങളാണ് ഇരുവരും.

ഹിറ്റ്മാനും രക്ഷിക്കാനായില്ല.! അഴിഞ്ഞാടി ദുബെയും ഗെയ്ക്വാദും; പാണ്ഡ്യയുടെ കാറ്റഴിച്ചുവിട്ട് ധോണി; വാങ്കഡെയില്‍ പതിരാനയ്‌ക്ക് മുന്നില്‍ പതറി മുംബൈ; 20 റണ്‍സിന് തോല്‍വി

വാങ്കഡെ: വാങ്കഡെയില്‍ ഹിറ്റ്മാൻ മുന്നില്‍ നിന്ന് നയിച്ചിട്ടും ചെന്നൈക്കെതിരെ മുംബൈ ഇന്ത്യൻസിന് തോല്‍വി. ചെന്നൈയുടെ 206 റണ്‍സ് പിന്തുടർന്ന മുംബൈ 20 റണ്‍സിന്റെ തോല്‍വിയാണ് വഴങ്ങിയത്. സ്കോർ 186/6. വമ്പൻ ടോട്ടല്‍ പിന്തുടർന്ന മുംബൈ ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. ആദ്യ വിക്കറ്റില്‍ ഇഷാൻ കിഷനും(15 പന്തില്‍ 23) രോഹിത് ശർമ്മയും ചേർന്ന് 70 റണ്‍സിന്റെ കൂട്ടുക്കെട്ട് ഉയർത്തി മികച്ച തുടക്കം നല്‍കി. എന്നാല്‍ ഒരേ ഓവറില്‍ കിഷനെയും ഇംപാക്‌ട് പ്ലെയറായി ക്രീസിലെത്തിയ (0) സൂര്യകുമാർ യാദവിനെയും മടക്കി പതിരാന ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. തിലക് […]